തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി (ഓഗസ്റ്റ് 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Read Moreനാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80)അന്തരിച്ചു
നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80) അന്തരിച്ചു. ടി നഗറിലെ വസതിയിൽ വച്ച് വീണ് തലയ്ക്ക് പപരുക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.2021ൽ മണിപ്പുർ ഗവർണറായി. പിന്നീട് ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023ലാണ് നാഗാലാൻഡ് ഗവർണറായത്.മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗവുമായിരുന്നു Nagaland Governor L Ganesan passed away.
Read Moreതാരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് .ജോയിന്റ് സെക്രട്ടറിയായി അൻസിബയേയും തിരഞ്ഞെടുത്തു. അമ്മയില്‍ അംഗങ്ങളായ 298 പേർ വോട്ടു രേഖപ്പെടുത്തി . സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
Read Moreലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി
konnivartha.com: ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ നൽകുന്നത്. സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഓണത്തിന് താമസം മാറാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും. കനത്ത മഴ കാരണം വീട് പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിർമ്മാണം പൂർത്തിയാക്കി പുതിയ വീട്ടിൽ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. പെട്ടിമുടിയിൽ ചുമട്ട് തൊഴിലാളിയായിരുന്ന ഇടമലക്കുടി സൊസൈറ്റികുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാമന്റെ വീടിന്റെ തറ നിർമ്മാണം പൂർത്തിയായി. ബാക്കി പണികൾ നടന്നു വരുന്നു. സഹോദരിയുടെ വീടിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടിൽ…
Read Moreകോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു
സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അനാഥാലയങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ 79 മത് സ്വാതന്ത്ര്യദിനാഘോഷവും, സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ ദൈവമായി ആദരിക്കുക, ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും പകർന്നുനൽകുന്നതിന്റ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആയിരം ദിവസങ്ങൾ നിൽക്കുന്ന സ്നേഹപ്രയാണം 933 ദിന സംഗമവും, അയൽ വീടുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക,വൃക്ഷം നൽകുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നൽകുന്ന തണൽ ഭൂമിക്ക് സംരക്ഷണമേകുക എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി കേരളത്തിലെ എല്ലാ വീടുകളിലും ഗാന്ധിഭവൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അയൽ…
Read Moreകോന്നിയില്‍ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു
konnivartha.com: കോന്നി പേരൂർക്കുളം 48- അങ്കണവാടിയും ഷണ്മുഖവിലാസം 77 നമ്പര്‍ വെള്ളാള ഉപസഭയും സംയുക്തമായി സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉപസഭയുടെ പ്രസിഡന്റും റിട്ട: സുബൈദാർ മേജർ സന്തോഷ് കുമാർ ദേശീയ പതാക ഉയര്‍ത്തി . സെക്രട്ടറി കൃഷ്ണകുമാർ അംഗനവാടി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികൾക്ക് സ്വാതന്ത്യ ദിനാഘോഷ സന്ദേശം നൽകി.തുടര്‍ന്ന് മധുരവിതരണം നടത്തി
Read Moreജില്ലാക്കോടതിയിൽ ‘സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ്’ സംഘടിപ്പിച്ചു
konnivartha.com: പത്തനംതിട്ട ജില്ലാക്കോടതിയുടെയും ജില്ലാ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി അതിവേഗചിത്രകാരൻ അഡ്വ: ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്മൃതി വരയരങ്ങും സചിത്ര- ചരിത്രപ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഡോ. എസ്. രാജേന്ദ്ര പ്രസാദ്, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ അതിവേഗ വരയിലൂടെ അവതരിപ്പിച്ചായിരുന്നു ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ അഡ്വ. ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണം. പത്തനംതിട്ട ജില്ലാക്കോടതി അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനപരിപാടികൾ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്, ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് നോബൽ,…
Read Moreവിസ്മയം തീര്‍ത്ത് ദേശിയോദ്ഗ്രഥന നൃത്തം:ശ്രദ്ധേയമായി വഞ്ചിപ്പാട്, സുംബ, ദേശഭക്തി ഗാനം
konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളുടെ ദേശിയോദ്ഗ്രഥന നൃത്തം കയ്യടി നേടി. രാജ്യത്തെ വിവിധ നൃത്തരൂപങ്ങള്‍ ഒരുമിച്ച് വേദിയില്‍ അവതരിപ്പിച്ചാണ് കുട്ടികള്‍ വിസ്മയം തീര്‍ത്തത്. 32 പേരടങ്ങുന്നതായിരുന്നു സംഘം. വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയായ വീണ മോഹനായിരുന്നു പരിശീലക. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും പ്രധാന നൃത്തരൂപങ്ങള്‍ ഒരുകുടക്കീഴില്‍ കോര്‍ത്തിണക്കി. ഇടയാറന്‍മുള എഎംഎംഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ സുംബ നൃത്തം അവതരിപ്പിച്ചു. 31 വിദ്യാര്‍ഥികള്‍ സുംബയില്‍ ചുവടുവച്ചു. വിദ്യാലയത്തിലെ കായിക അധ്യാപകന്‍ അജിത്ത് എബ്രഹാമാണ് പരിശീലകന്‍. നീലയും കറുപ്പും യൂണിഫോമില്‍ ത്രിവര്‍ണ നിറങ്ങളുടെ റിബണുകള്‍ കയ്യില്‍ അണിഞ്ഞ് അഞ്ചു മിനിറ്റാണ് പാട്ടിനൊപ്പം കുട്ടികള്‍ സൂംബ അവതരിപ്പിച്ചത്. ഭക്തിക്കും താളത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ ആറന്മുള വഞ്ചിപ്പാട്ട് കിടങ്ങന്നൂര്‍ ജിവിഎച്ച്എസ്എസ് ലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.കലഞ്ഞൂര്‍…
Read Moreസ്വാതന്ത്ര്യദിനാഘോഷം: ഡിഎച്ച്ക്യുസി പത്തനംതിട്ടയും ഫയര്‍ഫോഴ്‌സും മികച്ച പ്ലറ്റൂണുകള്‍
konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ സായുധ സേനാ വിഭാഗത്തില്‍ ആര്‍ സനല്‍ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യുസിയും സായുധേതര വിഭാഗത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് സന്ദീപ് നയിച്ച ഫയര്‍ഫോഴ്‌സ് ടീമും ഒന്നാം സ്ഥാനത്തെത്തി. സായുധ സേനാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം എക്സൈസ് ഇന്‍സ്പെക്ടര്‍ മിഥുന്‍ നയിച്ച ടീമിനാണ്. സായുധേതര വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാറിന്റെ ടീം സ്വന്തമാക്കി. എന്‍സിസി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട 14ബി എന്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം എസ്പിസിയില്‍ അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലെ എ ആകാശ് നയിച്ച ടീം ഒന്നാം സ്ഥാനവും പത്തനംതിട്ട എംടിഎച്ച് എസ്എസിലെ അയന മറിയം ജേക്കബ് നയിച്ച ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിങ്ങനാട് ടിഎംജിഎച്ച്എസ്എസിലെ നിരവധ്യ നയിച്ച ടീം ആദ്യ സ്ഥാനവും…
Read Moreപത്തനംതിട്ട ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
konnivartha.com: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഭക്ഷണവും കലകളും ആസ്വദിക്കുന്ന ജനവിഭാഗത്തിന്റെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. പരസ്പരം ബന്ധിപ്പിക്കുന്നതും ഒന്നിച്ചു നിര്‍ത്തുന്നതും ഭരണഘടനയാണ്. രാജ്യം സ്വതന്ത്രമായി നിലനില്‍ക്കണമെങ്കില്‍ മൗലിക അവകാശത്തിനൊപ്പം ഭരണഘടനയും സംരക്ഷിക്കപ്പെടണം. നാടിനെ വിഭജിക്കുവാന്‍ വിധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ നിലകൊള്ളണം. സ്വാതന്ത്ര്യസമരത്തെ വികലമായി ചിത്രീകരിക്കാനും തെറ്റായ പ്രചരണം നടത്തുന്നതിനും ശ്രമമുണ്ട്. ഇതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ക്കേണ്ടതും അണിചേരേണ്ടതും അത്യാവശ്യമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം അനുഭവിച്ച് സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ കുട്ടികള്‍ക്കാകണം. രാജ്യത്തിന്റെ ഭാവി അവരിലാണ്. വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തെ നയിക്കേണ്ടവരാണ് കുഞ്ഞുങ്ങള്‍. അവരെ സംരക്ഷിക്കാന്‍ ബാലസുരക്ഷിത…
Read More