പന്നിയങ്കര ക്ഷേത്രത്തിനുണ്ട് മൂന്നു പെരുമാക്കന്മാരുടെ പെരുമ

konnivartha.com: കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി.   പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്‌കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ കൃത്യമായി ഡോ. എം.ജി.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്.   ഭാസ്‌കരരവിവർമ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞു പോയതിനാൽ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണ വർഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ലിഖിതങ്ങളാണ്…

Read More

രാമായണം : സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

  konnivartha.com: ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം.   ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്‍റെ  ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അനേകായിരം ഭക്തജനങ്ങളാണ് ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.   പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി. ഇതാദ്യമായാണ് രാമായണം സചിത്രപ്രഭാഷണരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത് സചിത്രപ്രഭാഷണത്തിൽ രാമായണത്തെ അധികരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു നവ്യമായ ഈ അവതരണശൈലി.…

Read More

കാട്ടാന ആക്രമണം; വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നു

konnivartha.com : വനം അതിർത്തി പങ്കിടുന്ന മലയോര മേഖലയായ കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ നടത്തുന്ന ആക്രമണത്തിൽ ദുരിതത്തിലായ ജനങ്ങളുടെ അവസ്ഥ കണ്ടില്ലന്നു നടിക്കുന്ന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നതായി ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ ദുരിതത്തിലായ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വനം വകുപ്പിൻ്റെ ഞളളൂർ മാതൃകാ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, അനി സാബു, രഞ്ചു. ആർ, പ്രിയ എസ്. തമ്പി, പി.വി ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനൻ കാലായിൽ, യൂസഫ് ചേരിക്കൽ, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി…

Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ (05/08/2025)മൂന്നു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 05/08/2025: എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ 05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം 06/08/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (06/08/2025 തീയതിയിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത) 07/08/2025: കണ്ണൂർ,…

Read More

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ(81) അന്തരിച്ചു

    ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ഷിബു സോറൻ നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.   സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ…

Read More

തലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്‍

  konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില്‍ കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള്‍ ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള്‍ ഇവിടേയ്ക്കും കാട്ടാന എത്തി . കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്‍ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര്‍ വേലികള്‍ സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .

Read More

എം കെ സാനു അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തി

konnivartha.com: കോന്നി പബ്ലിക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എം കെ സാനു അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തി.ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ബിനു കെ എസ്, കവി നയനൻ നന്ദിയോട്,എൻ. എസ് മുരളിമോഹൻ, പി. അജിത, ഗിരീഷ് ശ്രീനിലയം,വിനോദ് വാഴപ്പള്ളിൽ, എന്നിവർ സംസാരിച്ചു

Read More

12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്

കര്‍ണാടകയില്‍ 758 കോടിയുടെ നിക്ഷേപവുമായി 12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്   konnivartha.com: സിപിവിസി, പിവിസി പൈപ്പുകളുടെ നിര്‍മാതാക്കളായ പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയിലെ നിക്ഷേപം 492 കോടി രൂപയില്‍ നിന്നും 758 കോടി രൂപയായി ഉയര്‍ത്തി 12,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കോലാറിലെ വെംഗല്‍ വ്യവസായ മേഖലയില്‍ (രണ്ടാം  ഘട്ടം) 33 ഏക്കറിലായി പുതിയ സൗകര്യം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2026 ആഗസ്റ്റില്‍ പ്ലാന്‍റില്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയപുരയില്‍ രണ്‍ണ്ടാമതൊരു യൂണിറ്റ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്‍ണ്ട്.   പൊദ്ദാര്‍ പ്ലംബിങ് മാനേജിങ് ഡയറക്ടര്‍ ദീപക് പൊദ്ദാറും ഡയറക്ടര്‍ വരുണ്‍ പൊദ്ദാറും ഖനീജ ഭവനില്‍ വലിയ-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലുമായുള്ള കൂടികാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.   പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റത്തിന് വെംഗല്‍ വ്യവസായ മേഖലയില്‍ 33…

Read More

ജോ റൂട്ട്:6000 റണ്‍സ് നേട്ടം

  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇംഗ്ലീഷ് താരം ജോ റൂട്ട്.69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്‍സെടുത്തത്‌.ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ സെഞ്ചുറിയോയെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു . രണ്ടാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്‍സെടുത്തു.ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.

Read More

കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  പത്തനംതിട്ട റാന്നി അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല.ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ല .ഇതില്‍ മനം നൊന്താണ്‌ ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം

Read More