ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  konnivartha.com: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം സാഹിത്യ രത്നം ചെറമംഗലം ശിവദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളെ അദ്ദേഹം അനുസ്മരിച്ചു. ​സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ​സംസ്ഥാന കോഡിനേറ്റർ റോബിൻസൺ, സംസ്ഥാന ട്രഷറർ എം. ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ത്രിലോചനൻ, രവി കല്ലുമല, രഘുത്തമൻ നായർ, നവാസ്, ഷീജ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ ട്രഷറർ സി. ബിനു കൃതജ്ഞതയും അറിയിച്ചു.

Read More

പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണം( 16/08/2025 )

  konnivartha.com: എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാലും ഭൂതത്താൻകെട്ട് ബാരജിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ബാരജിലെ 15 ഷട്ടറുകളിൽ ബാക്കിയുള്ള എട്ട് ഷട്ടറുകൾ കൂടി ഘട്ടംഘട്ടമായി തുറന്നുവിടുന്നതായിരിക്കും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു

Read More

കനത്ത മഴ : വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ( 16/08/2025 )

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 16/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് 17/08/2025: കണ്ണൂർ, കാസറഗോഡ് 18/08/2025: കണ്ണൂർ, കാസറഗോഡ് 19/08/2025: കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 16/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 17/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 18/08/2025: മലപ്പുറം, കോഴിക്കോട്, വയനാട് 19/08/2025: കോഴിക്കോട്, കണ്ണൂർ 20/08/2025: കണ്ണൂർ, കാസർഗോഡ് എന്നീ…

Read More

കോന്നി പത്തനാപുരം റോഡില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു അപകടപ്പെടാന്‍ കാരണം ..?

  കോന്നി മേഖലയില്‍ നിത്യേന വാഹന അപകടം . ഇന്നും വാഹനാപകടം നടന്നു .ഇന്ന് നിയന്ത്രണം വിട്ട ബസ്സ്‌ കൊല്ലന്‍പടിയ്ക്ക് സമീപം രണ്ടു വീടുകളുടെ മതില്‍ തകര്‍ത്ത ശേഷം മറു ഭാഗത്ത്‌ ചെന്നാണ് നിന്നത് . ഒരാള്‍ക്ക് നേരിയ പരിക്ക് പറ്റി . ബസ്സ്‌ നിയന്ത്രണം വിട്ടു മറിയേണ്ട അവസ്ഥയാണ് ഉണ്ടായത് . മഴയത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു എങ്കിലും നിയമം അനുസരിക്കാതെ വാഹനം ഓടിക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്നു . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിത്യവും നടക്കുന്ന വാഹനാപകടങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തണം . റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആണോ അതോ വാഹനങ്ങളുടെ അമിത വേഗത ആണോ അപകടങ്ങള്‍ക്ക് കാരണം എന്ന് കണ്ടെത്തണം .

Read More

ചിങ്ങമാസ പൂജയ്‌ക്ക്‌ 
ശബരിമല നട ഇന്ന്‌ വൈകിട്ട് തുറക്കും

    Konnivartha. Com :ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് (ആഗസ്റ്റ്‌ 16) വൈകിട്ട് 5ന് തുറക്കും. 17 മുതൽ 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. 21ന് രാത്രി 10ന് നട അടയ്ക്കും.   ഓണം പൂജകൾക്കായി സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും.    

Read More

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: ദേശീയ മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സെഷനുകളിൽ സംവേദനാത്മക പ്രഭാഷണങ്ങൾ, ഓഡിയോ-വിഷ്വൽ അവതരണങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ, താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു: ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല ഭവൻസ് വിദ്യാ മന്ദിർ, കടവന്ത്ര എംപിഎം ഹയർ സെക്കൻഡറി സ്കൂൾ, തമ്മനം ഭവൻസ് ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പട്ടിമറ്റം കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട് അൽ അമീൻ…

Read More

71-ാമത് നെഹ്‌റു ട്രോഫി വള്ളം കളി വിശേഷങ്ങള്‍

  konnivartha.com: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ  ഓൺലൈൻ ടിക്കറ്റ് വിൽപ്പന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. https://nehrutrophy.nic.in എന്ന നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപ്പന. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കും ആണ് ഇതിനായി പെയ്മെൻറ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട്…

Read More

കുവൈറ്റ് വിഷമദ്യ ദുരന്തം : ഏറെ ആളുകള്‍ മരണപ്പെട്ടു : കൂടുതല്‍ ആളുകള്‍ ചികിത്സ തേടി

  കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കൂടിയതോടെ ജാഗ്രത പ്രഖ്യാപിച്ചു . ഇരുപത്തി മൂന്നു ആളുകള്‍ മരണപ്പെട്ടു എങ്കിലും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല . നൂറ്റി അറുപതു പ്രവാസികള്‍ ഇതിനോടകം ചികിത്സ തേടി . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്കയ്ക്ക് കാര്യമായ തകരാര്‍ ഉണ്ട് . ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 21 പേര്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. കുവൈറ്റില്‍ കര്‍ശന ലഹരി നിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ നിയന്ത്രണങ്ങളുണ്ട്.മരിച്ചവരില്‍ ഏറെ മലയാളികള്‍ ഉണ്ടെന്ന് ആണ് അറിയുന്നത് . എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നില്ല . 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന ഇന്ത്യന്‍ എംബസി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

Read More

കോന്നി കരിയാട്ടം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ്‌ 16 )

  konnivartha.com: കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ്‌ 16 ന് വൈകിട്ട്  5:30 ന്  ഡെപ്യൂട്ടി  സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.  സംഘാടക  സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ  എം.എൽ.എ  അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ്  സംഘാടക  സമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്. കോന്നിയുടെ ഓണനാളുകൾക്ക്  ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ  സമ്മാനിച്ച്   30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ്…

Read More

ഗവർണർ അറ്റ് ഹോം നടത്തി:മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു

  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. വിവിധ സംഘടനകൾക്ക് കീഴിലെ ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുത്തു. അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു . പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചടങ്ങില്‍ പങ്കെടുത്തില്ല .സര്‍വകലാശാല വിഷയത്തിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്‌ഹോം പരിപാടി.

Read More