konnivartha.com: കോന്നി കരിയാട്ടം 2025 ന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോന്നി .കെ .എസ് .ആർ .ടി.സി.സ്റ്റാൻഡിൽ സ്വാഗതസംഘം ഓഫീസ് കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈ.ചെയർമാർ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ഭാരവാഹികളായ ശ്യാംലാൽ, കെ.പത്മകുമാർ, എം.എസ്.രാജേന്ദ്രൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പിആർ പ്രമോദ്, റ്റി വി പുഷ്പവല്ലി, ആർ മോഹൻനായർ, പ്രീജ പി നായർ, രാജു നെടുവംപുറം, അഡ്വ. ആർ ബി രാജീവ് കുമാർ, അമ്പിളി വർഗീസ് ബൈജു നരിയപുരം, കെ ജി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
Read Moreസിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി: ചിറ്റയം ഗോപകുമാര്‍
konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾ സിപിഐ ജില്ലാ കൗൺസിലിലേക്ക് 45 പേരെയും പകരം പ്രതിനിധികളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു. മുണ്ടപ്പളളി തോമസ്, ഡി.സജി, ടി.മുരുകേഷ്, അടൂർ സേതു, കുറുമ്പുകര രാമകൃഷ്ണൻ, കെ.പത്മിനിയമ്മ, ആർ.രാജേന്ദ്രൻ പിള്ള, എം.മധു, എസ്.രാധാകൃഷ്ണൻ, ആർ.ജയൻ, ഏഴംകുളം നൗഷാദ്, സന്തോഷ് പാപ്പച്ചൻ, കെ.എസ്.അരുൺ, പി.ആർ.ഗോപിനാഥൻ, മലയാലപ്പുഴ ശശി, കെ.രാജേഷ്, എ.ദീപകുമാർ, ബീനാ മുഹമ്മദ്റാഫി, സുമതി നരേന്ദ്രൻ, എം.പി.മണിയമ്മ, മിനി മോഹൻ, സത്യാനന്ദപ്പണിക്കർ, സി.കെ. അശോകൻ, ബി.ഹരിദാസ്, ശരത്ചന്ദ്രകുമാർ, ജി.ബൈജു, സി.മണിക്കുട്ടൻ, രേഖ അനിൽ, ബാബുരാജ്, എം.വി.പ്രസന്ന കുമാർ, ലിസി ദിവാൻ, ജോജോ കോവൂർ, സന്തോഷ് കെ.ചാണ്ടി, കെ.സതീഷ്, അനീഷ് ചുങ്കപ്പാറ, കെ.ജി.രതീഷ്കുമാർ, വിജയമ്മ ഭാസ്കർ, ബാബു പാലയ്ക്കൽ, വി.സി.അനിൽകുമാർ, ബിബിൻ ഏബ്രഹാം, വിജയ വിൽസൺ,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 17/08/2025 )
ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്:വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന് ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍…
Read Moreആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി
konnivartha.com: സെപ്തംബര്‍ 20 ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്, റവന്യു വകുപ്പ് മന്ത്രി കെ രാജന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ രക്ഷാധികാരികളാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി അബ്ദുറഹിമാന്, ജി ആര് അനില്‍, കെ എന്‍ ബാലഗോപാല്‍, ആര് ബിന്ദു, ജെ ചിഞ്ചുറാണി, പി പ്രസാദ്, എം ബി രാജേഷ്, ഒ ആര് കേളു, പി രാജീവ്, സജി ചെറിയാന്, വി…
Read Moreചിങ്ങം ഒന്ന് : പൊന്നിൻ പുലരിയെ വരവേറ്റ് മലയാളികൾ:”കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ആശംസകള്‍
konnivartha.com: ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷം 1201 ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു.ജീവിതം എന്ന പ്രതീക്ഷകളുടെ കിനാവുകളെ നെഞ്ചിലേറ്റി നൂറുമേനി കൊയ്തെടുത്ത് വിജയ പഥങ്ങളില്‍ എത്തിക്കാം എന്ന ശുഭ പ്രതീക്ഷകളോടെ വലതു കാല് വെക്കുന്നു . മാനവ കുലവും പ്രകൃതിയും ഒന്നായി ഓണത്തെ വരവേല്‍ക്കുന്ന സുദിനം . സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. എല്ലാ മലയാളികള്‍ക്കും “കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ആശംസകള്‍
Read Moreആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്:വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന്
konnivartha.com: ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം.…
Read Moreകർഷകദിനം:കോന്നിയൂരിന്റെ കാര്‍ഷിക വെളിച്ചം : ഐരവൺ നിവാസി വിഷ്ണു എം നായര്‍ മാതൃക
konnivartha.com: ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്ത്തു കാലം കൂടിയാണ് ചിങ്ങം. നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. അതോടൊപ്പം പുതു തലമുറകള്‍ എങ്ങനെ കാര്‍ഷിക കേരളത്തെ നോക്കി കാണുന്നു എന്ന് നാം കണ്ടറിയുക . ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. ഇവിടെയാണ് നവ കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ ജനം കണ്ടറിയേണ്ടത് . ഇത് കോന്നിയൂര്‍ .കോന്നി എന്ന ഗ്രാമത്തിലെ ഐരവൺ ദേശം . അരുവാപ്പുലം ഗ്രാമത്തിലെ…
Read Moreചെങ്ങറ സമരഭൂമിയിൽ കോന്നി എം എല്‍ എ യും റവന്യു സെക്രട്ടറിയും എത്തി
konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ.എം.എൽ.എ.റവന്യു സെക്രട്ടറി രാജമാണിക്യം.ഐ.എ.എസ്.പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.ഐ.എ.എസ്. എന്നിവർ സന്ദർശനം നടത്തി. ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യുമന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു. കൃഷി ചെയ്ത് ജീവിക്കാനായി 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതിപ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴത്തെ സന്ദർശനം ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
Read Moreകോൺഗ്രസ് സേവാദൾ: സ്വാതന്ത്ര്യ സ്മൃതി സംഗമ പദയാത്ര കോന്നിയില്‍ സംഘടിപ്പിച്ചു
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും മാപ്പുപറഞ്ഞവരും ഇന്ന് സ്വതന്ത്ര്യ ഇന്ത്യയിൽ പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. : പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ. konnivartha.com: കോൺഗ്രസ് സേവാദൾ കോന്നി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമ പദയാത്ര സംഘടിപ്പിച്ചു.സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ്’ എന്ന മുദ്രാവാക്യം ഉയർത്തി കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോന്നി സെൻട്രൽ ജംഗ്ഷനിൽ പദയാത്ര അവസാനിച്ചു. കോന്നി സേവാദൾ അസംബ്ലി പ്രസിഡന്റ് ജോയി തോമസ്,ജില്ലാ ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.ഡി സി സി പ്രസിഡൻ്റ് പ്രൊഫ . സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗംമാത്യുകുളത്തിങ്കൽ, സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി, ഗീതാദേവി, ജോർജ്ജ് വർഗ്ഗീസ്, റോയി മോൻ, കെ. സിന്ധു അഡ്വ എ സുരേഷ്കുമാർ, സാമുവൽ…
Read Moreനവദമ്പതികൾ മരിച്ച നിലയിൽ: പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം
നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതയ്ക്ക് ചെറിയ അനക്കമുണ്ടായിരുന്നു. അയൽവാസികൾ അമൃതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Read More