ഓണം ഖാദിമേള കലക്ടറേറ്റില്‍ സംഘടിപ്പിച്ചു

  ജില്ലാ ഖാദി ഗ്രാമ വ്യവസായത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ ഓണം ഖാദി മേള സംഘടിപ്പിച്ചു. ഖാദി ഉല്‍പന്നങ്ങളായ കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടുകള്‍, കലംങ്കാരി സാരികള്‍, ഷര്‍ട്ടിംഗ്, ഷാളുകള്‍, തോര്‍ത്തുകള്‍, കാവിമുണ്ട്, ടവലുകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ഒരുക്കിയിരുന്നു. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘എനിക്കും വേണം ഖാദി’ സന്ദേശത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. 30 ശതമാനം ഇളവിലാണ് ഖാദി വസ്ത്രങ്ങള്‍ വിറ്റത്. ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലും ഓണം ഖാദി മേള നടക്കുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വാങ്ങലിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ സമ്മാന കൂപ്പണുണ്ട്. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000…

Read More

സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ വിവിധ ആഘോഷ പരിപാടി

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും ജില്ലയില്‍ വിവിധ ആഘോഷ പരിപാടി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്സലും 13 ന് ഡ്രസ് റിഹേഴ്സലും സംഘടിപ്പിക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. 29 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. പോലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ്…

Read More

ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഭവന പദ്ധതിക്ക് അനുമതി

  konnivartha.com: ട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവന പദ്ധതിക്ക് തുടക്കമിടുന്നു. പാർപ്പിട പ്രശ്‌നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭവനനിർമ്മാണത്തിനായി വിവിധ സർക്കാർ – സർക്കാരിതര ഏജൻസികൾ വഴി ഭവനനിർമ്മാണത്തിനു സഹായം ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ഗ്യാപ് ഫണ്ടിംഗ് നൽകാനും ഈ പദ്ധതി വഴി സാധിക്കും. ഇതുപ്രകാരം ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുള്ളവർക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. തുടക്കത്തിൽ അഞ്ച് പേർക്കാണ് ഈ സഹായം ലഭ്യമാകുന്നത്. സ്വന്തമായി…

Read More

കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിക്കുക ( 06/08/2025 )

നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത:നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് തൃശൂർ : കരുവന്നൂർ (കുറുമാലി & മണലി സ്റ്റേഷനുകൾ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിന് മുകളിൽ…

Read More

കാലാവസ്ഥാ വ്യതിയാനം :സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നു

  konnivartha.com: കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായി കൊച്ചിയിൽ തുടങ്ങിയ ദേശീയ സെമിനാറിൽ സമുദ്രശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും സംയുക്തമായാണ് ദ്വദിന സെമിനാർ സംഘടിപ്പിക്കുന്നത്. മീനുകളുടെ വളർച്ചയെ ബാധിക്കുന്നു മത്സ്യങ്ങളുടെ ജീവിതചക്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി സെമിനാറിൽ അധ്യക്ഷത വഹിച്ച സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളർച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ, 410 ഗ്രാം തൂക്കമുണ്ടായിരുന്ന ആവോലി ഇപ്പോൾ 280 ഗ്രാം വളർച്ചയെത്തുമ്പോൾ തന്നെ പ്രജനന കാലയളവെത്തുന്നു. മാത്രമല്ല, തീരദേശ ചെമ്മീനുകൾ, മത്തി, അയല എന്നിവയുടെ വലിപ്പവും പ്രത്യുൽപ്പാദന…

Read More

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം: നൂറോളം നിവാസികളെ കാണാനില്ല

  ഉത്തരാഖണ്ഡ് ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണം സ്ഥിരീകരിച്ചു.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി. സൈനിക ക്യാംപ് തകർന്നാണ് സൈനികരെ കാണാതായത്.ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ ശബ്ദത്തോടെ പ്രളയജലവും മണ്ണും കുത്തിയൊഴുകിയത്. വിനോദസഞ്ചാരകേന്ദ്രമായതിനാൽ വീടുകൾക്കുപുറമേ ധാരാളം ഹോട്ടലുകളും ഹോംസ്റ്റേകളും പ്രദേശത്തുണ്ട്. 50 വീടുകളും 20 ഹോട്ടലുകളും പൂർണമായി തകർന്നു.37 പേരെ ഇൻഡോ–ടിബറ്റൻ ബോർഡ് പൊലീസ് രക്ഷപ്പെടുത്തി.

Read More

ബി .എസ്. സി .ഒപ്ടോമെട്രി പരീക്ഷയിൽ അൽഫിന എം എസ്സിന് രണ്ടാം റാങ്ക്

    കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി .എസ്. സി .ഒപ്ടോമെട്രി പരീക്ഷയിൽ അൽഫിന എം എസ്സിന് രണ്ടാം റാങ്ക് ( റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം) ബാലരാമപുരം പരുത്തിത്തോപ്പിൽ മുഹമ്മദ്‌ റിഫയിയുടെയും ഷംലബീവിയുടെയും മകളാണ് ഭർത്താവ് നതീം ഖാൻ

Read More

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (06/08/2025)

    Konnivartha. Com:കനത്തമഴയെ തുടര്‍ന്ന് കാസര്‍കോട്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( 06/08/2025)ബുധനാഴ്ച) അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

Read More

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (06/08/2025)

    കനത്തമഴയെ തുടര്‍ന്ന് കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്ച) അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  

Read More

കോന്നി കരിയാട്ടം :സ്വാഗത സംഘം രൂപീകരിച്ചു

Konnivartha. Com: കോന്നി കരിയാട്ടം സ്വാഗത സംഘ രൂപീകരണയോഗം കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്‌തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. 5001 പേര് അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയർമാനായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,വർക്കിങ് ചെയർമാനായി പി ജെ അജയകുമാർ,ജനറൽ കൺവീനറായി ശ്യാം ലാൽ,വർഗീസ് ബേബി (ട്രഷറർ ),അഡ്വ സുരേഷ് സോമ ( കോ ഓർഡിനേറ്റർ), കൺവീനർ മാരായി പ്രൊഫ.കെ. മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ്‌ കൊല്ലൻപടി എന്നിവരെ തിരഞ്ഞെടുത്തു.

Read More