ആടി തിരുവാതിരൈ ഉത്സവം :സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി

  ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം.അരുൾമിഗു പെരുവുടൈയാർ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ആദി മാസത്തിൽ, രാജേന്ദ്ര ചോളന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദി തിരുവാതിരൈ ഉത്സവം ആഘോഷിക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം ശിവന്റെ ജന്മനക്ഷത്രമായ “തിരുവാതിരൈ” 27 നക്ഷത്രങ്ങളിൽ ഒന്നാണ്. തമിഴ് ടൂറിസം വകുപ്പാണ് ഈ ശ്രദ്ധേയമായ ഉത്സവം നടത്തുന്നത്. കർണാടക സംഗീത കച്ചേരികൾ .നൃത്ത പരിപാടികളിൽ ഭരതനാട്യം, സിലമ്പാട്ടം, കരഗാട്ടം എന്നിവ ഉൾപ്പെടുന്നു.ഇന്ത്യയിലെ തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിൽ ജയൻകൊണ്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗംഗൈക്കോണ്ട ചോളപുരം. ഇത് 1025-ൽ ചോള ചക്രവർത്തിയായ രാജേന്ദ്ര ഒന്നാമൻ ചോള രാജവംശത്തിന്റെ തലസ്ഥാനമായി ഏകദേശം 250 വർഷത്തോളം പ്രവർത്തിച്ചു.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് ഗംഗൈകൊണ്ട ചോളപുരം അഥവാ ഗംഗൈകൊണ്ടചോളീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 250 വർഷത്തിലേറെയായി ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന…

Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂലൈ 28) അവധി

  പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ( ജൂലൈ 28) അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി പൂവം യു പി എസ് എന്നീ സ്കൂളുകൾക്ക് തിങ്കളാഴ്ച (ജൂലൈ 28) അവധി പ്രഖ്യാപിച്ച് ഉത്തരവായി. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രം (28-07-25) അവധി പ്രഖ്യാപിച്ചു

Read More

പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

  കോയിപ്രം നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞാണ് രണ്ടു യുവാക്കൾ മരിച്ചത്. മൂന്നാമത്തെ ആളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി സി.എൻ. രാഹുൽ, നെല്ലിക്കൽ സ്വദേശി എം. മിഥുൻ എന്നിവരാണ് മരിച്ചത്.ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടമുണ്ടായത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു.

Read More

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

  പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നു

Read More

കോന്നി കല്ലേലിക്കാവില്‍ അഷ്ട നാഗങ്ങൾക്ക് ഊട്ടും പൂജയും നൽകി

  കോന്നി :കർക്കടകത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കാവിന്റെ കാവലാളുകളായ അഷ്ട നാഗങ്ങൾക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജകൾ സമർപ്പിച്ചു.   നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം പാലഭിഷേകം എന്നിവയും അഷ്ട നാഗങ്ങളായ അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻഎന്നിവർക്ക് വിശേഷാൽ ഊട്ട് പൂജയും നൽകി. പൂജകൾക്ക് വിനീത് ഊരാളി നേതൃത്വം നൽകി.

Read More

മൃഗചികിത്സ വീട്ടുമുറ്റത്ത്‌:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

  konnivartha.com: മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത്‌ സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു .വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് . കോന്നി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റിന്‍റെ സേവനം ലഭിക്കും . ഒരു ഡോക്ടറും ( വെറ്റിനറി സർജൻ ) ജീവനക്കാരും മരുന്നും ഉള്‍പ്പെടെ ഉള്ള സേവനം ലഭ്യമാണ് . 24 മണിക്കൂറും പ്രവൃത്തിക്കുന്ന ടോൾ ഫ്രീ നമ്പർ 1962 ലൂടെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ എത്തും .കർഷകർക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം

Read More

യുവ എഴുത്തുകാർക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം

  konnivartha.com: കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28 മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില്‍ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗമോ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറത്തിനൊപ്പം ഒരു സാഹിത്യ സൃഷ്ടി കൂടി ഉള്‍പ്പെടുത്തണം. തപാലില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഡയറക്ടര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം വകുപ്പാസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാമ്പിന്റെ സ്ഥലവും തീയതിയും സംബന്ധിച്ചുള്ള അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529145 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Read More

വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

  konnivartha.com: എസ് എന്‍ ഡി പി 4677 നമ്പര്‍ കുമ്മണ്ണൂർ ശാഖായോഗത്തിന്‍റെ വാർഷിക പൊതുയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു . യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അസ്സി. സെക്രട്ടറി റ്റി.പി .സുന്ദരേശൻ. യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ പി കെ പ്രസന്നകുമാർ, ജി. സോമനാഥൻ,രണേഷ്, മൈക്രോ ഫിനാൻസ് കോ-ഓഡിനേറ്റർ പി സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഷീലാരവി, യൂണിയൻ സെക്രട്ടറിസരളാപുരുഷോത്തമൻ, വനിതാ സംഘം കേന്ദ്രകമ്മറ്റിയംഗം രജനി തോപ്പിൽ ,ശാഖാപ്രസിഡൻ്റ് ഗോപാലകൃഷ്ണൻ തോപ്പിൽ ,സെക്രട്ടറി ബിജു കുമ്മണ്ണൂർ, വൈസ് പ്രസിഡൻ്റ് അനിൽകുമാർ ,കമ്മറ്റിയങ്ങളായ ഹേമചന്ദ്രൻ, പങ്കരാജൻ , വനിതാ സംഘം ഭാരവാഹികൾ ഷീജാ ബിജോയി, രോഹിണി വിശ്വനാഥ് , ശ്രീകല സജിത്ത്, ശാന്തകുമാരി സുനിതാസിബി,ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Read More

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ( 27/07/2025 )

  നദികളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് തൃശൂർ: കരുവന്നൂർ (കുറുമാളി & കരുവന്നൂർ സ്റ്റേഷൻ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 27/07/2025: ഇടുക്കി, കണ്ണൂർ, കാസർഗോഡ്. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/07/2025 )

  തദ്ദേശതിരഞ്ഞെടുപ്പ് :   വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ് കേരള തദ്ദേശപൊതുതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പു പ്രക്രിയകളില്‍  അവബോധമുണ്ടാക്കുകയാണ്  ലീപ് കേരളയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യമായാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാതല സമിതി രൂപീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമം, ലോകസഭ-നിയമസഭ തിരഞ്ഞെടുപ്പും വോട്ടര്‍പട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടര്‍പട്ടികയ്ക്കുമുള്ള വ്യത്യാസം തുടങ്ങിയവയ്ക്ക് വ്യാപക പ്രചാരണം ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലീപ് കേരളയുടെ ഉദ്ദേശ്യം. ലീപ് കേരളയുടെ ഭാഗമായി…

Read More