എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി നിയമിച്ചു

  ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.പാലക്കാട് കലക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. എറണാകുളം ജില്ലാ കലക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി നിയമിച്ചു . ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറാക്കി. ഇടുക്കി കലക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ്…

Read More

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 30/07/2025 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall with gusty wind speed reaching 40 kmph is very likely to occur at isolated places in the Kollam & Pathanamthitta districts; Light rainfall is very likely to occur at isolated places in all other districts of Kerala.   photo:mtv

Read More

സംയോജിത ബോധവത്ക്കരണ പരിപാടിക്ക് തുടക്കം

    സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിക്കുന്ന ദ്വിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, നാഷനൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫിസർ ഡോ. അർച്ചന ചന്ദ്രൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ നഗരസഭ, ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെൽ , ജില്ലാ ഹോമിയോ ആശുപത്രി, തപാൽ വകുപ്പ് ,വനിത…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/07/2025 )

ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ജൂലൈ 31 ന് സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസില്‍ ജൂലൈ 31 ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്. ജില്ലാപഞ്ചായത്ത് കരട് വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷനോ ജില്ലാ കലക്ടര്‍ക്കോ പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് ഹിയറിംഗ്. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം പങ്കെടുത്താല്‍ മതി. 14 ജില്ലകളിലായി ആകെ 147 പരാതികളാണ്…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ഒഴിവ്

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ (സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നിഷ്യന്‍, തിയേറ്റര്‍ ടെക്നിഷ്യന്‍, സിഎസ്ആര്‍ ടെക്നിഷ്യന്‍, റേഡിയോഗ്രാഫര്‍) ആറു മാസത്തേയ്ക്ക് ഉദ്യോഗാര്‍ഥികളെ വേതനരഹിത വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖ സഹിതം (അംഗീക്യത സ്ഥാപനത്തില്‍ നിന്ന് നേടിയിട്ടുള്ള ബിരുദം / ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും ) ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 0468 2344802.

Read More

ഉപഭോക്തൃ സംരക്ഷണ സമിതി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

    ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ഉപഭോക്തൃ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നേതൃത്വം നല്‍കി. അഭിഭാഷകന്‍ അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിനാണ് ഉപഭോക്തൃ സമിതി പ്രവര്‍ത്തിക്കുന്നത്. സേവനദാതാക്കളില്‍ നിന്നുണ്ടാകുന്ന വീഴ്ച്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപികരിച്ച കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ഓണ്‍ലൈന്‍ മുഖേനെ പരാതി സമര്‍പ്പിക്കാനുമാകും. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ , ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. നിഷാദ് തങ്കപ്പന്‍, ജനപ്രതിനിധികള്‍,…

Read More

ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി

  പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കന്നുകാലികളുടെ പൂര്‍ണ വിവരം ലഭ്യമാകുന്ന പദ്ധതി ഏഴര കോടി രൂപ ചിലവിലാണ് ആരംഭിച്ചത്. പശുക്കളുടെ ചെവിയില്‍ ഘടിപ്പിച്ച ചിപ്പ് അധിഷ്ടിത ടാഗ് വഴി ഉടമ, നല്‍കിയ വാക്‌സിനേഷന്‍ വിവരം തുടങ്ങിയവ ലഭ്യമാകും. തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിനു പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കും. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ വകുപ്പ് ഒരുക്കും. സാധാരണക്കാരായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ഇന്‍ഷൂറന്‍സ്, പലിശരഹിത വായ്പാ, ധനസഹായം,കിടാരി പാര്‍ക്ക്, ക്ഷീരഗ്രാമം പദ്ധതി, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, മക്കള്‍ക്ക്…

Read More

അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്ര:കല്ലേലി കാവിൽ വരവേൽപ് നൽകി

  അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി:ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ഊരാളിമാർ പൂജിച്ചു സമർപ്പിച്ചു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിലും സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി എസ് പ്രശാന്ത്, ബോർഡ്‌ അംഗം അഡ്വ എ അജി കുമാർ, തമിഴ്നാട് തെങ്കാശി എ സി എസ് ജി ഹരിഹരൻ സ്വാമി അച്ചൻകോവിൽക്ഷേത്ര ഉപദേശക…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ: അതിജീവനത്തിന്‍റെ ഒരാണ്ട്

  konnivartha.com: ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. അപകടമേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലതെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നേരം പുലര്‍ന്നപ്പോള്‍ കൂറ്റന്‍ പാറകള്‍…

Read More

ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം

  ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം.

Read More