അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്ര:കല്ലേലി കാവിൽ വരവേൽപ് നൽകി

  അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി:ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ഊരാളിമാർ പൂജിച്ചു സമർപ്പിച്ചു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിലും സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി എസ് പ്രശാന്ത്, ബോർഡ്‌ അംഗം അഡ്വ എ അജി കുമാർ, തമിഴ്നാട് തെങ്കാശി എ സി എസ് ജി ഹരിഹരൻ സ്വാമി അച്ചൻകോവിൽക്ഷേത്ര ഉപദേശക…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ: അതിജീവനത്തിന്‍റെ ഒരാണ്ട്

  konnivartha.com: ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. അപകടമേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലതെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നേരം പുലര്‍ന്നപ്പോള്‍ കൂറ്റന്‍ പാറകള്‍…

Read More

ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം

  ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം.

Read More

പത്തനംതിട്ട ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ്

  konnivartha.com: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന 6 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ജൂലൈ 29 ചൊവ്വ അവധി പ്രഖ്യാപിച്ചു . കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ വെള്ളപ്പൊക്കം ഉള്ളതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി .മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. തിരുവല്ല താലൂക്കില്‍ ഏഴും അടൂരില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 കുടുംബങ്ങളിലായി 114 പുരുഷന്‍മാരും 130 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടെ 312 പേര്‍ ക്യാമ്പിലുണ്ട്. തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍…

Read More

നിറപുത്തരി ജൂലൈ 30 ന്: പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

    നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.   ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ.നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ പുലർച്ചെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

എഡിജിപി എംആർ അജിത്‌ കുമാര്‍ ഇനി എക്സൈസ് കമ്മീഷണർ

    എഡിജിപി എം ആർ അജിത്‌ കുമാറിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സെെസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും ശബരിമലയിൽ അജിത് കുമാർ ട്രാക്‌‌ടർ യാത്ര നടത്തിയത് വിവാദത്തിലാക്കിയിരുന്നു. സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിരുന്നു. ട്രാക്‌ടർ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അജിത് കുമാർ ഇത് ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ജൂലായ് മാസം ആദ്യ ആഴ്ചയാണ് സംഭവം നടന്നത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്‌ടർ യാത്ര. പമ്പയിൽ സി.സി.ടി.വി ക്യാമറ പതിയാത്ത സ്ഥലത്ത് നിന്ന് ട്രാക്ടറിന്റെ പെട്ടിയിൽ കയറി ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ…

Read More

നവതി ആഘോഷവും പരിസ്ഥിതി പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

  konnivartha.com: മാരാമൺ: ‘ഹരിതാശ്രമം’ മണ്ണുമര്യാദ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ   ആഭിമുഖ്യത്തിൽ സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതിതിസ്നേഹത്തിന്റെയും മഹാഇടയൻ  മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തഅഭി . ഡോ. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവുംജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവുംആദരണസഭയും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു. എക്കോ- ഫിലോസഫറുംഅതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവർത്തക സംഗമം അഭി. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനി ഉദ്ഘാടനം ചെയ്തു. കേരളശ്രീ പുരസ്‌കാരജേതാവ്, ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ആദരണസഭ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ‘ഭൂമിഗീതവും ബഹുഭാഷാ മൺപാട്ടുകളും’ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരജേതാവ് വർഗീസ്. സി. തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാനസെക്രട്ടറിഅനിൽ വെമ്പള്ളി സൗജന്യ പച്ചക്കറി…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം

  konnivartha.com: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/07/2025 )

ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി  (ജൂലൈ 29, ചൊവ്വ) ഉദ്ഘാടനം ചെയ്യും തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ജൂലൈ 29 വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.  രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും. ക്ഷീരമേഖലയിലെ വ്യവസായ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഓഗസ്റ്റ് ഏഴ് വരെ പേര് ചേര്‍ക്കാം : ജില്ലാ കലക്ടര്‍

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയാരിുന്നു ജില്ലാ കലക്ടര്‍. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയും കുറ്റമറ്റ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം 5, പ്രവാസി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്…

Read More