പ്രധാനമന്ത്രിയുടെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനുള്ള പോർട്ടലാണിത്. ഏകദേശം ഒരു ലക്ഷം കോടി രൂപ വകയിരുത്തുന്ന ഈ പദ്ധതിയിലൂടെ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനം നല്കും. എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷൻ സുഗമമാക്കുന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന പോർട്ടൽ പ്രവർത്തനക്ഷമമായി. പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന എന്ന് പേരിലുള്ള തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് 2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
Read Moreനെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി ബഡ്ജറ്റ് ടൂറിസം സെൽ
നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്റു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര…
Read MoreVi launches 5G services in Kochi and Thiruvananthapuram
konnivartha.com: Leading telecom operator Vi announced the launch of its 5G services in Kochi starting today, followed by Thiruvananthapuram starting 20 th August. Vi also recently launched its 5Gservices in Kozhikode and Malappuram. This expansion is part of Vi’s ongoing 5G rolloutacross multiple cities, in its 17 priority circles, where it has acquired 5G spectrum.Earlier, Vi introduced 5G services in Mumbai, Delhi-NCR, Bangalore, Mysuru, Nagpur,Chandigarh, Patna, Jaipur, Sonipat, Ahmedabad, Rajkot, Surat, Vadodara, Chhatrapati Sambhajinagar, Nashik, Meerut, Malappuram, Kozhikode, Vishakhapatnam, Madurai and Agra as part of its phased 5G…
Read Moreപാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി(19-08-2025)
konnivartha.com: പാലക്കാട് ജില്ലയിൽ ശക്തമായി മഴയും, കാറ്റും തുടരുന്നതിനാലും, പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ള സാഹചര്യത്തിലും, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൻ നടപടിയുടെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തുന്നതിനാൽ പാലക്കാട് ജില്ലയിലെ അംഗനവാടികൾ, നഴ്സറികൾ. കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ സ്കൂളുകൾ, കിൻ്റർഗാർട്ടൻ, മദ്രസ്സ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, നാളെ 19-08-2025 ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു ജില്ലയിലെ കോളേജുകൾക്കും, പ്രൊഫഷണൽ കോളേജുകൾക്കും, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും, റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും, നവോദയ വിദ്യാലയത്തിനും ഈ അവധി ബാധകമല്ല. എന്നാൽ സ്കൂൾ പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കും.
Read Moreവി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും
konnivartha.com: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക്…
Read Moreശബരിമല തീര്‍ത്ഥാടനം:കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും
സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ…
Read Moreകോന്നി ഐഎച്ച്ആര്‍ഡി കോളജ് : ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം:സീറ്റ് ഒഴിവ്
konnivartha.com: കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ് സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. ഇ-മെയില്‍ : [email protected] , ഫോണ്‍ : 9446755765, 8547005074.
Read Moreഓഗസ്റ്റ് 20 മുതല്‍ ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെ ഗതാഗത നിരോധനം
konnivartha.com: ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുളള റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 20 മുതല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിക്കും. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി- ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/08/2025 )
ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്:സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍…
Read Moreകോന്നി ടൗണിൽ പെരുമ്പാമ്പ് ഇറങ്ങി : ഒടുവില്‍ പിടിയില്‍
konnivartha.com: കോന്നി ടൗണിൽ പെരുമ്പാമ്പ് ഇറങ്ങി. കോന്നി ടൗണിൽ ലോട്ടറി കച്ചവടം ചെയ്യുന്ന സൈദ് എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്താലാണ് വന പാലകര്‍ പിടികൂടിയത് . കോന്നി ടൗണിനോട് ചേര്‍ന്നുള്ള മയൂര്‍ പഴയ ഏലാ ഭാഗത്ത് നിന്നുമാണു പെരുമ്പാമ്പ് എത്തിയത് എന്ന് സംശയിക്കുന്നു . കോന്നി ടൗണിൽ സെന്‍റര്‍ ഭാഗത്തുള്ള വീട്ടില്‍ ആണ് പെരുമ്പാമ്പ് എത്തിയത് . പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വളരെ ശ്രമകരമായ നിലയില്‍ ആണ് പിടികൂടിയത്.
Read More