ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി (ജൂലൈ 29, ചൊവ്വ) ഉദ്ഘാടനം ചെയ്യും തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ജൂലൈ 29 വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും. ക്ഷീരമേഖലയിലെ വ്യവസായ…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഓഗസ്റ്റ് ഏഴ് വരെ പേര് ചേര്‍ക്കാം : ജില്ലാ കലക്ടര്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയാരിുന്നു ജില്ലാ കലക്ടര്‍. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയും കുറ്റമറ്റ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം 5, പ്രവാസി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്…
Read More‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു
കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു. അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാനിയമം അറിഞ്ഞിരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് അറിയാതെ 25 വയസ്സില്‍ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലഹരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിയമാവബോധം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷനായി. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ് സനില്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.…
Read Moreവിജയം തുന്നി പെണ്‍ക്കൂട്ടായ്മ
വിജയം തുന്നി പെണ്‍ക്കൂട്ടായ്മ:തുണി സഞ്ചി നിര്‍മാണത്തിലൂടെ വരുമാനവുമായി പന്തളം കുടുംബശ്രീ കൂട്ടായ്മ konnivartha.com: പേപ്പര്‍ ബാഗില്‍ തുടങ്ങി വസ്ത്ര നിര്‍മാണത്തിലേക്ക് മുന്നേറിയ വിജയകഥയുമായി പത്തനംതിട്ട പന്തളം നേച്ചര്‍ ബാഗ്സ് യൂണിറ്റ്. രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014 ല്‍ അഞ്ച് വനിതകള്‍ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്. പന്തളം നഗരസഭയിലെ മുളമ്പുഴ വാര്‍ഡില്‍ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകര്‍. കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് വൈദഗ്ദ്യ പരിശീലനം നല്‍കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്‌സ്’ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകല്‍പന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറി വാങ്ങുന്നതിനും പ്രവര്‍ത്തന…
Read More25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ
25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു…
Read Moreപുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം : കോടികളുടെ അഴിമതി
konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ – മുറിഞ്ഞകൽ ജംഗ്ഷനിലെ കാര്യം മാത്രം നോക്കുക . ദിവസേന കിഴക്കൻ മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളും , യാത്രക്കാരും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ.സമീപകാലത്തായി നിരവധി വാഹന അപകടങ്ങൾ നടന്ന സ്ഥലമാണ്. നിരവധി മരണം സംഭവിച്ചു . സംസ്ഥാന പാതയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ് . നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് റ്റിപി അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ചിട്ട് ഇനിയും വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് പൊതു ജനം നല്‍കിയ പരാതികള്‍ അന്വേഷിച്ചില്ല . വിജിലന്‍സിന് നല്‍കിയ പരാതി എവിടെ . ഇപ്പോള്‍ കേരള ഗവര്‍ണര്‍ക്കും പരാതി . അഴിമതിയുടെ നേര്‍ ചിത്രം ആണ് “കോന്നി വാര്‍ത്ത ”…
Read Moreകാനഡ ചാപ്റ്റർ : മലയാളം മിഷൻ സ്ഥാപകൻ വി.എസ്സ് അച്യുതാനന്ദനെ അനുസ്മരിച്ചു
konnivartha.com/കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്സ് അച്യുതാനന്ദനെ കാനഡ ചാപ്റ്റർ അനുസ്മരിച്ചു . ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും മലയാള നാടിന്‍റെ സംസ്കാരം പകർന്നുകൊടുക്കാനും വേണ്ടി ദീർഘവീക്ഷണത്തോടെ വി.എസ്സ് അച്യുതാനന്ദന്‍ 2009 , ജൂൺ 2 ന് ഉദ്ഘാടനം ചെയ്തു . ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷന്‍റെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു. വാർത്ത: ജോസഫ് ജോൺ കാൽഗറി
Read Moreനിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലിക്കാവില്‍ വരവേല്‍പ്പ് നല്‍കി
ശബരിമല നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ് കുമാർ, അച്ചൻകോവിൽ അനൂപ്,രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം,രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ…
Read Moreഇന്ത്യ-യുഎസ് : ജൂലൈ 30 ന് ശ്രീഹരിക്കോട്ടയില്‍ ‘നിസർ’ വിക്ഷേപണം
ശ്രീഹരിക്കോട്ടയിൽ ജൂലൈ 30-ന് നടക്കുന്ന ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസർ) ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂലൈ 30-ന് വൈകിട്ട് 5:40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലെ ആദ്യ സംയുക്ത ഭൗമനിരീക്ഷണ ദൗത്യമെന്ന നിലയിൽ ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലെ നിർണായക നിമിഷമാണ് വിക്ഷേപണമെന്നും ഇസ്രോയുടെ സമഗ്ര അന്താരാഷ്ട്ര സഹകരണത്തെ ദൗത്യം അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പക്വതയാര്‍ജിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ ശാസ്ത്ര പങ്കാളിത്തങ്ങളെയും വിപുലമായ ഭൗമ നിരീക്ഷണ…
Read Moreആടി തിരുവാതിരൈ ഉത്സവം :സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി
ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം.അരുൾമിഗു പെരുവുടൈയാർ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ആദി മാസത്തിൽ, രാജേന്ദ്ര ചോളന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദി തിരുവാതിരൈ ഉത്സവം ആഘോഷിക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം ശിവന്റെ ജന്മനക്ഷത്രമായ “തിരുവാതിരൈ” 27 നക്ഷത്രങ്ങളിൽ ഒന്നാണ്. തമിഴ് ടൂറിസം വകുപ്പാണ് ഈ ശ്രദ്ധേയമായ ഉത്സവം നടത്തുന്നത്. കർണാടക സംഗീത കച്ചേരികൾ .നൃത്ത പരിപാടികളിൽ ഭരതനാട്യം, സിലമ്പാട്ടം, കരഗാട്ടം എന്നിവ ഉൾപ്പെടുന്നു.ഇന്ത്യയിലെ തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിൽ ജയൻകൊണ്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗംഗൈക്കോണ്ട ചോളപുരം. ഇത് 1025-ൽ ചോള ചക്രവർത്തിയായ രാജേന്ദ്ര ഒന്നാമൻ ചോള രാജവംശത്തിന്റെ തലസ്ഥാനമായി ഏകദേശം 250 വർഷത്തോളം പ്രവർത്തിച്ചു.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് ഗംഗൈകൊണ്ട ചോളപുരം അഥവാ ഗംഗൈകൊണ്ടചോളീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 250 വർഷത്തിലേറെയായി ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന…
Read More