konnivartha.com: ടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 14 -18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആഗസ്റ്റ് 14 മുതൽ 16 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read MoreRH-200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം
ദേശീയ ബഹിരാകാശ ദിനാഘോഷം : RH-200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻ്റർ ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 19 ന് നടക്കുന്ന “ഓപ്പൺ ഹൗസ്” പരിപാടിയിൽ രോഹിണി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം (രാവിലെ 11.45 ന്) നേരിൽ കാണാൻ അവസരം ലഭിക്കും. സ്പേസ് മ്യൂസിയം സന്ദർശനം, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, മുതിർന്ന ശാസ്ത്രജ്ഞരുമായുള്ള സംവാദം എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://www.vssc.gov.in/NSPD2025/open_house.html എന്ന വെബ്സൈറ്റ് മുഖേനയോ ഓഗസ്റ്റ് 19 ന് നേരിട്ട് VSSC യിൽ എത്തിയോ അപേക്ഷിക്കാം. വിക്രം സാരാഭായി സ്പേസ് സെൻ്ററിന്റെ സ്പേസ് മ്യൂസിയം ഗേറ്റ് വഴിയാണു പ്രവേശനം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഗേറ്റിലുള്ള രജിസ്ട്രേഷൻ ഡെസ്കിൽ നിന്ന്…
Read More79ാ-മത് സ്വാതന്ത്ര്യദിനം : ഇന്ന് രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
79ാ-മത് സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ഇന്ന് (2025 ആഗസ്റ്റ് 14) രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം വൈകീട്ട് ഏഴ് മണി മുതൽ ആകാശവാണിയുടെ മുഴുവൻ ദേശീയശൃംഖലകളിലും പ്രക്ഷേപണം ചെയ്യും. ദൂരദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷ് പരിഭാഷയും സംപ്രേഷണം ചെയ്യും. ദൂരദർശനിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗം സംപ്രേഷണം ചെയ്യുന്നതിന് പിന്നാലെ ദൂരദർശന്റെ പ്രാദേശിക ചാനലുകൾ പ്രാദേശിക ഭാഷകളിലും സംപ്രേഷണം നിർവഹിക്കും. ആകാശവാണി അതത് പ്രാദേശിക ശൃംഖലകളിൽ രാത്രി ഒമ്പതരയ്ക്ക് പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യും.
Read Moreസി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം .24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16 ) കോന്നിയിൽ നടക്കും. ഇന്ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 14/08/2025 )
മതസൗഹാര്‍ദ യോഗം ഇന്ന് ( ഓഗസ്റ്റ് 14) മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട യോഗം ഇന്ന് (ഓഗസ്റ്റ് 14) വൈകിട്ട് 3.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ടെന്‍ഡര്‍ പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികള്‍ക്കായി പാല്, മുട്ട നല്കുവാന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 28. പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍: 04734 217010. ശബരിമല: സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദഗ്ധരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ…
Read Moreശബരിമല: സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദഗ്ധരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോണ്‍ : 04682 222515, ഇ-മെയില്‍ : റരുമേ.സലൃ@ിശര.ശി വെബ്സൈറ്റ് : https://pathanamthttia.nic.in
Read Moreകോന്നി സെൻട്രൽ ജംക്ഷന് സമീപം പാർക്കിങ് നിരോധിക്കും
konnivartha.com: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് താലൂക്ക് വികസന സമിതിയുടെ നിർദേശത്തെ തുടര്‍ന്ന് കോന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലെ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതും വാഹനങ്ങൾ നിര്‍ത്തിയിട്ടിരിക്കുന്നതും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസിപ്പിച്ചതോടെ കാൽനടക്കാരുടെ സുരക്ഷയ്ക്കായി നടപ്പാത അവർക്കുവേണ്ടി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ആവശ്യം. നടപ്പാതയിൽ തടസ്സങ്ങൾ ഏറെയുണ്ട്. കോന്നി സെൻട്രൽ ജംക്ഷനിൽ നിന്ന് ആനക്കൂട് റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ചന്ത റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലേക്ക് 50 മീറ്റർ ദൂരത്തിൽ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിനെയും മോട്ടർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. സീബ്രാ ലൈൻ മനസ്സിലാകത്തക്കവിധം മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കെ എസ് ടി പ്പി അധികൃതരോട്…
Read Moreമരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ് konnivartha.com: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. അവയവദാന രംഗത്ത് കേരളം നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയോടെ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ എടുക്കുന്ന അവയവദാനത്തിനായുള്ള തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ തീരുമാനമാണെന്ന്…
Read Moreഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം
konnivartha.com: ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെയ്റ്റിങ് ലിസ്റ്റിൽ വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവർക്കായിരിക്കും ആദ്യ പരിഗണന. പിന്നീട്…
Read Moreവി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്. അവാർഡ് പ്രഖ്യാപിച്ചു
konnivartha.com: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2024-2025 അധ്യയന വർഷത്തെ സംസ്ഥാന / ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥി, വിദ്യാലയ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കലെടുത്താണ് പുരസ്കാരങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനമൊട്ടുക്കുമുള്ള 345 ൽ പരം സ്കൂൾ യൂണിറ്റുകൾ / പ്രോഗ്രാം ഓഫീസർമാർ എന്നിവരിൽ നിന്നും 35,000 ത്തോളം വരുന്ന വിദ്യാർഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവു പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. സെപ്റ്റംബർ മാസം പകുതിയോടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ സമർപ്പിക്കും. മികച്ച സ്കൂൾ യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരത്തിന് തിരുവനന്തപുരം വിതുര ഗവ. വി.എച്ച്.എസ്.എസും കാസർഗോഡ് കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസും അർഹരായി. വിതുര ഗവ. വി.എച്ച്.എസ്.എസിലെ അരുൺ വി.പിയും കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസിലെ വിനിത എമ്മും മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്കാരത്തിന്…
Read More