കാസറഗോഡ് വീരമല കുന്ന് ഇടിഞ്ഞു:ഗതാഗത തടസം

കാസർഗോഡ് ചെറുവത്തൂർ മയ്യിച്ചയിലെ വീരമല കുന്നിടിഞ്ഞു. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല, ചീമേനി പയ്യന്നൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാരും കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്ത് നിന്നുള്ള യാത്രികർക്ക്‌ കടന്നു പോകാൻ കഴിയില്ല. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണം

Read More

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 23/07/2025)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

പ്രധാന വാര്‍ത്തകള്‍ ( 23/07/2025 )

◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് നിന്ന് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും മഴയെ അവഗണിച്ച് കാത്തുനില്‍ക്കുന്നത്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. ഭൗതികശരീരം രാവിലെയോടെ വിഎസിന്റെ പുന്നപ്രയിലെ വസതിയില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. ◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്‌കാരം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ ഇന്ന് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത…

Read More

വിഎസിന് യാത്രാമൊഴി

  മലയാളികൾക്ക് വെളിച്ചം കാണിച്ചു തന്ന നിരവധി ജനനായകന്മാരിലൊരായിരുന്നു അന്തരിച്ച പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ. ജനങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും വാൽസല്യവും അഴിമതിരഹിത ജീവിതവും ഭരണമികവുമാണ് എന്നും വിഎസിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത്. വിഎസിന്റെ സാമൂഹിക പ്രതിബദ്ധതയും കർഷകരോടും തൊഴിലാളികളോടും ആഴത്തിലുള്ള സ്‌നേഹവും ഈ നാടിന് എന്നും പ്രചോദനമായിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു നേതാവായിരുന്നു വി.എസ്. വിഎസിന് ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം വൈകിട്ട് നാല് മണിയ്ക്ക് വിപ്ലവ സൂര്യന് അന്ത്യവിശ്രമം. വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും.പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും. നാലിന്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

  തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്‌ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സമ്മറിറിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറിറിവിഷൻ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുതായി 57,640 പേരെ ചേർക്കുകയും മരണപ്പെട്ടതോ, സ്ഥലംമാറി പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനർഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയിൽ ആകെ 2,68,51,297 പേരുണ്ടായിരുന്നു. ഇതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു. 2024 ജൂലൈയിൽ…

Read More

ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 )

  ആലപ്പുഴ ജില്ലയില്‍ നാളെ( ജൂലൈ 23 ) പൊതു അവധി konnivartha.com: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ബഹു.ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10…

Read More

ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി. വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു. ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്…

Read More

വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ

  വിഎസ് അച്യുതാനന്ദന് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെയാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്. രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര പുറപ്പെടും. രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ മൃതദേഹം എത്തിക്കും. ബുധൻ രാവിലെ 9 മണി വരെ വീട്ടിലും തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ റിക്രിയേഷൻ‌ ​ഗ്രൗണ്ടിൽ പൊതുദർശന‌ത്തിന് വെക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും.

Read More

ഉപ രാഷ്ട്രപതി രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്നുള്ള” ഒരാള്‍ “വരുമോ ..?

  konnivartha.com: ഇന്ത്യയുടെ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി . ശാരീരികമായി സുഖം ഇല്ല എന്ന് ആണ് പറയുന്നത് .അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. ഉപ രാഷ്ട്രപതിയുടെ പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു . കേരളത്തിലെ പ്രമുഖ എം പിയ്ക്ക് വേണ്ടിയാണ് ഈ സ്ഥാനം ഒഴിഞ്ഞത് എന്നുള്ള അഭ്യൂഹം പരന്നു . എന്‍ ഡി എയുമായി ഏറെ അടുത്ത തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ പേര് ആണ് ഈ നിമിഷം പറയുന്നത് . അമേരിക്കയടക്കം ഉള്ള ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകളില്‍ ചുക്കാന്‍ പിടിച്ചത് തരൂര്‍ ആണ് . പാകിസ്താന്‍റെ ചെയ്തികളെ വിവിധ രാജ്യങ്ങളില്‍ വിശദമായി അറിയിക്കാന്‍ ഇന്ത്യ വിവിധ സംഘങ്ങളെ നിരവധി രാജ്യങ്ങളില്‍ അയച്ചു .അതില്‍…

Read More

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

  konnivartha.com: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു.അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ 2025 ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്‌പുരിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും എന്നുള്ള അറിയിപ്പ് ഉണ്ടായിരുന്നു . സന്ദർശനവേളയിൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുമായി റാംബാഗ് പാലസ്സിൽവെച്ച് ഉപരാഷ്ട്രപതി സംവദിക്കും എന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇന്ന് അറിയിച്ചിരുന്നു .ഇതിനു ഇടയിലാണ് പെട്ടെന്ന് ഉള്ള രാജി തീരുമാനം

Read More