konnivartha.com/ കൊച്ചി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി. ഹോട്ടൽ ശൃംഖല ശക്തിപ്പെടുത്തണമെന്നും ഊബർ മോഡൽ ടാക്സി സംവിധാനങ്ങളും ഉണ്ടായി വരണമെന്നും ട്വന്റി 14 ഹോൾഡിംഗ്സ് ആൻഡ് ലുലു ഫിനാൻസ് ഹോൾഡിംഗ്സ് സ്ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായിൽ എമിറേറ്റ്സ് ആരംഭിച്ചത് പോലെയുള്ള ഹോം ചെക്ക് ഇൻ സൗകര്യം ആരംഭിച്ചാൽ യാത്ര ആയാസരഹിതമാക്കാൻ കഴിയുമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ…
Read MoreCIAL Should Emerge as a Transit Hub: Kerala Aviation Summit 2025
konnivartha.com: Considering the rapidly growing domestic tourism market and logistics sector, efforts to transform Cochin International Airport Limited (CIAL) into a transit hub must be accelerated, opined experts participating in Kerala Aviation Summit 2025. Speaking at a panel discussion aimed at positioning Kerala as a global destination, panelists unanimously emphasized the need to fully leverage CIAL’s immense potential to become a destination hub. Tourism Secretary K. Biju highlighted that the aviation industry plays a decisive role in the development of Kerala’s tourism sector. Strengthening hotel chains and introducing Uber-model…
Read Moreരാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും
konnivartha.com: രാഹുൽമാങ്കൂട്ടം”സ്ത്രീ ” വിഷയത്തിൽ എം എല്‍ എ സ്ഥാനം രാജി വെക്കില്ല . രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. ഇതോടെ സ്വതന്ത്ര എംഎൽഎയായി രാഹുൽമാങ്കൂട്ടത്തിൽ മാറും. ഇങ്ങനെ ഒരാളോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ല . പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്താല്‍ കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുലിന് പങ്കെടുക്കാന്‍ കഴിയില്ല . ഇനി രാഹുലിന് സീറ്റോ സ്ഥാനമാനങ്ങളോ കൊടുക്കേണ്ട എന്ന നിലപാടിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക് . പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലപാടില്‍ ആണ് കേന്ദ്ര കേരള നേതൃത്വം . രാഹുല്‍ സ്വയം രാജി വെച്ചില്ലെങ്കില്‍ എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സം ഇല്ല.രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന…
Read Moreനബിദിനം സെപ്റ്റംബര്‍ അഞ്ചിന്
konnivartha.com: കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്റ്റംബര്‍ അഞ്ചിനും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Read Moreനെഹ്രുട്രോഫി ജലോത്സവ വിശേഷങ്ങള്‍ ( 25/08/2025 )
സാംസ്കാരിക ഘോഷയാത്ര ഇന്ന് konnivartha.com: 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് (25)കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് വൈകിട്ട് 3. 30ന് ആരംഭിക്കുന്ന ഘോഷയാത്ര ജനപ്രതിനിധികളുടെയും, കലാ, കായിക, സാംസ്കാരിക പ്രതിനിധികളുടെയും, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാന്റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നാല്‍പ്പാലത്തിനു സമീപം സമാപിക്കുന്നു.തുടർന്ന് നാൽപ്പാലത്തിന് സമീപം സമ്മേളനം പിപി ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും. ‘നിറച്ചാര്‍ത്ത്’: കുഞ്ഞുങ്ങളുടെ ക്യാന്‍വാസില്‍…
Read Moreസംഗീതവും ഗെയിം നിർമാണവും അനിമേഷനുമെല്ലാം പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ
konnivartha.com: രാജ്യത്താദ്യമായി നിർമിത ബുദ്ധിയും, റോബോട്ടിക്സും ഫാക്ട് ചെക്കിംഗുമെല്ലാം ഐ.സി.ടി. പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന്റെ തുടർച്ചയായി അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എ.വി.ജി.സി) സാങ്കതികവിദ്യകളും പഠിക്കാൻ മുഴുവൻ കുട്ടികൾക്കും അവസരമൊരുക്കി കേരളം. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പുറത്തിറക്കിയ എ.വി.ജി.സി എക്സ്.ആർ. (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ പുതുക്കിയ ഐ.സി.ടി. പാഠപുസ്തകങ്ങളിലാണ് രാജ്യത്താദ്യമായി മുഴുവൻ കുട്ടികൾക്കുമായി എ.വി.ജി.സി. ഉള്ളടക്കം പഠിക്കാൻ അവസരം നൽകുന്നത്. മൂന്നാം ക്ലാസിലെ ‘പാട്ടുപെട്ടി’ എന്ന അദ്ധ്യായത്തിൽ സംഗീത സ്വരങ്ങൾ കേട്ട് ട്രയൽ & എറർ രീതിയിൽ അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. നാലാം ക്ലാസിലാകട്ടെ ‘പിയാനോ വായിക്കാം’, ‘ഉത്സവമേളം’ എന്നീ അദ്ധ്യായങ്ങളിലൂടെ കുട്ടികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താം. എഡ്യൂടെയിൻമെന്റ് രീതിയിൽ വിവിധ ഗെയിമുകൾ കളിക്കുന്ന ലാഘവത്തോടെയാണ് ‘കളിപ്പെട്ടി’…
Read Moreകോന്നിയില്‍ ലോട്ടറി വ്യവസായം പെരുകി : ഒറ്റ ഒന്നാം സമ്മാനം ഇല്ല
konnivartha.com: കേരള സംസ്ഥാന ലോട്ടറി .ഭാഗ്യ അന്വേഷികള്‍ പെരുകി .ഒപ്പം കടകളുടെ എണ്ണവും . ദിനവും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന സംസ്ഥാന ധനകാര്യ സ്ഥാപനം നടത്തുന്ന ഭാഗ്യക്കുറികളുടെ ഒന്നാം സമ്മാന ജേതാവിനെ ആരും അറിയുന്നില്ല .ഈ ലോട്ടറി സമ്മാനം എല്ലാം എവിടെ പോകുന്നു …? കോടികളുടെ കൈമാറ്റം ആണ് നടക്കുന്നത് . ലോട്ടറി എന്നൊരു ചൂതാട്ടം ആണ് നടക്കുന്നത് . കോടികളുടെ നികുതി വരുമാനം ആണ് . ദിനവും നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് .വിജയി എവിടെ . ഓരോ മാസവും ഉള്ള വിജയികളുടെ പേര് ലോട്ടറി വകുപ്പ് പൂഴ്ത്തി . എല്ലാ നറുക്കെടുപ്പും സുതാര്യം എന്ന് വകുപ്പ് പറയുന്നു .പക്ഷെ ദിനവും ഒന്നാം സമ്മാനം ഉണ്ട് .അത് ആര്‍ക്ക് . അത് പറയാതെ ഒളിച്ചു വെക്കുന്നു . ബംബര്‍ സമ്മാനം അടിക്കുന്നവര്‍ പേര് പറയരുത് എന്ന്…
Read Moreപ്രധാനമന്ത്രി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും
പ്രധാനമന്ത്രി അഹമ്മദാബാദിൽ 5400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും പദ്ധതികൾ നഗരവികസനം, ഊർജം, റോഡുകൾ, റെയിൽവേ എന്നിങ്ങനെ വിവിധ മേഖലകളിൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയഗാഥയ്ക്ക് ഉദാഹരണമായി, 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സുസുക്കിയുടെ ആദ്യത്തെ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനം “ഇ വിറ്റാര” പ്രധാനമന്ത്രി ഹൻസൽപുരിൽ ഫ്ളാഗ് ഓഫ് ചെയ്യും ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹരിതോർജ മേഖലയിൽ സ്വയംപര്യാപ്തമാകുന്നതിനുള്ള നിർണായക ചുവടുവയ്പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 25ന് വൈകിട്ട് 6ന് അഹമ്മദാബാദിലെ ഖോഡൽധാം മൈതാനത്ത് 5400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.…
Read Moreസപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25)
konnivartha.com: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25) വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം നഗരസഭ മേയർ എസ് ആര്യ രാജേന്ദ്രൻ, ആൻറണി രാജു എംഎൽഎ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി കെ രാജു , പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, നഗരസഭ കൗൺസിലർ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൗര…
Read More71-ാമത് നെഹ്റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )
നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…
Read More