അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി

    അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   “ഉപ്പുമാവ് വേണ്ട, ബിർണാണി മതി” എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്നുവയസ്സുകാരൻ ശങ്കുവിന്റെ ആവശ്യമാണ് യഥാർത്ഥത്തിൽ അങ്കണവാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രചോദനമായത്. അങ്കണവാടികളിൽ മുൻപ് അളവുകളും കലോറി കണക്കുകളും അടിസ്ഥാനമാക്കിയുള്ള മെനു ആയിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സമഗ്ര വളർച്ച ലക്ഷ്യമിട്ട്, രുചികരമായ ഭക്ഷണങ്ങളിലൂടെ അവർക്ക് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയതാണ് പുതിയ മെനു. എഗ്ഗ് ബിരിയാണി, വെജിറ്റബിൾ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (05/08/2025)

കരുതലിന്റെ ‘പഠനമുറി’:പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള…

Read More

കോന്നി സ്വദേശിക്ക് അന്താരാഷ്ട്ര ലിങ്ഗ്വിസ്റ്റിക് ഒളിമ്പ്യാഡിൽ മികച്ച വിജയം

    Konnivartha. Com :തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി.   ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്.   ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം…

Read More

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു.

    പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.   ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍ ഖാന്‍, അജിത് ഖാന്‍

Read More

കോന്നി പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറി

    വളർത്തു നായയെ പിടിക്കാനെത്തിയ പുലി നായയുടെ പിന്നാലെ ഓടിക്കയറിയത് വീടിനുള്ളിലേക്ക്. പത്തനംതിട്ട കോന്നി കലഞ്ഞൂർ തട്ടാക്കുടി പുമരുതിക്കുഴിയിലാണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായയെ പിന്തുടർന്നാണ് പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്. ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കയറിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പുലിയിറങ്ങിയ സ്ഥലത്ത് കൂട് സ്ഥാപിക്കും എന്ന് വനം വകുപ്പ് അറിയിച്ചു. ചീഫ് വൈൽഡ് വാർഡന്റെ നിർദ്ദേശം കിട്ടിയാൽ പ്രദേശത്ത് കൂട് സ്ഥാപിക്കും എന്നാണ് പറയുന്നത്. പ്രദേശത്തു ജാഗ്രത നിർദ്ദേശം നൽകി. രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു. കലഞ്ഞൂർ നാലാം വാർഡ് പാക്കണ്ടത്തു ഇന്നലെ പുലർച്ചെ പുലി ഇറങ്ങി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മൂത്തകുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചുകൊണ്ടുവരാൻ ഇളയ കുട്ടിയെ എടുത്ത് പോകാൻ തുടങ്ങുമ്പോഴാണ് പുലി വളർത്തുനായയെ പിടികൂടാനായി ഓടിച്ചു കൊണ്ടുവന്നത്.…

Read More

റൂബി ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി.

    Konnivartha. Com:കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ  ഭാഗമായുള്ള ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ.സിബു പള്ളിച്ചിറ നിർവഹിച്ചു. 2025 ആഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.   വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, പള്ളിയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. ജൂബിലി ലോഗോയുടെ പ്രകാശനം സി റ്റി മത്തായി, മെൽവിൻ തോമസ് മാത്യു,ജോസ് രാജു എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു. ജൂബിലി പ്രവർത്തന കലണ്ടർ ഇടവക ചുമതല ക്കാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു…

Read More

സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

Konnivartha. Com :മൂന്നു ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ്.ജാതി മത ഭേദമില്ലാതെ കുടുംബ പ്രേക്ഷകർ നൽകിയ വിജയം മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച്‌ കളക്ഷനിലേക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാളികപ്പുറത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും കഴിഞ്ഞ ദിവസം നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക്…

Read More

കോന്നിയൂർ കാരിയാട്ടത്തിന് ഒരുങ്ങുന്നു:സ്വാഗത സംഘം രൂപീകരണയോഗം നാളെ നടക്കും

  Konnivartha. Com :കോന്നിയുടെ ഓണനാളുകളിൽ ആവേശം പകർന്ന് കോന്നിയിൽ കരിയാട്ടം നടക്കും. സ്വാഗത സംഘം രൂപീകരണയോഗം 5/8/2025 വൈകിട്ട് 4 മണിക്ക് കോന്നി പ്രീയദർശിനി ഓഡിറ്റോറിയത്തിൽ കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.   ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹകരണത്തോടെ കേരള സംസ്‌ഥാന ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.   കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാർ നേതൃത്വം നൽകുന്ന പരിപാടി 2023 ലാണ് കോന്നിയിൽ ആദ്യമായി സംഘടിപിച്ചത്.10 ദിവസം നീണ്ട് നിൽക്കുന്നതാണ് പരിപാടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കരിയാട്ടം നടത്തിയില്ല. ഈ വർഷം പൂർവാധികം ഭംഗിയായി കരിയാട്ടം നടത്തുമെന്ന് അഡ്വ. കെ…

Read More

സര്‍ക്കാര്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കനകനഗര്‍ കവടിയാർ വില്ലേജ് ഓഫീസിലെ പഴയ കെട്ടിടത്തിന്റെ കാര്‍ഷെഡ്ഡില്‍ മാധ്യമ പ്രവർത്തകനെ ഒരു ഇരുമ്പ് പൈപ്പില്‍ ഒരു തോര്‍ത്തിൽ ഒരറ്റം കഴുത്തിലും മറ്റെ അറ്റം ഇരുമ്പ് പൈപ്പിലുമായി കെട്ടിതൂങ്ങി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. മലയാള മനോരമ ലേഖന്‍ ആനാട് ശശിയാണ് മരിച്ചത്. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ നിക്ഷേപിച്ച ഒന്നര കോടിയിലേറ രൂപ തിരിച്ച് ലഭിക്കാത്തതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് സൂചന.   വെള്ളയമ്പലത്തിന് സമീപം കനക നഗറിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി മുതലാണ് ശശിയേ കാണാതായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കനക നഗറിലെ പഴയ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് ഭരണസമിതി നേതൃത്വം നല്‍കുന്ന മുണ്ടേല റസിഡന്റ്‌സ് സഹകരണ സംഘത്തില്‍ ഇദ്ദേഹം 1.67 കോടിരൂപ നിക്ഷേപിച്ചിരുന്നു. അത് തിരികെ ലഭിക്കാതായതോടെ മാനസ്സികമായി തകര്‍ന്നു. സഹകരണ ബാങ്കിലെ ക്രമക്കേടും തകര്‍ച്ചയും നിരവധിപേരെ പ്രതിസന്ധിയിലാക്കിയത്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/08/2025 )

ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം  (ഓഗസറ്റ് 05, ചൊവ്വ) വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ് ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം  (ഓഗസ്റ്റ് അഞ്ച്, ചൊവ്വ) രാവിലെ 10.30 ന് റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ആദ്യ വില്‍പന നിര്‍വഹിക്കും. മുന്‍ എംഎല്‍എ രാജു എബ്രഹാം കൂപ്പണ്‍ പ്രകാശനം ചെയ്യും. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാര്‍ഡ് അംഗം വി സി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി ഹരികുമാര്‍, സര്‍വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്…

Read More