മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഞായർ രാത്രി 7.30നായിരുന്നു അപകടം. ജോലികഴിഞ്ഞ് പെരുനാട് മാടമണ്ണിലുള്ള വീട്ടിലേക്ക് തിരികെ വരികയായിരുന്ന നന്ദുവിന്റെ ബൈക്കിനെ എതിർവശത്തുകൂടി അമിതവേഗതയിൽ വന്ന ബെൻസ് കാർ ഇടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്നവർ ഓടി രക്ഷപ്പെട്ടു, പോലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മാടമൺ പതാലിൽ പെരുംകുളത്ത് മോഹനൻ ശോഭന ദമ്പതികളുടെ മകനാണ് നന്ദു
Read Moreബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി . കേസിൽ സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തു . സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയെയാണ് അഷറഫ് പീഡിപ്പിച്ചത് എന്നാണ് പരാതി . താമസിക്കുന്ന സ്ഥലത്ത് നിന്ന് ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയിൽ തിരികെയെത്തിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. അഷ്റഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് താൻ താമസിക്കാനെത്തിയത് എന്നാണ് കുട്ടി പോലീസില്‍ മൊഴി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് ശനിയാഴ്ച അർധരാത്രിയോടെ റൂമിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞെന്നും പരാതിയിലുണ്ട്. അഷ്റഫിന്‍റെ ആവശ്യം പെൺകുട്ടി നിരസിച്ചതോടെ ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ്…
Read Moreശക്തമായ മഴ :ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 03/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ 05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 07/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03/08/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04/08/2025: തിരുവനന്തപുരം,…
Read Moreലൈബ്രറേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
konnivartha.com: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). ശമ്പളം: 24,040 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും. ഫീസ് www.simet.in ലെ SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ…
Read Moreഅരുവാപ്പുലം കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു:അപേക്ഷകൾ സ്വീകരിക്കും
konnivartha.com: ചിങ്ങം ഒന്നിന് നടത്തുന്ന കർഷക ദിനാചരണത്തില്‍ അരുവാപ്പുലം കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, കുട്ടി കർഷകൻ എന്നിവരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കും.അഞ്ചാം തീയതി അഞ്ചുമണിക്ക് മുൻപായി അപേക്ഷകൾ കൃഷി ഭവനിൽ നൽകണം.
Read Moreകോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു:അപേക്ഷകൾ സ്വീകരിക്കും
konnivartha.com: ചിങ്ങം ഒന്നിന് നടത്തുന്ന കർഷക ദിനാചരണത്തില്‍ കോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, കുട്ടി കർഷകൻ എന്നിവരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കും. ആറാം തീയതി അഞ്ചുമണിവരെ അപേക്ഷകൾ നൽകാം.
Read MoreInvestors Roundtable in Bengaluru advances Viksit Bharat @2047 vision
A high-level Investors Roundtable Conference was held in Bengaluru under the chairmanship of Secretary, Department for Promotion of Industry and Internal Trade (DPIIT), Shri Amardeep Singh Bhatia. The meeting was organised as part of efforts to realise the vision of Viksit Bharat @2047 and served as a platform to showcase the potential of southern industrial nodes under the National Industrial Corridor Development Programme (NICDP) and to strengthen Centre-State collaboration for industrial growth. The roundtable served as a key platform to showcase the potential of southern industrial nodes under the…
Read Moreബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം
വികസിത് ഭാരത് @2047 ദർശനത്തിന് ഗതിവേഗം പകർന്ന് ബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം konnivartha.com: വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയുടെ അധ്യക്ഷതയിൽ ബെംഗളൂരുവിൽ ഒരു ഉന്നതതല നിക്ഷേപക വട്ടമേശ സമ്മേളനം നടന്നു. വികസിത് ഭാരത് @2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യയിലെ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഇത് വർത്തിച്ചു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യൻ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന വേദിയായി വട്ടമേശ സമ്മേളനം മാറി. സ്റ്റാർട്ട്-അപ്പ് ഇന്ത്യ, ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP), നാഷണൽ സിംഗിൾ…
Read Moreഐ. എസ്. ആർ. ഒ. : വ്യാജ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം
konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഐ. എസ്. ആർ. ഒ- വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി അറിയിപ്പ് നൽകി. തൊഴിൽ തട്ടിപ്പു കേസിൽ സംസ്ഥാനത്ത് അഞ്ച് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് അറിയിപ്പ്. വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്കു അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രം ആണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും /സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ…
Read Moreവിശദീകരണ യോഗം നടത്തി
konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് നടത്തുന്ന ബ്ലോക്ക് തല മാർച്ചിനും ധർണയ്ക്കും മുന്നോടിയായി കോന്നി സബ്ബ് ട്രഷറിയിൽ വിശദീകരണ യോഗം നടത്തി. യൂണിയൻ പത്തനംതിട്ട ജില്ല ജോ. സെക്രട്ടറി സി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ.പി. അയ്യപ്പൻ നായർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയൻ, സെക്രട്ടറി എൻ. എസ്. മുരളീമോഹൻ , ട്രഷറർ പി.ജി. ശശി ലാൽ, ജോയിൻറ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു
Read More