കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പ്രവര്‍ത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സാമൂഹികമ വളര്‍ച്ചയെ സഹായിക്കാന്‍ രൂപീകരിച്ചതാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. സംസ്ഥാനത്തെ അങ്കണവാടികളിലെ പാല്‍, മുട്ട, ബിരിയാണി ഭക്ഷണ പരിഷ്‌കാരവും, കുഞ്ഞൂസ് കാര്‍ഡ് പദ്ധതിയും രാജ്യം സ്വീകരിക്കുന്ന മാതൃകകളാണ്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന ബജറ്റിലൂടെ 64 കോടി രൂപ അനുവദിച്ചാണ് ഭക്ഷണ മെനു ആരംഭിച്ചത്.…
Read Moreസ്‌കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എം എല്‍ എ
സ്‌കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്, ലൈന്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നില്‍പടി തോട്ടിലെ സര്‍വേ നടപടി പൂര്‍ത്തിയാക്കണം. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി പറഞ്ഞു. പള്ളിക്കല്‍, ചായലോട് പ്രദേശത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കെണമെന്നും നിര്‍ദേശിച്ചു. തെങ്ങമം – കൊല്ലായിക്കല്‍ പാലത്തിന് സമീപമുള്ള റോഡിലെ ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമുള്ള വെള്ളകെട്ട് പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. ജില്ലയില്‍ ഫിറ്റ്‌നെസ് ഇല്ലാതെ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെന്ന്…
Read Moreകാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു
കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് കലക്ടറേറ്റിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലും മഹാത്മാ ഗാന്ധി പ്രതിമയിലും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട സ്റ്റാസ് കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, കാതോലിക്കറ്റ് കോളജ് എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, എന്‍.എസ്.എസ് യൂത്ത് പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഷിജിന്‍ വര്‍ഗീസ്, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് ആശ്വാസം : വൈദ്യുതി ലഭിച്ചു :കോന്നി വാര്‍ത്ത ഇടപെടല്‍
konnivartha.com; കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല എന്നുള്ള ജനകീയ വിഷയം കോന്നി വാര്‍ത്ത പബ്ലിഷ് ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . ഉടന്‍ തന്നെ വൈദ്യുതി ലഭിച്ചു എന്ന് പ്രദേശവാസികള്‍ അറിയിച്ചു . മലയഞ്ചേരി കോട്ട വഞ്ചിയുടെ താഴ്ഭാഗം ഉള്ള ഭാഗത്ത് ആണ് വൈദ്യുതി ഇല്ലാത്തത് എന്നായിരുന്നു വാര്‍ത്ത .ഒരു ഫ്യൂസ് കെട്ടാന്‍ രണ്ടു ദിവസം എടുത്തു . അധികാരികളുടെ അനാസ്ഥ കൊണ്ട് ആണ് ഇവിടെ വൈദ്യുതി ലഭിക്കാത്തത് എന്നാണ് വാര്‍ത്ത . വാര്‍ത്ത കെ എസ് ഇ ബിയുടെ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു .ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ച കെ എസ് ഇ ബിയ്ക്ക് ഏറെ നന്ദി
Read Moreകോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല
konnivartha.com: കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല . പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡ്‌കൂടി ഉള്‍പ്പെടുന്ന സ്ഥലം ആണ് . കോന്നി കെ എസ് ഇ ബിയില്‍ നേരിട്ട് പരാതി പറഞ്ഞു . അധികാരികളുടെ അനാസ്ഥ കൊണ്ട് ആണ് ഇവിടെ വൈദ്യുതി ലഭിക്കാത്തത് എന്നാണ് പരാതി .ഒരു ഫ്യൂസ് കെട്ടാന്‍ രണ്ടു ദിവസം . ഇതാണ് കെ എസ് ഇ ബിയുടെ പോക്ക് എങ്കില്‍ കാര്യങ്ങള്‍ സമരത്തിലേക്ക് നീങ്ങും . ലൈന്‍മാന്‍ അടിയന്തരമായി ഇടപെടണം . ചിറ്റൂര്‍ മുക്ക് നിന്നും ചിറ്റൂര്‍ മുക്ക് പാലം ഭാഗത്തിന് പോകുന്ന സംസ്ഥാന പാതയില്‍ നിന്നും താഴേക്ക് ഉള്ള വഴിയില്‍ മലയഞ്ചേരി കോട്ട വഞ്ചിയുടെ താഴ്ഭാഗം ഉള്ള ഭാഗത്ത് ആണ് വൈദ്യുതി ഇല്ലാത്തത് . കോന്നി കെ എസ് ഇ ബി…
Read Moreകോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം
konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസിയായ ചിന്തു ബിജു രണ്ടാം റാങ്ക് നേടി . കണ്ണൂർ തളിപ്പറമ്പ് സ്വദേശി നെബിന്‍ തോമസ് നാലാം റാങ്കും നേടി . കോളേജിൽ നിന്നും പരീക്ഷ എഴുത്തിയ 15 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.ഈ അദ്ധ്യയന വർഷം മുതൽ എം എസ് സിക്ക് 24 സീറ്റായി…
Read Moreകോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം
ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി നാടിന് സമര്‍പ്പിച്ചു:കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം: മന്ത്രി വീണാ ജോര്‍ജ് konnivartha.com: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക നിലവാരത്തിലുള്ള ചികിത്സ ഏറ്റവും വേഗതയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ലക്ഷ്യനിലവാരത്തില്‍ മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബര്‍ റൂമും ഓപ്പറേഷന്‍ തിയേറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. ഒപി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, രണ്ട്…
Read Moreശക്തമായ മഴ :50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത (26/07/2025)
കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 26/07/2025 Moderate rainfall (5-15 mm/h) and maximum surface wind speed occasionally reaching 50 kmph (in gusts) is very likely to occur at isolated places in the Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode (ORANGE ALERT: Valid for…
Read Moreവാർത്തകൾ /വിശേഷങ്ങൾ (26/07/2025)
◾ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ◾ പലസ്തീന്‍ വിഷയത്തിലെ പ്രതിഷേധത്തിന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പലസ്തീനിലെ പ്രശ്‌നത്തില്‍ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ദേശസ്നേഹികളാണെങ്കില്‍ ഇന്ത്യയിലെ മാലിന്യ സംസ്‌ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 26/07/2025 )
അവധി പ്രഖ്യാപിച്ചു ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു കോന്നി മെഡിക്കല്‍ കോളജ് ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍, 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍…
Read More