പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/08/2025 )

ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്:സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍…

Read More

കോന്നി ടൗണിൽ പെരുമ്പാമ്പ്‌ ഇറങ്ങി : ഒടുവില്‍ പിടിയില്‍

konnivartha.com: കോന്നി ടൗണിൽ പെരുമ്പാമ്പ്‌ ഇറങ്ങി. കോന്നി ടൗണിൽ ലോട്ടറി കച്ചവടം ചെയ്യുന്ന സൈദ് എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പൂച്ചയെ വിഴുങ്ങിയ  പെരുമ്പാമ്പിനെ   നാട്ടുകാരുടെ സഹായത്താലാണ് വന പാലകര്‍ പിടികൂടിയത് . കോന്നി ടൗണിനോട് ചേര്‍ന്നുള്ള മയൂര്‍ പഴയ ഏലാ ഭാഗത്ത്‌ നിന്നുമാണു പെരുമ്പാമ്പ്‌ എത്തിയത് എന്ന് സംശയിക്കുന്നു . കോന്നി ടൗണിൽ സെന്‍റര്‍ ഭാഗത്തുള്ള വീട്ടില്‍ ആണ് പെരുമ്പാമ്പ്‌ എത്തിയത് . പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വളരെ ശ്രമകരമായ നിലയില്‍ ആണ് പിടികൂടിയത്.

Read More

ഓണപ്പരീക്ഷ ഇന്ന് മുതല്‍

  സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് മുതല്‍ പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും.കനത്ത മഴയായതിനാല്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആണ് . ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ.

Read More

കുവൈറ്റ് വിഷമദ്യദുരന്തം: ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ അറസ്റ്റിൽ

  23 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ കുവൈറ്റ് പോലീസ് പിടിയില്‍ . ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ ആണ് അറസ്റ്റിലായത് . 160 പേർ ചികിത്സയിലാണ്. 21 പേർക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടമായി.   പ്രധാന പ്രതി നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ മലയാളികള്‍ ഏറെ ഉള്ള സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ നിന്നും കുവൈറ്റ്‌ പോലീസ് കണ്ടെത്തി.   ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാന്‍, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാല്‍ ,വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ പ്രമുഖന്‍ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി .വിവിധയിടങ്ങളില്‍ മദ്യനിർമാണ വിതരണത്തിൽ ഏര്‍പ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു.

Read More

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്.ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു . (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല) ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  

Read More

വോട്ടർ പട്ടിക പുതുക്കൽ: 30 വരെ അവധി ദിനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

  2025 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകൾ / ആക്ഷേപങ്ങൾ സമയബന്ധിതമായി ചട്ടപ്രകാരമുള്ള സംക്ഷിപ്ത പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ആഗസ്റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപറേഷൻ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

Read More

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 18/08/2025 )

  കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

കല്ലേലി കാവിൽ ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു

  konnivartha.com :പ്രകൃതി ശക്തികളെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ചിങ്ങം ഒന്നിന് ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു.999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി ദ്രാവിഡ ജനത ഇന്നും ആചാരിച്ചു വരുന്ന അനുഷ്ടാന പൂജയാണ് കരിക്ക് പടേനി. കാർഷിക വിളകളുടെ സംരക്ഷകനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ 999 മലകളെ വിളിച്ച് സ്തുതിച്ചു കാർഷിക വിളകൾ ചുട്ടും പൊടിച്ചും വേവിച്ചും പുഴുങ്ങിയും ഊട്ട് നൽകി കരിക്ക് ഉടയ്ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള കൗള ശാസ്ത്രം അനുസരിച്ചുള്ള വഴിപാടാണ് മലയ്ക്ക് പടേനി. മൂന്ന് കരിക്ക് മുതൽ ആയിരത്തി ഒന്ന് കരിക്ക് വരെയാണ് മലയ്ക്ക് പടേനി സമർപ്പണം. വിശേഷാൽ ദിനം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയിരത്തി ഒന്ന് കരിക്കിന്റെ പടേനി കാവിന്റെ വഴിപാടായി സമർപ്പിക്കുന്നു.

Read More

കർഷക ദിനാചരണം നടത്തി അരുവാപ്പുലംഗ്രാമപഞ്ചായത്ത്‌

  konnivartha.com:അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കർഷകദിനാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വികെ രഘു, ജോജു വർഗീസ്, ടി ഡി സന്തോഷ്, ശ്രീലത വി, മിനി രാജീവ്,സ്മിത സന്തോഷ്, ശ്രീകുമാർ ജി, കാർഷിക വികസന സമിതി അംഗങ്ങൾ സന്തോഷ് കൊല്ലൻ പടി, കെ പി തോമസ്, കൃഷി ഓഫീസർ അഞ്ചു യു എൽ എന്നിവർ പ്രസംഗിച്ചു.   മികച്ച കർഷകരായി തെരഞ്ഞെടുത്ത കെ എൻ പുരുഷോത്തമൻ , ഷീന ഭവൻ , മുതുപേഴുങ്കൽ…

Read More

കോന്നി കരിയാട്ടം 2025 : സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

  konnivartha.com: കോന്നി കരിയാട്ടം 2025 ന്‍റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോന്നി .കെ .എസ് .ആർ .ടി.സി.സ്റ്റാൻഡിൽ സ്വാഗതസംഘം ഓഫീസ് കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈ.ചെയർമാർ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ഭാരവാഹികളായ ശ്യാംലാൽ, കെ.പത്മകുമാർ, എം.എസ്.രാജേന്ദ്രൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഗോപി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പിആർ പ്രമോദ്, റ്റി വി പുഷ്പവല്ലി, ആർ മോഹൻനായർ, പ്രീജ പി നായർ, രാജു നെടുവംപുറം, അഡ്വ. ആർ ബി രാജീവ്‌ കുമാർ, അമ്പിളി വർഗീസ് ബൈജു നരിയപുരം, കെ ജി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

Read More