konnivartha.com: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ ഓർമ്മപുതുക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗാന്ധി സ്ക്വയറിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, സൗദ റഹിം, സി.കെ.ലാലു, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട്, അനിൽ വിളയിൽ, രാജീവ് മള്ളൂർ, ബിനു മരുതിമൂട്, സുലേഖ വി നായർ, ഷംന ഷബീർ, അർച്ചന ബാലൻ,ശോഭ മുരളി, അനിൽ ഇടയാടി, മോൻസി ഡാനിയേൽ, ബഷീർ കോന്നി, ബാബു പുളിമൂട്ടിൽ, റോബിൻചെങ്ങറ, തോമസ് കാരുവള്ളിൽ, ബിനു അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.
Read Moreകൊട്ടാരക്കര ബാംഗ്ലൂർ കെ എസ് ആര് ടി സി കോന്നി മുറിഞ്ഞകല്ലില്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി
konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മുറിഞ്ഞകൽ ജംഗ്ഷനിൽ കെഎസ്ആർടിസി കൊട്ടാരക്കര ബാംഗ്ലൂർ ദീർഘദൂര ബസ് നിയന്ത്രണം വിട്ടു പോസ്റ്റിലേക്ക് ഇടിച്ചുകയറി. സ്ഥിരം അപകട മേഖലയാണ് . ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു ഇടിക്കുന്നത് സംബന്ധിച്ച് നിര്‍മ്മാണ ചുമതല വഹിച്ച കെ എസ് ടി പിയ്ക്ക് ഒന്നും പറയാന്‍ ഇല്ല . ആധുനിക നിലയില്‍ നിര്‍മ്മാണം നടത്തിയ റോഡില്‍ ദിവസേന വാഹന അപകടം .മുറിഞ്ഞകല്ലില്‍ മൂന്നു സ്ഥലത്ത് റോഡില്‍ വലിയ കുഴിയാണ് . “അഴിമതിയുടെ കുഴികള്‍ “തെളിഞ്ഞു കാണുമ്പോള്‍ കേരള സര്‍ക്കാര്‍ മൗന വ്രതത്തില്‍ ആണ് . കെ എസ് ടി പി എന്നത് ലോകബാങ്കിന്റെ (WB) സഹായത്തോടെ കേരള സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും (PWD) നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട റോഡു സംരംഭങ്ങളിലൊന്നാണ് കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP).പൊതുമരാമത്ത് ചുമതല വഹിക്കേണ്ട…
Read Moreഅശ്രദ്ധമായ ഡ്രൈവിംഗ് :വാഹനാപകടങ്ങള്‍ കൂടി :മരണവും
konnivartha.com: കേരളത്തിലെ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ തുടരുന്നു . നിത്യേന പത്തില്‍ അധികം വാഹനാപകടം നടക്കുന്നു . നിത്യേന ഒന്നില്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നു . മിക്ക അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗത തന്നെ . കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി വാഹനാപകടം നടക്കുന്നു . അശ്രദ്ധമായ ഡ്രൈവിംഗ് ആണ് കാരണം എന്ന് പ്രഥമ ദൃഷ്ടിയില് തന്നെ പോലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നു . ഡ്രൈവിങ്ങില്‍ ശ്രദ്ധ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു . വളവുകളില്‍ പോലും വേഗത കുറയ്ക്കുന്നില്ല . ലക്ഷ്യ സ്ഥാനത്ത് വേഗത്തില്‍ എത്തുവാന്‍ ഉള്ള ആവേശം ആണ് അപകടം വളരെ വേഗം കൂടുവാന്‍ കാരണം . മണിക്കൂറുകള്‍ തുടര്‍ച്ചയായി ഡ്രൈവിംഗ് നടത്തുമ്പോള്‍ ഉള്ള ശാരീരിക ക്ഷീണം പോലും ശ്രദ്ധിക്കാതെ ദീര്‍ഘ ദൂര വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവറില്മാരില് ഉറക്കത്തിന്റെ ആലസ്യം…
Read Moreഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത (09/08/2025 )
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreകോന്നി വകയാറില്‍ വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു
konnivartha.com: കോന്നി വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു . കോന്നി വകയാര്‍ കൈതക്കര അഭിലാഷ് മന്ദിരത്തില്‍ നൃത്ത അധ്യാപികയായ സുവർണ്ണനാഥ് (നന്ദിനിടീച്ചർ -63)ആണ് മരണപ്പെട്ടത് . ഇന്ന് രാവിലെ വകയാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍ :അഭിലാഷ് (കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ കോന്നി) , ആദര്‍ശ്
Read Moreപണ്ട് ബാല്യങ്ങൾ കാത്തിരുന്ന പിള്ളേരോണമാണ് ഇന്ന്
പിള്ളേരോണം ഇന്ന് കൊല്ലവർഷം 1200 മാണ്ട് കർക്കിടകമാസത്തെ തിരുവോണം (09.08.2025) ആണ് ഈ വർഷത്തെ പിള്ളേർ ഓണം ആഘോഷിക്കുന്നത്. ഇന്ന് തൊട്ട് കന്നിമാസത്തിലെ മകം നാൾ വരെ ഈ വർഷം (2025 സെപ്റ്റംബർ 20 വരേ) നമ്മൾ കേരളീയർ പ്രത്യേകിച്ച് കർഷകർ ഓണം ആഘോഷിക്കാറുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം. കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം…
Read Moreമഴയ്ക്ക് സാധ്യത (09/08/2025 )
കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreനെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 9)
konnivartha.com: പുന്നമടയിൽ ഓഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 09)രാവിലെ 11-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചലച്ചിത്ര താരം കാളിദാസ് ജയറാം എന്നിവർ ചേർന്ന് നിർവഹിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് പ്രകാശനച്ചടങ്ങ്. ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, എച്ച്.സലാം എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗ്ഗീസ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreഅത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു
konnivartha.com: ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നല്കുന്നു. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നല്‍കുന്നതാണ്. കൂടാതെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതേ രീതിയില്‍ 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതവും നല്‍കുന്നതാണ്. കലാസാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുളളവര്‍ ആഗസ്റ്റ് 29ന് മുമ്പായി മ്യൂസിയത്തിന് എതിര്‍വശത്തുളള ടൂറിസം വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടോ, ടെലഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യേതാണ്. വിശദവിവരങ്ങള്‍ക്ക് 9846577428, 9188262461
Read Moreനോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ ആഗസ്റ്റ് 11 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല
konnivartha.com: സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11 ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.
Read More