നവ ഭാരതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. konnivartha.com: സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി, നവ ഭാരതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയത്തിനും ആഘോഷ പരിപാടികളില്‍ പ്രത്യേക പ്രാധാന്യം നല്‍കും. സംസ്ഥാനങ്ങളിൽ നിന്നുള്ള 210 പഞ്ചായത്തു തല പ്രതിനിധികൾ ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇക്കുറി പ്രത്യേക അതിഥികളാകും. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.

Read More

ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ : ദ്രൗപദി മുർമു ( രാഷ്‌ട്രപതി)

  79-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും അത്യുത്സാഹത്തോടെ ആഘോഷിക്കുന്നുവെന്നത് നമുക്കേവർക്കും അഭിമാനകരമാണ്. ഇന്ത്യക്കാരെന്നതിൽ നാം അഭിമാനിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ദിനങ്ങളാണിവ.   നമ്മുടെ സഞ്ചിത സ്മരണയിൽ ഒരിക്കലും മായാത്ത ഒരു ദിനമാണ് ഓഗസ്റ്റ് പതിനഞ്ച്. അനേക വർഷം നീണ്ട കൊളോണിയൽ ഭരണത്തിൽ, ഇന്ത്യക്കാരുടെ മുൻതലമുറ സ്വാതന്ത്ര്യദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള പുരുഷന്മാരും വനിതകളും, വൃദ്ധരും യുവാക്കളും, വിദേശ ഭരണത്തിന്റെ നുകം വലിച്ചെറിയാൻ ആഗ്രഹിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താൽ അടയാളപ്പെടുത്തപ്പെട്ടു.സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതും അത് തന്നെയാണ്. നാളെ ത്രിവർണ്ണ പതാകയെ വന്ദിക്കുമ്പോൾ, 78 വർഷങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാൻ…

Read More

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്‌നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്എ, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സൈനിക് സ്‌കൂൾ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, അശ്വാരൂഢ സേന തുടങ്ങിയവർ പരേഡിൽ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം…

Read More

1090 പേർക്ക് ധീരത/സേവന മെഡലുകൾ ലഭിച്ചു

  konnivartha.com: 2025 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സേവനങ്ങൾ എന്നിവയിലെ 1090 പേർക്ക് ധീരത/സേവന മെഡലുകൾ ലഭിച്ചു. 2025 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പോലീസ്,ഫയർ, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് (HG&CD),കറക്ഷണൽ സേവനങ്ങൾ തുടങ്ങിയവയിലെ 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു. ഇതിൽ 233 പേർക്ക് ധീരതയ്ക്കുള്ള മെഡലും(GM),99 പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും (PSM) 758 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും (MSM) ലഭിച്ചു. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു : – ഗാലൻട്രി മെഡലുകൾ (GM) മെഡലുകളുടെ പേര് – സമ്മാനിച്ച മെഡലുകളുടെ എണ്ണം ധീരതയ്ക്കുള്ള മെഡൽ (GM) – 233* * പോലീസ് സർവീസ്-226, ഫയർ സർവീസ്-06, ഹോം ഗാർഡ്,സിവിൽ ഡിഫൻസ്(HG&CD) -01 പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും,കുറ്റകൃത്യങ്ങൾ തടയുന്നതിലും…

Read More

മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്നു;ജാഗ്രത പാലിക്കുക ( 14/08/2025 )

  konnivartha.com: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നു. വ്യാഴാഴ്ച (ഓഗസ്റ്റ് 14) വൈകിട്ട് ആണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

Read More

മുഖ്യമന്ത്രിയുടെ 2025 ലെ ഫോറസ്റ്റ് മെഡല്‍ 26 പേര്‍ക്ക്

കോന്നി ഡിവിഷൻ നടുവത്തുമൂഴി റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിലാഷ് പി. ആറും അവാര്‍ഡിന് അര്‍ഹനായി konnivartha.com: മാതൃകാ സേവനം കാഴ്ച വെക്കുന്ന വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ഇക്കൊല്ലം 26 പേര്‍ അര്‍ഹരായി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുബൈര്‍ എന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആനന്ദന്‍ കെ.വി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റൗഷാദ് കെ. ജെ, പ്രവീണ്‍ പി. യു, സാബു ജെ. ബി, ആനന്ദന്‍ പി. വി, ജിജില്‍ കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജീഷ് കുമാര്‍ ജി, അഭിലാഷ് പി. ആര്‍, അഹല്യാ രാജ്, ജസ്റ്റിന്‍ ജോണ്‍, അജു റ്റി. ദിലീപ് കുമാര്‍ എം. നജീവ് പി. എം, രാജീവ് കെ. ആര്‍, ഗ്രീഷ്മ എം, ബിജു…

Read More

50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത

  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു (14/08/2025) മുതൽ 16/08/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ…

Read More

കോന്നി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും ( 15/08/2025 )

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2025 ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രത്യേക ഗ്രാമസഭ ചേരും . പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രോത്സാഹനം , അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനം,പഞ്ചായത്ത് പുരോഗതി സൂചികയുടെ പ്രചരണം എന്നിവയാണ് കാര്യ പരിപാടികള്‍ വൈസ് പ്രസിഡൻറ് റോജി ഏബ്രഹാം അധ്യക്ഷത വഹിക്കുകയും പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും എന്ന് സെക്രട്ടറി ദിപു റ്റി കെ, പ്രസിഡൻറ് അനി സാബു തോമസ് എന്നിവര്‍ അറിയിച്ചു .  

Read More

വേഗത നിയന്ത്രിച്ചാല്‍ അപകടം കുറയ്ക്കാം : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ്‌ ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെ വരുന്ന ദീര്‍ഘ ദൂര വാഹന യാത്രികര്‍ ആണ് ഏറെ നാളായി കോന്നി മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് . ദീര്‍ഘ ദൂര വാഹന യാത്രികര്‍ രാത്രിയില്‍ ആണ് ഈ റോഡ്‌ പ്രയോജനപ്പെടുത്തുന്നത് . പകല്‍ ഉള്ള വാഹനങ്ങളുടെ അമിത തിരക്കുകള്‍ ഏറെക്കുറെ രാത്രി 9 നും വെളുപ്പിനെ 5 നും ഇടയില്‍ ഈ റോഡില്‍ കുറവാണ് . പുനലൂര്‍ പത്തനാപുരം കോന്നി റാന്നി മണിമല വഴി നേരെ മൂവാറ്റുപുഴ എത്തി തൃശ്ശൂര്‍ തുടങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകള്‍ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് പുനലൂര്‍…

Read More

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത(14/08/2025)

  കേരള തീരത്ത് ഇന്ന് (14/08/2025) മുതൽ 16/08/2025 വരെയും, കർണാടക തീരത്ത് ഇന്ന് (14/08/2025) മുതൽ 18/08/2025 വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്ന് (14/08/2025) മുതൽ 17/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14/08/2025 മുതൽ 16/08/2025 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 14/08/2025 മുതൽ 18/08/2025 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 14/08/2025 മുതൽ 17/08/2025 വരെ: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60…

Read More