konnivartha.com: കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 21 (തിങ്കള്‍) വൈകിട്ട് മൂന്നിന് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. കോന്നി ആനക്കൂടിന് എതിര്‍വശത്ത് വി എം കോംപ്ലക്സിലാണ് പുതിയ വില്‍പനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ആദ്യ വില്‍പന നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്‍പന്നങ്ങള്‍ക്ക് ഓഫറും ഡിസ്‌കൗണ്ടും ലഭിക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നെടുമങ്ങാട് ശ്രീകുമാർ,സി രാജലക്ഷ്മി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ, നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, വെമ്പിൽ സജി, പറയൻ കാവ് സലീം, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Read Moreസുമതി വളവ് ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്
konnivartha.com: കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക് തിയേറ്ററുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യൻ സെൻസേഷണൽ സിംഗർ ദീപക് ബ്ലൂവും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്‌ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്. മലയാളത്തനിമ ചോർന്നു പോകാതെ മറ്റു ഭാഷകളുടെ…
Read Moreസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെഎത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മരിച്ച…
Read Moreഎല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 19/07/2025 )
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall with strong surface wind speed occasionally reaching up to 40 kmph (in Gusts) is likely to occur at one or two places in all districts of Kerala. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാത ചുഴി മധ്യ മഹാരാഷ്ട്രക്കു മുകളിൽ സ്ഥിതിചെയ്യുന്നു. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത
Read Moreചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി
konnivartha.com: മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9-ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവർഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്. കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തിൽ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള…
Read Moreവ്യാജ വെളിച്ചെണ്ണ : കർശന പരിശോധന
konnivartha.com: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം…
Read Moreസ്‌കോഡയ്ക്കു ഇന്ത്യയില്‍ 300 ഔട്‌ലെറ്റുകളായി
konnivartha.com: ഇന്ത്യയില്‍ സ്‌കോഡയുടെ ഔട്‌ലെറ്റുകളുടെ എണ്ണം 300 തികഞ്ഞു. ഇന്ത്യയില്‍ 25 വര്‍ഷവും ആഗോള തലത്തില്‍ 130 വര്‍ഷവും പിന്നിടുന്ന സ്‌കോഡ രാജ്യത്ത് ഷോറൂമുകളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ 172 നഗരങ്ങളിലായിട്ടാണ് 300 ഔട്‌ലെറ്റുകള്‍ പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ധവാര്‍ഷിക വില്‍പന കൈവരിച്ച സ്‌കോഡ ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളിലൊന്ന് ഷോറൂമുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. കമ്പനിയുടെ ഉല്‍പന്നങ്ങളെ ജനങ്ങളുടെ അടുത്തെത്തിക്കുവാനും കാറുടമകളുടെ സര്‍വീസാവശ്യങ്ങള്‍ വേഗത്തില്‍ നിര്‍വഹിച്ചു നല്‍കാനും ഔട്‌ലെറ്റുകളുടെ വര്‍ധന സഹായകരമായിട്ടുണ്ട്. സര്‍വീസ് സെന്ററുകള്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ അഞ്ചര ലക്ഷം കാറുകള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള ശേഷി ഇപ്പോള്‍ കമ്പനിയ്ക്കുണ്ട്. ഒന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുന്നതിനൊപ്പം മറ്റു നഗരങ്ങളിലേക്ക് കൂടി സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് സ്‌കോഡ ചെയ്യുന്നത്. കഴിഞ്ഞ…
Read Moreകോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ്:സീറ്റ് ഒഴിവ്
konnivartha.com: കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സേ പരീക്ഷ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. വെബ്സൈറ്റ് : www.ihrd.ac.in ഫോണ്‍ : 9446755765, 9645127298, 0468 2382280.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )
മണ്ഡലത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കും: ഡെപ്യൂട്ടി സ്പീക്കര്‍ പറക്കോട്- ഐവര്‍കാല, പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡുകളുടെ നിര്‍മാണം ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ നിയോജകമണ്ഡലത്തിലെ ശബരിമല തീര്‍ഥാടനപാതയില്‍ ഉള്‍പ്പെടുത്തിയ രണ്ടു റോഡുകളുടെയും ടെണ്ടര്‍ പൂര്‍ത്തിയായി. 11 കോടി രൂപ വിനിയോഗിച്ചാണ് പറക്കോട് -ഐവര്‍കാല റോഡ് നിര്‍മാണം. ജലജീവന്‍ മിഷന്‍ പ്രവൃത്തി മുടങ്ങിയതും ആദ്യ ടെണ്ടറില്‍ പങ്കെടുക്കാന്‍ കരാറുകാര്‍ ഇല്ലാതിരുന്നതും റോഡ് നിര്‍മാണത്തെ ബാധിച്ചു. 4.36 കോടി രൂപ വിനിയോഗിച്ചാണ് പുതുശേരിഭാഗം- തട്ടാരുപടി- ഏറത്ത് -വയല റോഡ് നിര്‍മിക്കുന്നത്. 11 കോടി രൂപയ്ക്ക് നെല്ലിമുകള്‍- തെങ്ങമം റോഡ് നിര്‍മാണം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. സൗജന്യ പരിശീലനം എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 13 ദിവസത്തെ…
Read More