സ്വാതന്ത്ര്യദിനാഘോഷം: ഡ്രസ് റിഹേഴ്‌സല്‍ അരങ്ങേറി

  konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ അരങ്ങേറി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍ നേതൃത്വം നല്‍കി. പൊലിസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, ബാന്‍ഡ് ഉള്‍പ്പെടെ 22 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്‌സലില്‍ അണിനിരന്നു. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പരേഡ് കമാന്‍ഡര്‍. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സല്‍ നടത്തി. പങ്കെടുത്തവര്‍ക്ക് ജില്ലാ പഞ്ചായത്ത് ലഘുഭക്ഷണമൊരുക്കി. സ്വാതന്ത്ര്യദിനത്തിലെ കലാ – സാംസ്‌കാരിക…

Read More

നിയമപരമായ രക്ഷാകര്‍തൃത്വം: 18 അപേക്ഷ തീര്‍പ്പാക്കി

  konnivartha.com: ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗില്‍ 18 അപേക്ഷ തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗില്‍ 20 അപേക്ഷ പരിഗണിച്ചു. നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതിനും വസ്തുസംബന്ധമായതുമായ ഒരോ അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ജില്ലാ സമിതി കണ്‍വീനര്‍ കെ പി രമേശ്, അംഗം കെ എം കുര്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

സേവാദള്‍ കോന്നിയില്‍ സ്വാതന്ത്ര്യ സ്മൃതി പദയാത്ര നടത്തും

  konnivartha.com:  ഇന്ത്യയുടെ 79ാംമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സേവാദള്ളിന്‍റെ നേതൃത്വത്തിൽ കോന്നിയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് സ്വാതന്ത്ര്യ സ്മൃതി പദയാത്രയും സമ്മേളനവും സംഘടിപ്പിക്കും . കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ് എന്ന മുദ്യാവാക്യം ഉയർത്തി ആഗസ്റ്റ് 15 വൈകിട്ട് 3 മണിയ്ക്ക് കോന്നി എലിയറയ്ക്കലിൽ നിന്നും പദയാത്ര ആരംഭിക്കും. ഡി സി സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പദയാത്ര കോന്നി ചന്ത മൈതാനിയിൽ അവസാനിക്കും. സമാപന സമ്മേളനംകെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു ഉദ്ഘാടനം ചെയ്യും. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി…

Read More

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി   konnivartha.com: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചേർത്തല കടക്കരപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി  ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനത്തെയും അടിസ്ഥാനമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. കടക്കരപ്പള്ളി കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു. പരമശിവനും ശ്രീരാമല ക്ഷ്മണന്മാരും രാവണനുമൊക്കെ മി നിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി.ലോകത്ത് ഇതാദ്യമായി രാമായണം സചിത്രപ്രഭാഷണപരമ്പരയായി വിവിധ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത് ജിതേഷ്ജി എന്ന പത്തനംതിട്ട…

Read More

സിപിഐ(എം) അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി

    konnivartha.com: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആർഎസ്എസ് ന്യൂനപക്ഷ വേട്ടയ്ക്കെതിരെ സിപിഐഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പയ്ക്കലിൽ പ്രതിഷേധ സംഗമം നടത്തി. ക്രൈസ്തവ സമൂഹവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാവപ്പെട്ട മനുഷ്യന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിക്കാരാണെന്നും രണ്ടും രക്തസാക്ഷി കളുടെ ചോരയിൽ നിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങളാണെന്നും ക്രിസ്തീയ വിശ്വാസികൾക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധത്തിൽ പങ്കെടുത്ത നാനാ ജാതിമതസ്ഥർ ക്രൈസ്തവസഭയ്ക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകുന്നതെന്നും സി എസ് ഐ കല്ലേലി ചർച്ച് വികാരി ഷാജി കെ ജോർജ് പറഞ്ഞു. ഗുരുതര വകുപ്പുകൾ ചുമത്തി സിസ്റ്റർ വന്ദനയേയും സിസ്റ്റർ പ്രീതിയെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണം ആണെന്നും ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾക്കൊപ്പം…

Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല മാർച്ചും ധർണ്ണയും നടത്തി. 01.07.2024 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉത്സവ ബത്തയായി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കോന്നി ടാക്സി സ്റ്റാൻ്റിൽ നിന്നും കോന്നി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടന്നു. ബ്ലോക്കു കമ്മിറ്റി പ്രസിഡൻ്റ് . ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് .ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ .പി . അയ്യപ്പൻ നായർ, സി.പി. രാജശേഖരൻ നായർ, കെ.കെ. കരുണാനന്ദൻ, വി. വത്സല എന്നിവർ അഭിവാദ്യം ചെയ്തു. ബ്ലോക്ക് കമ്മിറ്റി…

Read More

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

    കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോൾ ജെ.എസിനാണ്. പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുൽപാദക സമിതിക്കാണ്. അബ്ബണ്ണൂർ ഊരും അടിച്ചിൽത്തൊട്ടി ഉന്നതിയും…

Read More

മന്ത്രിസഭാ തീരുമാനങ്ങൾ (13/08/2025)

  സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും. ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം 2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും. വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും തലശ്ശേരി താലൂക്കിലെ വി.ആര്‍.…

Read More

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആരോഗ്യ കർക്കിടക ഫെസ്റ്റ് നടത്തി

  konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീCDSആ രോഗ്യ കർക്കിടക ഫെസ്റ്റ് നടത്തി. കർക്കിടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളെ മനസിലാക്കിക്കുന്നതിനാണ് ഫെസ്റ്റ് നടത്തിയത്. കർക്കിടക കഞ്ഞി കൂട്ട്, പത്തിലകൾ കൊണ്ടുള്ള വിഭവങ്ങൾ, എന്നിവയുടെ പ്രദർശനവും, വിപണനമേളയും ഒരുക്കിയിരുന്നു. ഫെസ്റ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു,CDS ചെയർപേഴ്സൺ രാജി പ്രസാദ്, വൈസ് ചെയർപേഴ്സൺ ശ്രീദേവി, കമ്മ്യൂണിറ്റി കൗൺസിലർദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിCS കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗം ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ: മാൻസി അലക്സ് ആരോഗ്യ സെമിനാറിൽ ക്ലാസ് എടുത്തു.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു : മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 13/08/2025 )

  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി വടക്കൻ ആന്ധ്രാ പ്രദേശ്- തെക്കൻ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത . കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 13 -15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (13/08/2025) മുതൽ 15/08/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

Read More