konnivartha.com: ഹരിതകേരളം മിഷന്റെ ‘ചങ്ങാതിക്കൊരു തൈ’ വൃക്ഷവല്‍ക്കരണ കാമ്പയിന് ഇലന്തൂര്‍ സിപാസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ തുടക്കം. ഹരിത കേരള മിഷന്‍, ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാമ്പയിന്‍. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി. സാറാമ്മ ജോയ് അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ ഫലവൃക്ഷ തൈകള്‍ കൈമാറി. സംസ്ഥാനം ഒട്ടാകെ ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുകയാണ് ലക്ഷ്യം. നട്ട തൈകളുടെ സംരക്ഷണവും വളര്‍ച്ചയും ഉറപ്പാക്കാന്‍ ജിയോ ടാഗിങ്ങ് അടുത്ത ഘട്ടത്തില്‍ നടപ്പാക്കും.
Read Moreതദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജനം: ജില്ലയില്‍ 1099 വാര്‍ഡുകള്‍
konnivartha.com: തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു. ഗ്രാമപഞ്ചായത്ത് 833, ബ്ലോക്ക് പഞ്ചായത്ത് 114, ജില്ലാ പഞ്ചായത്ത് 17, നഗരസഭ 135 എന്നിങ്ങനെയാണ് പുതിയ വാര്‍ഡുകളുടെ എണ്ണം. മുമ്പ് യഥാക്രമം 788, 106, 16, 132 എണ്ണമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡോ. കെ.വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ജോസ്‌നമോള്‍ സെക്രട്ടറിയുമായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടമായിട്ടായിരുന്നു വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലുമാണ് പുനര്‍വിഭജനം നടത്തിയത്. 2011 ലെ…
Read Moreവനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും
ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും .ബെംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത് . ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത് .ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ–ബംഗ്ലദേശ് മത്സരവും ഒക്ടോബർ 30ന് രണ്ടാം സെമിഫൈനലുമാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്നത് . ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളും ഇവിടെ നടക്കും . ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് ഇന്നലെ മുംബൈയിൽ തുടക്കമായി.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ഇന്നുകൂടി പേര് ചേർക്കാം( 12/08/2025 )
konnivartha.com: തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം. ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി. പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്. സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.പ്രവാസികളായ 4497 പേർ ഇതു വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
Read Moreക്ഷീരകര്‍ഷകരുടെ മിത്രം:ക്ഷീരവികസനവകുപ്പ് ജില്ലയില്‍ ചെലവഴിച്ചത് 27.57 കോടി രൂപ
konnivartha.com: കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്. തീറ്റപ്പുല്‍കൃഷി, ക്ഷീരസംഘങ്ങള്‍ക്കുള്ള സഹായം, മില്‍ക്ക് ഷെഡ് വികസനം, ഗുണനിയന്ത്രണ ലാബ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്‍ക്കായി ഒമ്പത് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്. കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ സബ്സിഡിയോടെ കാലിത്തീറ്റ ലഭ്യമാണ്. ഇതിനായി ഒമ്പതുവര്‍ഷത്തിനിടെ 1.18 കോടി രൂപ വിനിയോഗിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്ക് 2.74 കോടി രൂപയുടെ സഹായം സാധ്യമാക്കി. സൗജന്യമായി പുല്‍വിത്തും നടീല്‍വസ്തുക്കളും നല്‍കുന്നു. കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ച, പാലുല്‍പാദനം എന്നിവയ്ക്കായി മിനറല്‍ മിക്സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ്, മില്‍ക്ക് റീപ്ലെയ്സര്‍, കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവയ്ക്കും സബ്സിഡിയുണ്ട്. ഗുണമേന്മ ബോധവല്‍ക്കരണം, ഉപഭോക്തൃ മുഖാമുഖം, ശുദ്ധമായ പാലുല്‍പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ക്ഷീരസംഘം ജീവനക്കാര്‍ക്ക് ഗുണനിലവാര പരിശീലന പരിപാടി, ബിഎംസിസി സംഘങ്ങള്‍ക്ക് ധനസഹായം, ആധുനിക പാല്‍…
Read Moreപത്തനംതിട്ടയില്‍ എക്‌സൈസ്:ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു
konnivartha.com: ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സെപ്റ്റംബര്‍ 10 വരെയാണ് ഡ്രൈവ്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. ജില്ലയിലെ പ്രധാനപാതകളില്‍ വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനം, കട, തുറസായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.
Read Moreവിദ്യാര്‍ഥികള്‍ക്ക് എന്‍ഡിആര്‍എഫ് പരിശീലനം നല്‍കി
konnivartha.com: ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ദേശീയ ദുരന്ത പ്രതികരണ സേന സംഘം. അപകടങ്ങളില്‍പെട്ടവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കല്‍, സിപിആര്‍, ഭൂകമ്പ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതി, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താല്‍ക്കാലിക സ്‌ട്രെറ്റ്ചര്‍ നിര്‍മിക്കുന്നവിധം, നടക്കാന്‍ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി. ദേശീയ ദുരന്ത പ്രതികരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശീലനം നല്‍കിയത്. ആദ്യഘട്ടത്തില്‍ പെരിങ്ങര ജിഎച്ച്എസ്, നെടുമ്പ്രം ജിഎച്ച്എസ്, കടപ്ര കെഎസ്ജിഎച്ച്എസ്, പെരിങ്ങര പിഎംവിഎച്ച്എസ്, ചാത്തങ്കേരി എസ്എന്‍ഡിപിഎച്ച്എസ്, നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, കോന്നി ജിഎച്ച്എസ്എസ്, കലഞ്ഞൂര്‍ ജിഎച്ച്എസ്എസ്, ചിറ്റാര്‍ ജിഎച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലായിരുന്നു പരിശീലനം.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/08/2025 )
ജൂനിയര്‍ റസിഡന്റ് നിയമനം കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803. ഐടിഐ സീറ്റ് ഒഴിവ് 2025 സെഷനിലെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട ഓഫ്ലൈന്‍ അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടി.സി,ഫീസ് എന്നിവയുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഓഗസ്റ്റ് 19 വൈകിട്ട് മൂന്നിനകം ഐടിഐ യില്‍ ഹാജരായി പ്രവേശനം നേടണം.…
Read Moreവള്ളിക്കോട്: കരിമ്പ് കൃഷി വിളവെടുപ്പ് നടന്നു
konnivartha.com: ഓണ വിപണി ലക്ഷ്യമാക്കി ശര്‍ക്കര നിര്‍മാണത്തിനായുള്ള കരിമ്പ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. മായാലില്‍, വാഴമുട്ടം, വാഴമുട്ടം കിഴക്കന്‍ ഭാഗങ്ങളിലാണ് വള്ളിക്കോട് കരിമ്പ് ഉല്പാദക സഹകരണ സംഘത്തിന്റെ കൃഷി. പന്തളം കൃഷി ഫാമില്‍ നിന്നെത്തിച്ച മാധുരി ഇനത്തില്‍പ്പെട്ടകരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്‍പാദക സംഘത്തില്‍ നിന്ന് എത്തിച്ച സി.എ 86032 ഇനംതലക്കവുമാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ചാര്‍ളി,പ്രസന്നരാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.പി ജോസ്, ജി.സുഭാഷ്, അംഗങ്ങളായ എം.വി സുധാകരന്‍, ജെ. ജയശ്രീ,അഡ്വ. തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫിസര്‍ ടി.അനില എന്നിവര്‍ പങ്കെടുത്തു.
Read More