കോന്നി കരിയാട്ടത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു

konnivartha.com: കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.സംഘാടക  സമിതി   രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക്…

Read More

ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

  konnivartha.com: ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങള്‍ക്ക് ഉടമയായ കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.ഈരാറ്റുപേട്ട പരവൻപറമ്പിൽ കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു.ആരാം എന്ന കുട്ടിയാന പിന്നീട് ആനപ്രേമികളുടെ ഈരാറ്റുപേട്ട അയ്യപ്പനായി മാറി . 1977 ഡിസംബർ 20 ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് ഏഴു വയസ്സായിരുന്നു .കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ നാടൻ ആന കൂടിയാണ് അയ്യപ്പൻ.നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും, കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദഗിരി അടക്കം ഒട്ടുമിക്ക ഗജലക്ഷണങ്ങളും ഉണ്ടായിരുന്ന ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരവും അയ്യപ്പന് ലഭിച്ചിട്ടുണ്ട്.

Read More

ന്യൂനമർദ്ദം തീവ്രന്യുനമർദ്ദമായി: കാലാവസ്ഥാ അറിയിപ്പുകള്‍ ( 19/08/2025 )

  കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത   ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയിൽ പ്രവേശിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറാൻ സാധ്യത. അറബിക്കടലിൽ തെക്കൻ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (ആഗസ്റ്റ് 19) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19/08/2025 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ…

Read More

Scoot launching flights to Okinawa, Tokyo Haneda and Chiang Rai as early as December this year

  konnivartha.com: Scoot, the low-cost subsidiary of Singapore Airlines (SIA), has launched flights to Chiang Rai in Thailand, and Okinawa and Tokyo (Haneda) in Japan. These flights will commence progressively between December 2025 and March 2026, offering more options for holiday-makers planning their year-end and new year travels. Scoot will begin five times weekly flights to Chiang Rai on January 1, 2026 on the Embraer E190-E2, aircraft. Scoot will also launch services to Tokyo (Haneda), providing travellers an alternative and convenient way to access the bustling capital of Japan. Three…

Read More

സ്‌കൂട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും

  konnivartha.com: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട് തായ്‌ലന്‍ഡിലെ ചിയാങ്‌റായിലേക്കും ജപ്പാനിലെ ഒകിനോവ, ടോക്കിയോ (ഹനെഡ) എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഈ സര്‍വീസുകള്‍ 2025 ഡിസംബറിനും 2026 മാര്‍ച്ചിനും ഇടയില്‍ ആരംഭിക്കും. അവധിക്കാലം ആഘോഷം, വര്‍ഷാവസാന, പുതുവര്‍ഷ യാത്രകള്‍ എന്നിവ ആസൂത്രണം ചെയ്യുന്നവര്‍ക്കായി കൂടുതല്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ചിയാങ്‌റായിയിലേക്കുള്ള അഞ്ച് സര്‍വീസുകള്‍ അടുത്തവര്‍ഷം ജനുവരി 1-ന് എംബ്രൈയര്‍ ഇ190-ഇ2 വിമാനത്തില്‍ ആരംഭിക്കും. ഒകിനാവോയിലേക്കുള്ള പ്രതിവാരം മൂന്ന് തവണയുള്ള സര്‍വീസുകള്‍ 2025 ഡിസംബര്‍ 15-ന് എയര്‍ബസ് എ320 വിമാനത്തില്‍ ആരംഭിക്കും. ജപ്പാന്റെ തിരക്കേറിയ തലസ്ഥാനമായ ടോക്കിയോയിലേക്ക് (ഹനെഡ) യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗവും സൗകര്യം പ്രദവുമായ സര്‍വീസുകളും സ്‌കൂട്ട് ആരംഭിക്കും. ടോക്കിയോയിലേക്കുള്ള (ഹനെഡ) ദൈനംദിന സര്‍വീസുകള്‍ 2026 മാര്‍ച്ച് 1-ന് ബോയിങ് 787 ഡ്രീംലൈനുകളില്‍ ആരംഭിക്കും. ടോക്കിയോ (ഹനെഡ), ഒകിനാവ എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ…

Read More

നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത (19/08/2025)

  കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് : അപേക്ഷിക്കാം

  konnivartha.com: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021- ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. കൃത്രിമ ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കുന്നതല്ല, ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അതിവിദഗ്ദ്ധ എഡിറ്റിംഗ് അനുവദീയമല്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവയും നൽകണം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്കും…

Read More

നെഹ്റു ട്രോഫി വള്ളംകളി: 30 ന് പ്രാദേശിക അവധി

  konnivartha.com: നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

Read More

10 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു

  konnivartha.com: ആലപ്പുഴ കായംകുളം നഗരസഭാ പരിധിയിലെ ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിൽ എൽപി സെക്ഷനിലെ രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, കൂടാതെ ഒന്നു മുതൽ അഞ്ചു വരെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ടീച്ചർക്കും , വിവിധ ക്ലാസ്സുകളിലായി അഞ്ച് കുട്ടികൾക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ 21 ദിവസം വിദ്യാലയത്തിലെ അപ്പർ പ്രൈമറി സെക്ഷൻ വരെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകൾ നടത്തുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.   മുണ്ടിനീര് മുണ്ടിനീര് ഒരു പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പ്രത്യേകിച്ച് ചെവിക്കടുത്തുള്ള പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കം മൂലമാണ് ഇത്…

Read More

Pradhan Mantri Viksit Bharat Rozgar Yojana Portal Goes Live

  konnivartha.com: The Pradhan Mantri Viksit Bharat Rozgar Yojana portal, facilitating registrations under the Pradhan Mantri Viksit Bharat Rozgar Yojana announced by Prime Minister Narendra Modi in his 12th Independence Day address, has gone live. The Union Cabinet on 1st July 2025 approved the Employment Linked Incentive Scheme, named as Pradhan Mantri Viksit Bharat Rozgar Yojana. With an outlay of ₹99,446 Crore, the scheme aims to incentivize creation of more than 3.5 Crore jobs in the country, over a period of two years. Pradhan Mantri Viksit Bharat Rozgar Yojana aims…

Read More