The four crew members of NASA’s SpaceX Crew-11 mission launched at 11:43 a.m. EDT Friday from Launch Complex 39A at the agency’s Kennedy Space Center in Florida for a science expedition aboard the International Space Station. A SpaceX Falcon 9 rocket propelled the Dragon spacecraft into orbit carrying NASA astronauts Zena Cardman and Mike Fincke, JAXA astronaut Kimiya Yui, and Roscosmos cosmonaut Oleg Platonov. The Dragon spacecraft will dock autonomously to the space station at approximately 3 a.m. EDT on Saturday, Aug. 2. NASA’s live mission coverage will resume…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/08/2025 )
കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് രണ്ട്, ശനി) നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് രണ്ട് (ശനി) വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 1.43 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: നാമനിര്‍ദേശം സമര്‍പ്പിക്കാം ജീവന്‍ രക്ഷ പഥക് അവാര്‍ഡ് 2025 നാമനിര്‍ദേശം സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഓഗസ്റ്റ് 31 മുമ്പ് വിവരം സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. 2023 സെപ്റ്റംബര്‍ 30…
Read More2023-ലെ ചലച്ചിത്രങ്ങൾക്കുള്ള 71-ാമത് ദേശീയ പുരസ്‌കാരങ്ങൾ
2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ വിജയികളെ ഇന്ന് അതത് ജൂറികൾ പ്രഖ്യാപിച്ചു. ഈ വർഷം, അവാർഡുകളിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 332 എൻട്രികളും, നോൺ-ഫീച്ചർ ഫിലിമുകളിൽ 115 എണ്ണവും, 27 പുസ്തകങ്ങളും, 16 നിരൂപക സമർപ്പണങ്ങളും ഉൾപ്പെട്ടിരുന്നു.71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ് 12th ഫെയിൽ കരസ്ഥമാക്കി. ഫ്ലവറിംഗ് മാൻ മികച്ച നോൺ-ഫീച്ചർ ഫിലിം അവാർഡ് നേടി, ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൺ മികച്ച ഡോക്യുമെന്ററിയായി അംഗീകരിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണ് ഇവ ഷാരൂഖ് ഖാനും (ജവാൻ) വിക്രാന്ത് മാസിയും (12-ാമത് ഫെയിൽ) മികച്ച നടനുള്ള അവാർഡ് നേടി. ഷാരൂഖ് ഖാന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണിത്. മിസിസ് ചാറ്റർജി vs നോർവേയിലെ ശക്തമായ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരം നേടി.…
Read Moreചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51)അന്തരിച്ചു
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു.1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ,ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. നടി രഹ്ന നവാസ് ആണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ
Read Moreകെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള്‍ പറക്കുന്നു
konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത് . ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍…
Read Moreസിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു
സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു:നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ konnivartha.com: നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ വി നാരായണൻ. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) സുവർണ്ണ ജൂബിലിയുടെ ഭാഗമായി “നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും പുതിയ സാധ്യതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഇറക്കുമതിക്ക് പകരം തദ്ദേശീയ ഉല്പന്നങ്ങൾ കൊണ്ടുവരാൻ സിഎസ്ഐആർ സമൂഹം മാർഗരേഖ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും, പ്രഗത്ഭരായ മനുഷ്യ വിഭവ…
Read Moreഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ:റിസർവേഷൻ 2025 ഓഗസ്റ്റ് 02 മുതൽ
konnivartha.com: ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര…
Read Moreമത്സ്യവിത്തുകള്‍ നിക്ഷേപിച്ചു( ആറന്മുള,കുറ്റൂര്‍)
മത്സ്യവിത്ത് നിക്ഷേപിച്ചു konnivartha.com: പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ആറന്മുള സത്രകടവില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജിജി മാത്യു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പ് ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ചിലവിലാണ് പദ്ധതി. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വര്‍ധനവും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയുമാണ് ലക്ഷ്യം. കരിമീന്‍, മഞ്ഞക്കൂരി, അനാബസ്, ആറ്റ്‌കൊഞ്ച് എന്നിവയാണ് നിക്ഷേപിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. റ്റോജി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കല്‍, സിന്ധു ഏബ്രഹാം, ദീപാ നായര്‍, രേഖാ പ്രദീപ്, ഷീജ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. മത്സ്യവിത്ത് നിക്ഷേപിച്ചു konnivartha.com : പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം കുറ്റൂര്‍ തോണ്ടറകടവില്‍ ജില്ലാപഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ തുകയില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി. പൊതുജലാശയങ്ങളിലെ…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലയില്‍ ആരംഭിച്ചു. കലക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് പരിശോധന നടക്കുന്നത്. എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്. വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്‍ട്രോള്‍യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് പരിശോധിക്കുന്നത്. 2210 കണ്‍ട്രോള്‍ യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഓഗസ്റ്റ് 20 വരെയാണ് പരിശോധന. യന്ത്രങ്ങളില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് ( 01/08/2025 )
konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിൽ 2024 ഡിസംബർ 31 വരെ സേവന പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ പെൻഷൻ ഗുണഭോക്താക്കളും, 24/ 8/ 2025 ന് മുന്‍പ് മാസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും മാസ്റ്ററിംഗ് പരാജയപ്പെട്ട ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസ് സമർപ്പിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. Scan_007
Read More