പ്രിസം പദ്ധതി : അഭിമുഖം ഓഗസ്റ്റ് 26 ന് പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാന്‍ ഓഗസ്റ്റ് 26 ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2.00 നാണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം. വിശദവിവരം ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ…
Read Moreപത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ ഓഗസ്റ്റ് 23 മുതല്‍ ഗതാഗത നിരോധനം
konnivartha.com: പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന് വരെയും അബാന്‍ ജംഗ്ഷന് മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) മുതല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബില്‍ഡിങ്ങിന്റെ മുമ്പില്‍ പൈല്‍ക്യാപ്പ്, പിയര്‍ പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷന്, മൈലപ്രയില്‍ നിന്നുള്ള വാഹനങ്ങള്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷന്-മിനി സിവില്‍ സ്റ്റേഷന്, അടൂര്‍ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സെന്റ്പീറ്റേഴ്സ് ജംഗ്ഷന് – എസ് പി ഓഫീസ് ജംഗ്ഷന്, അടൂര്‍ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷന്- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു…
Read Moreസൂക്ഷ്മജീവികളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും
അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങൾ കേരളത്തില്‍ പിടിമുറുക്കി konnivartha.com: സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്ര കർമപരിപാടി സംഘടിപ്പിക്കുന്നു. ഘട്ടം ഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായി ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. സെപ്റ്റംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവൽക്കരണവും ഹയർ സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 20 മുതൽ നവംബർ 1 വരെ ജനങ്ങൾ…
Read Moreനെഹ്റു ട്രോഫി വള്ളംകളി :വിശേഷങ്ങള്‍ ( 22/08/2025 )
71 -മത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന് വള്ളങ്ങള്‍ konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന് വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന് വള്ളങ്ങള്‍ ചുവടെ: 1. വീയപുരം ചുണ്ടന് (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) 2. പായിപ്പാടന് ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) 3. ചെറുതന ചുണ്ടന് (തെക്കേക്കര ബോട്ട് ക്ലബ്) 4. ആലപ്പാടന്‍ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ) 5. കാരിച്ചാല്‍…
Read Moreഅമേരിക്ക തേടിയ കൊടുംകുറ്റവാളിയെ ഇന്ത്യയിൽ നിന്നും പിടികൂടി
FBI arrests fugitive Cindy Rodriguez in India konnivartha.com: അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള പ്രതിയെ ഇന്ത്യയിൽ നിന്നും പിടികൂടി.അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തേടുന്ന പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ അറസ്റ്റ് ചെയ്തത് . അമേരിക്കയിലെ ടെക്സസിലെ വീട്ടിൽവച്ച് ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ആണ് സിൻഡിക്കെതിരെ ഉള്ളത് . ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍ . 2023ലാണ് സംഭവം നോയൽ മാതാവിനൊപ്പമില്ലെന്ന് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി മൊഴി നൽകിയത്.എന്നാല്‍ ഇത് കളവ് ആണെന്ന് കണ്ടെത്തി . തുടര്‍ന്ന് സിൻഡി ഇന്ത്യൻ വംശജനായ രണ്ടാം ഭർത്താവിനും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 22/08/2025 )
വനിതാ കമ്മീഷന് മെഗാഅദാലത്ത് ഓഗസ്റ്റ് 26ന് വനിതാ കമ്മീഷന് മെഗാ അദാലത്ത് ഓഗസ്റ്റ് 26ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ദേശീയ ലോക് അദാലത്ത് സെപ്തംബര്‍ 13ന് കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന് വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്…
Read Moreകോന്നി വകയാറില്‍ കാര്‍ നിയന്ത്രണം വിട്ടു കടയില്‍ ഇടിച്ചു കയറി
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി വകയാര്‍ കോട്ടയം മുക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി .വകയാര്‍ ഫെഡറല്‍ ബാങ്ക് എ റ്റി എം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഉള്ള കടയിലേക്ക് ആണ് കാര്‍ പാഞ്ഞു കയറിയത് . രാത്രി പന്ത്രണ്ടു മണിയോടെ ആണ് അപകടം . അമിത വേഗതയില്‍ വന്ന കാര്‍ റോഡു സൈഡിലെ സുരക്ഷാ കട്ടിങ്ങിംഗ് തകര്‍ത്തു ആണ് കടയുടെ ഷട്ടറില്‍ ഇടിച്ചു നിന്നത് . ശബ്ദം കേട്ട് കടയുടെ സമീപം താമസിക്കുന്ന ഉടമ വന്നു നോക്കിയപ്പോള്‍ ആണ് കാര്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടത് . ബാങ്ക് എ റ്റി എം ,കട എന്നിവയുടെ ബോര്‍ഡുകള്‍ തകര്‍ന്നു .
Read Moreദേശീയ ലോക് അദാലത്ത് സെപ്തംബര്‍ 13ന്
konnivartha.com:കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന് വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍: 0468 2220141.
Read Moreഅടൂര്‍ കൈതപ്പറമ്പ് വഴി കൊട്ടാരക്കര: ബസ് സര്‍വീസ് ആരംഭിച്ചു
konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൈതപ്പറമ്പ് വഴി കൊട്ടാരക്കരയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭാ ചെയര്മാന് കെ. മഹേഷ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര് തുളസീധരന്‍ പിള്ള, കെ.എസ്.ആര്.ടി.സി എംപ്ലോയിസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ് തോമസ്, പ്രൊഫ. കെ മോഹന്‍ കുമാര്‍, ബി ജോണ്‍ കുട്ടി, സി മോഹനന്, രഞ്ജിത്, രാജേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.
Read Moreചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം
konnivartha.com; ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാത്തന്നുപ്പുഴ, റോഷന് ജേക്കബ്ബ്, അനില്‍ പൂതക്കുഴി, മറിയാമ്മ തരകന്, ഉഷാ ഉദയന്‍, എല്‍ സി ബെന്നി, സൂസന് ശരികുമാര്‍, സ്വപ്ന, ശോഭന കുഞ്ഞ് കുഞ്ഞ്, റോസമ്മ ഡാനിയല്‍, ആര് ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.
Read More