ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

  konnivartha.com: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം,…

Read More

പത്തനംതിട്ട ജില്ലയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ 57,057 അപേക്ഷകള്‍

  തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഓഗസ്റ്റ് 8 (വെള്ളി) വൈകിട്ട് അഞ്ച് വരെ ലഭിച്ചത്.

Read More

മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 ന്

  konnivartha.com: മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍) ന് വൈകിട്ട് 5.30ന് മണിയാറില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മണിയാര്‍ ഡാമിനോട് ചേര്‍ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More

ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ നീക്കം ചെയ്തു

ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു:വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം konnivartha.com: ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല. മൂന്ന് വർഷത്തോളമായി ചുമയും ശ്വാസ തടസ്സവും ന്യൂമോണിയുമായി ആഫ്രിക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് സഹോദരനെ തുർക്കിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ചുമയ്ക്കുമ്പോൾ രക്തം വരുന്ന തരത്തിൽ രോഗം ഗുരുതരമായി തീർന്നിരുന്നു. അവിടുന്ന് എടുത്ത സി.ടി സ്കാനിലാണ് ശ്വാസകോശത്തിനുള്ളിൽ ഗുരുതരമായ എന്തോ ഉള്ളതായി വ്യക്തമായത്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് ആയിരുന്നില്ല. ആ ഘട്ടത്തിലാണ് അവിടുത്തെ ഒരു ഡോക്ടർ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ടിങ്കു ജോസഫിനെ കുറിച്ച്…

Read More

സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനം നടന്നു

  konnivartha.com: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ  നേതാക്കന്മാരെ സംവരണ സീറ്റുകളിൽ മാത്രം ഒതുക്കാതെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി.സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനം കോന്നി പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. സംവരണത്തിനപ്പുറം പല സ്ഥാനങ്ങളിലും ഇവർക്ക്അർഹമായ പ്രാതിനിധ്യമോപരിഗണനയോ ലഭിക്കുന്നില്ല.ഇത് പരിഹരിക്കാൻ പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണം. ആധുനിക കാലഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് നേരെയുള്ള ജാതി പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരികയാണന്നും അദ്ദേഹം ചൂണ്ടികാട്ടി. സാംബവ മഹാസഭ കോന്നി യൂണിയൻ വൈസ് പ്രസിഡൻറ് ശശി നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ .ശശി,സംസ്ഥാന ട്രഷറർ ഇ. എസ്. ഭാസ്കരൻ,യൂണിയൻ സെക്രട്ടറി ഡി മനോജ് കുമാർ,ട്രഷർ എം. കെ .സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗംറോബിൻ പീറ്റർ,യൂണിയൻ ജോയിൻ സെക്രട്ടറി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/08/2025 )

വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേര്‍ക്കാന്‍ 57,057 അപേക്ഷകള്‍ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഓഗസ്റ്റ് 8 (വെള്ളി) വൈകിട്ട് അഞ്ച് വരെ ലഭിച്ചത്. വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് വൈകിട്ട് നാലിന് പുള്ളോലി ജംഗ്ഷനില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശബരിമല റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍…

Read More

പെരിങ്ങരയില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കം

  konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. വീട്ടില്‍നിന്നും വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഔഷധ -ഫല വൃക്ഷത്തൈകള്‍ സ്‌കൂളിലെ സഹപാഠിക്ക് കൈമാറിയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ തൈ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിര്‍ദേശം അധ്യാപകര്‍ നല്‍കി. നവകേരളം കര്‍മ പദ്ധതിയുടെ ‘ഒരു കോടി ജനകീയ വൃക്ഷവത്കരണം- ഒരു തൈ നടാം’ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. പ്രഥമാധ്യാപിക റിറ്റി അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റിക്കു മോനി വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, എം സി ഷൈജു എന്നിവര്‍ പങ്കെടുത്തു.

Read More

അന്താരാഷ്ട്ര യുവജന ദിനം: റെഡ് റിബണ്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു

  konnivartha.com: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/ എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ റെഡ് റിബണ്‍ പ്രശ്നോത്തരി തുമ്പമണ്‍ ജില്ലാ ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ചു. കോന്നി ആരോഗ്യബ്ലോക്കിന്റെ പരിധിയിലുള്ള പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ ജി മഹേശ്വര്‍, അഭിഷേക് പി നായര്‍ സഖ്യം ഒന്നാം സ്ഥാനവും ഇലന്തൂര്‍ ആരോഗ്യ ബ്ലോക്കിലെ എസ് എന്‍ ഡി പി ഹൈസ്‌കൂളിലെ ദേവഹിത്, അക്ഷര സുരേഷ് സഖ്യം രണ്ടാം സ്ഥാനവും തുമ്പമണ്‍ ബ്ലോക്കിലെ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ആവണി, ഐറിന്‍ സാറ ബിജു സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 4000,3000 രൂപയും മത്സരാര്‍ത്ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ചവര്‍ ഓഗസ്റ്റ് 11…

Read More

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

  ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ് അധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ കെ ജയപാല്‍, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, അംഗങ്ങളായ സുമാ നരേന്ദ്ര, കെ ജയകൃഷ്ണന്‍, എസ് മീരാസാഹിബ്, ടി രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു

  സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര പ്രശ്നോത്തരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും യുക്തിബോധം വളര്‍ത്തുന്നതിനും ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരത്തില്‍ ആദ്യ സ്ഥാനം അടൂര്‍ തോട്ടക്കോണം ജിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ ഷിഹാദ് ഷിജുവും ആര്‍ കൃഷ്ണപ്രിയയും രണ്ടാം സ്ഥാനം തിരുവല്ല എസ്എന്‍വിഎസ്എച്ച്എസ് വിദ്യാര്‍ഥികളായ അയന മേരി എബ്രഹാമും രാധാ സരോജ് പ്രസാദും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തെത്തിയ ടീം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ പി കെ അനീഷ് വിതരണം ചെയ്തു. ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവരാണ് മത്സരത്തില്‍ പങ്കെടുത്തത്. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വര്‍ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും…

Read More