തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്.എല്‍.സി) ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ ഇലക്ഷന്‍ വെയര്‍ ഹൗസിനു സമീപമുള്ള ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് മെഷീനുകളുടെ ആധികാരികത ഉറപ്പാക്കുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായ നടപടിയാണ്. എഫ്.എല്‍.സി പ്രവര്‍ത്തനം വളരെ കൃത്യതയോടും കാര്യക്ഷതയോടും ഏറ്റെടുക്കേണ്ട ഒന്നാണ്. എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്. ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചുമതലയില്‍ നടക്കുന്ന എഫ്.എല്‍.സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസര്‍ ആയി കോന്നി ഭൂരേഖ തഹസില്‍ദാര്‍ പി. സുദീപിനെ നിയോഗിച്ചു. ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി…
Read Moreദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി(ജൂലൈ 31)
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എം ടി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജൂലൈ 31 (വ്യാഴം) അവധി പ്രഖ്യാപിച്ചു
Read Moreപഠനമുറി ഉദ്ഘാടനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. പ്രക്കാനം ആത്രപ്പാട്ടെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സജി അലക്‌സ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കിലെ 17 വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറി നല്‍കിയത്. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാന്‍ മാത്യു, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ കെ ശശി, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് എന്നിവര്‍ പങ്കെടുത്തു.
Read Moreഹെപ്പറ്റൈറ്റിസ് – ഒആര്‍എസ് ദിനാചരണം
ലോക ഹെപ്പറ്റൈറ്റിസ്- ഒആര്‍എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് കാതലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സൂസന്‍ ഫിലിപ്പ് നിര്‍വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത പി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി എല്‍ വിഷയം അവതരിപ്പിച്ചു. മഞ്ഞപിത്ത പ്രതിരോധം, വയറിളക്കരോഗങ്ങള്‍ തടയുന്നതിനും ഒആര്‍എസ് ലായനിയെ കുറിച്ചുള്ള ബോധവല്‍കരണ പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണ കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ അജിത, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാം കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍,…
Read Moreകോന്നിയില്‍ ഗുരു നിത്യ ചെതന്യയതി സ്മാരകവും അന്താരാഷ്ട്ര പഠന കേന്ദ്രവും നിര്‍മിക്കും
നവകേരള സദസ്: ജില്ലയില്‍ 35 കോടി രൂപയുടെ പദ്ധതികള്‍:ജില്ലാ കലക്ടര്‍ പുരോഗതി വിലയിരുത്തി konnivartha.com: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആറ് പദ്ധതികള്‍ക്ക് 35 കോടി രൂപയാണ് അനുവദിച്ചത്. വികസന പദ്ധതികളുടെ അന്തിമപട്ടിക ഭേദഗതി വരുത്തി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തിരുവല്ലയില്‍ പന്നായി തേവേരി റോഡ് വികസനത്തിന് ഏഴ് കോടി രൂപ ചിലവഴിക്കും. വെള്ളം കയറുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി ഉന്നത നിലവാരത്തിലാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. അടൂരിലെ മാങ്കൂട്ടം – കൈതപ്പറമ്പ്- സിഗപ്പൂര്‍ മുക്ക് റോഡ്, തടത്തില്‍- മണക്കാല ലിങ്ക് റോഡ് എന്നിവയ്ക്കായി…
Read Moreകുടുംബശ്രീയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി: ഡെപ്യൂട്ടി സ്പീക്കര്‍
കുടുംബശ്രീ 27 വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ ഒന്നര ലക്ഷം അംഗങ്ങളുള്ള വലിയ കൂട്ടായ്മയായി മാറിയെന്നും കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായെന്നും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം കുളനട പ്രീമിയം കഫേയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായി കുടുംബശ്രീ ഉയര്‍ന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വനിതാ വികസന കോര്‍പറേഷന്‍, പിന്നോക്ക വികസന കോര്‍പറേഷന്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നു. കൃഷി, ക്ഷീരവികസനം, ചെറുകിട വ്യവസായം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം കുടുംബശ്രീയിലൂടെ സാധ്യമായി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവന്നതില്‍ കുടുംബശ്രീ പ്രധാന പങ്ക് വഹിച്ചതായി അധ്യക്ഷന്‍ ജില്ലാ…
Read Moreവ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരണപ്പെട്ടത് . മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ആണ് കുഴഞ്ഞു വീണത് . മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു. സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു.
Read Moreറഷ്യയിൽ 8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം:സൂനാമി മുന്നറിയിപ്പ്
റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി.റഷ്യയുടെ കിഴക്കൻ തീരത്ത് ആണ് ഭൂചലനം . ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി.ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകി. Tsunami alerts for Russia, Japan after 8.7 quake off Russian far east A magnitude 8.7 earthquake struck off Russia’s Far Eastern Kamchatka Peninsula on Wednesday, generating a tsunami of up to 4 meters (13 feet), prompting evacuations and damaging buildings, officials said. “Today’s earthquake was serious and the strongest in decades of tremors,” Kamchatka Governor…
Read Moreക്ഷേത്രങ്ങളില്‍ നിറപുത്തരി പൂജകൾ നടന്നു
ശബരിമല ശാസ്താ ക്ഷേത്രം , ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി പൂജകൾ നടന്നു .പുലർച്ചെ 5.30നും 6.30നും ഇടയ്ക്ക് ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകൾ നടന്നു.ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിച്ച നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യമാണ് എന്നാണ് വിശ്വാസം . പാലക്കാട് ,ആറന്മുള ,അച്ചന്‍കോവില്‍ എന്നിവിടെ നിന്നും ഘോക്ഷയാത്രയായി കൊണ്ട് വന്ന നെല്‍ക്കതിരുകള്‍ ശബരിമലയില്‍ പൂജിച്ച ശേഷം അയ്യപ്പന്മാര്‍ക്ക് പ്രസാദമായി നല്‍കി .
Read Moreമുണ്ടക്കൈ – ചൂരൽമല : മാതൃകാ വീട് പൂർത്തിയാകുന്നു
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ,…
Read More