konnivartha.com: ഷൊർണൂർ ജംഗ്ഷനെയും നിലമ്പൂർ റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതുതായി ആരംഭിച്ച മെമു സർവീസ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വി. കെ. ശ്രീകണ്ഠൻ എം പി , മമ്മിക്കുട്ടി എം എൽ എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ജോർജ് കുര്യൻ പറഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം ഈ പുതിയ മെമു സേവനം, പ്രാദേശിക കണക്റ്റിവിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്രാനുഭവം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷൊർണൂർ-നിലമ്പൂർ സെക്ഷനിലെ ദൈനംദിന യാത്രക്കാർക്ക് ഈ മെമു സർവീസ് സൗകര്യപ്രദവും ആശ്രയിക്കാവുന്നതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും.…
Read Moreമോസ്കോയില്‍ ഡ്രോൺ ആക്രമണം:വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു
moscow airport temporarily closed russian air defence intercepts drone attack മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്.ഡ്രോണുകളെ തകര്‍ത്തു . വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താൽക്കാലികമായി അടച്ചു . മോസ്കോയുടെ കിഴക്കും ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങള്‍ ആണ് താല്‍ക്കാലികമായി അടച്ചത് . ഡ്രോൺ ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തിയില്ല .
Read Moreകുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് കേന്ദ്ര പദ്ധതി വരുന്നു
konnivartha.com: കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രൊജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം. ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികളടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്. പദ്ധതിയുടെ ഭാഗമായി, മത്സ്യകർഷകരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മത്സ്യ കർഷക ഉൽപാദക സംഘടനകൾ (എഫ്എഫ്പിഒകൾ) രൂപീകരിക്കും. കുട്ടനാട്ടിലെ കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പൈലറ്റ് പ്രോജക്ടിന് കീഴിൽ,…
Read MoreTemporary Suspension of Postal Services to the United States of America
konnivartha.com: The Department of Posts has taken note of the Executive Order No. 14324 issued by the U.S. Administration on 30th July, 2025, under which the duty-free de minimis exemption for goods valued up to USD 800 will be withdrawn with effect from 29th August, 2025. Consequently, all international postal items destined for the USA, regardless of their value, shall be subject to customs duties as per the country-specific International Emergency Economic Power Act (IEEPA) tariff framework. However, gift items up to the value of USD 100 shall continue…
Read Moreകോന്നി ഏരിയായില്‍ പുതിയ വീട് വില്‍പ്പനക്ക്
12 സെന്റ് സ്ഥലം 1750 ചതുരശ്ര അടി വിസ്തീര്‍ണ്ണം 4 ബെഡ് റൂമുകള്‍ 4 ബാത്ത് റൂമുകള്‍ വിശാലമായ വിസിറ്റിംഗ് ഏരിയ സിറ്റൗട്ട് ഡൈനിംഗ്ഹാള്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച കിച്ചണ്‍ വറ്റാത്ത കിണര്‍ പഞ്ചായത്ത് റോഡ് ഫ്രെണ്ടേജ് വിശാലമായ ലാന്റ്സ്കേപ്പ് ഏരിയ ph: 9847203166, 7902814380
Read Moreഅമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തി;തപാൽ വകുപ്പ്
konnivartha.com: 2025 ജൂലൈ 30-ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നമ്പർ 14324 പ്രകാരം 800 യുഎസ് ഡോളർ വരെ വിലവരുന്ന സാധനങ്ങളുടെ തീരുവയിലെ വളരെ ചെറിയ സാധനങ്ങൾക്കുള്ള (de minimis) ഇളവ് 2025 ഓഗസ്റ്റ് 29 മുതൽ പിൻവലിക്കുന്ന വിവരം തപാല്‍വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തൽഫലമായി അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഓരോ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമത്തിന്റെ (ഐഇഇപിഎ) തീരുവ ചട്ടക്കൂട് പ്രകാരം കസ്റ്റംസ് തീരുവ ബാധകമായിരിക്കും. എന്നിരുന്നാലും, 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾക്ക് തീരുവ ഒഴിവാക്കൽ തുടരും. എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അന്താരാഷ്ട്ര തപാൽ ശൃംഖലയിലൂടെയോ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച മറ്റ് “യോഗ്യരായ കക്ഷികൾ” വഴിയോ തപാല്‍ ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്നവര്‍ കയറ്റുമതി തീരുവ…
Read Moreപീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു
konnivartha.com: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ബോർഡിന്റെ എല്ലാ സേവനങ്ങളേയും കോർത്തിണക്കിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും ആപ്ലിക്കേഷൻ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 ൽ ആണ് ക്ഷേമ ബോർഡ് രൂപീകരിച്ചത്. പിന്നീട് 18 ലക്ഷത്തോളം അംഗങ്ങളുള്ള ബോർഡ് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമ ബോർഡ് ഒരു വലിയ താങ്ങാണെന്നും മന്ത്രി പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും സാങ്കേതികവിദ്യയുടെ…
Read Moreകെ.ജെ.യു ദ്വിദിന ക്യാമ്പ് കുമളിയില്‍ തുടങ്ങി
konnivartha.com: കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെയടക്കം ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ദ്വിദിന ക്യാമ്പ് കുമളി ഹോളിഡേ ഹോംസിൽ ആരംഭിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ വർഗ്ഗീസ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെജെയു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തെങ്ങമം അനീഷ് അദ്ധ്യക്ഷത വഹിച്ചു. കുമിളി എസ് ച്ച് ഒ അഭിലാഷ് കുമാർ മുഖ്യാഥിതി ആയിരുന്നു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, സംസ്ഥാന സെക്രട്ടറിമാരായ എം സുജേഷ്, ആഷിക് മണിയംകുളം, മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് റജി ശാമുവൽ, ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ, കെ ജെ യു ഇടുക്കി ജില്ലാ പ്രസിഡന്റ് സജി തടത്തിൽ, ക്യാമ്പ് ഡയറക്ടർ ജിജു വൈക്കത്തുശ്ശേരി…
Read More