കോന്നി കുമ്പഴ റോഡില്‍ പുളിമുക്കില്‍ കാറുകള്‍ കൂട്ടിയിടിച്ചു

  konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍  കാറുകള്‍ കൂട്ടിയിടിച്ചു .പുളിമുക്കില്‍ വേണാട് ബസ്സുകളുടെ ഡിപ്പോ മുന്നില്‍ ആണ് അപകടം ഉണ്ടായത് . സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാറും മറ്റു രണ്ടു  കാറും ആണ് കൂട്ടിയിടിച്ചത് . ഏറെ നേരം ഗതാഗത തടസം ഉണ്ടായി . തിരുവനന്തപുരത്ത് നിന്നും വന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. സ്വിഫ്റ്റ് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച ശേഷം എതിരെ വന്ന സിപിഎം നേതാവിന്റെ വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.

Read More

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

  konnivartha.com: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോം 7) സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍…

Read More

പ്രശ്നോത്തരി: പുരസ്‌കാരം വിതരണം ചെയ്തു

  പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദിന പ്രശ്നോത്തരി മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. മലയാലപ്പുഴ ജെ.എം.പി.എച്ച്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറര്‍ എം.ജി ദീപു, അംഗങ്ങളായ മലയാലപ്പുഴ മോഹന്‍, രശ്മി രവിന്ദ്രന്‍, ജെ.എം.പി.എച്ച്.എസ് പ്രധാനധ്യാപിക എം.ആര്‍ സലീന, എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക മായാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി പഞ്ചായത്ത്:തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പ്. പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കോന്നി മൃഗാശുപത്രിയില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ കിറ്റ് നല്‍കി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനി സാബു തോമസ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി. ടി. ലതിക കുമാരി അധ്യക്ഷയായി. ഓഗസ്റ്റ് 10 വരെ കുത്തിവയ്പ്പ് നടക്കും. ആദ്യദിനം 60 തെരുവുനായകള്‍ക്ക് കുത്തിവയ്പ്പ് എടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

  konnivartha.com: പാലക്കാട് ജില്ലാ കലക്ടറായിരുന്ന ജി. പ്രിയങ്ക എറണാകുളം ജില്ലാ ഭരണ മേധാവിയായി ചുമതലയേറ്റു . എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.ഇതോടെ ആണ് എറണാകുളം ജില്ലയില്‍ കലക്ടറുടെ ഒഴിവു വന്നത് . 2017 ബാച്ച് ഓഫീസറായ പ്രിയങ്ക 2025 ഫെബ്രുവരിയിലാണ് പാലക്കാട് കലക്ടറായി ചുമതലയേറ്റത്. മുൻകൈയെടുത്തുള്ള സമീപനത്തിന് പേരുകേട്ട പ്രിയങ്ക സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്‌. എറണാകുളം ജില്ലയുടെ ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രിയങ്കയില്‍ ഇനി ഉള്ളത് . വിവിധ രംഗങ്ങളിൽ കേരളത്തിന്റെ വികസനത്തിൽ ചാലകശക്തിയാണ് എറണാകുളം ജില്ല എന്നും അതോടൊപ്പം കാർഷിക, മലയോര…

Read More

അനധികൃതമായി വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

  konnivartha.com: അനധികൃതമായി സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.ഏറെനാളുകളായി സർവീസിൽനിന്ന് വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.

Read More

അങ്കമാലി -ശബരി റെയിൽ പദ്ധതി: വൈകുന്നത് സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ

അങ്കമാലി -ശബരി റെയിൽ പദ്ധതി: വൈകുന്നത് സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് konnivartha.com: അങ്കമാലി ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ അപാകത മൂലമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അങ്കമാലി -ശബരി റെയിൽ പാത സംബന്ധിച്ച് ഹൈബി ഈഡൻ എം. പി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി – ശബരിമല വഴി എരുമേലി പുതിയ ലൈൻ പദ്ധതി 1997-98 ൽ അനുവദിച്ചതാണ്. ഇതിൽ അങ്കമാലി – കാലടി (7 കി.മീ) യുടെ നിർമ്മാണവും കാലടി – പെരുമ്പാവൂർ (10 കി.മീ) ലെ ലോംഗ് ലീഡ് പ്രവൃത്തികളും ഏറ്റെടുത്തു. എന്നിരുന്നാലും, ഭൂമി ഏറ്റെടുക്കലിനും പാത അലൈൻമെന്റ് പരിഹരിക്കുന്നതിനുമെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം, പദ്ധതിക്കെതിരെ ഫയൽ ചെയ്ത കോടതി കേസുകൾ, കേരള…

Read More

TRAI Issues Advisory on Fraudulent Activities Misusing TRAI’s Name

  konnivartha.com: The Telecom Regulatory Authority of India (TRAI) has issued an advisory cautioning the public about a rise in cyber frauds and financial scams involving misuse of TRAI’s name. These include impersonation of TRAI officials through calls, messages, forged documents, and fraudulent letterheads to threaten or mislead individuals and coerce them into sharing personal information or transferring money. Any such outreach allegedly in the name of TRAI is unauthorised and not associated with TRAI. Emerging Scams Misusing TRAI’s Name A prominent example is the so-called ‘digital arrest’ scam, where…

Read More

ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍:പൊതു മുന്നറിയിപ്പ്

konnivartha.com: ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യക്തികളെ ഭീഷണിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി കോളുകള്‍, സന്ദേശങ്ങള്‍, വ്യാജ രേഖകള്‍, വ്യാജ ലെറ്റര്‍ഹെഡുകള്‍ എന്നിവ മുഖേന ട്രായ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ട്രായ് എന്ന പേരിലുള്ള അത്തരം ഏതൊരു ഇടപെടലും അനധികൃതമാണ്, കൂടാതെ ട്രായുമായി അതിന് യാതൊരു ബന്ധവുമില്ല. ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള പുതിയ തട്ടിപ്പുകള്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന് പേരിലറിയപ്പെടുന്ന തട്ടിപ്പ് ഒരു സുപ്രധാന ഉദാഹരണമാണ്. ഇങ്ങനെ വിളിക്കുന്നവര്‍ TRAI അല്ലെങ്കില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി വ്യക്തികളുടെ മേല്‍ ടെലികോം അല്ലെങ്കില്‍ സാമ്പത്തിക നിയമലംഘനങ്ങള്‍, ക്രിമിനല്‍ നടപടികള്‍ എന്നിവ വ്യാജമായി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/08/2025 )

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും ജില്ലയില്‍ വിവിധ ആഘോഷ പരിപാടി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്സലും 13 ന് ഡ്രസ് റിഹേഴ്സലും സംഘടിപ്പിക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. 29 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. പോലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ്…

Read More