konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തിൽ ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പരിപാടിയുടെ ഭാഗമായി കോന്നി മണ്ഡലത്തിലെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം തല ഉദ്ഘാടനം അട്ടച്ചാക്കൻ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി നിർവ്വഹിച്ചു. കോൺഗ്രസ് ഭവനിൽ നടത്തിയ അനുസ്മരണ സദസ് മുതിർന്ന കോൺഗ്രസ് നേതാവ് മണ്ഡലം സെക്രട്ടറി റ്റി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജയപ്രകാശ് കോന്നി, സി.കെ ലാലു, ഷിജു അറപ്പുരയിൽ, പി. വി. ജോസഫ്, ജഗറുദ്ദീൻ, ഡെയ്സി, ജോളി തോമസ്, സജി തോമസ്, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു. നാളെ ഉച്ചയ്ക്ക് കോന്നി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം സ്നേഹ…
Read Moreഅടൂര്‍ പോക്സോ കേസിൽ പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
konnivartha.com; പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ താൽക്കാലികമായി പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞത്.അനാഥാലയം നടത്തിപ്പുകാരി, മകന്‍, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അടൂർ പോലീസിനോട് കോടതി നിർദേശിച്ചു.അനാഥാലയത്തിൽ അന്തേവാസിയായിരുന്നപ്പോൾ പെൺകുട്ടി ഗർഭിണിയായെന്നും ഈ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നുമാണ് കേസ്. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു കേസ്. കേസിൽ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം
Read Moreടിആര്‍എഫിനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു
konnivartha.com: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു . ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമാണ് ടിആര്‍എഫ്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയത് . ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും പ്രസ്താവനയില്‍ പറയുന്നു . ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി.
Read MoreReviving Tribal Traditions at Kalleli Oorali Appooppan Temple with Karkidaka Vavu Bali Offerings
Pathanamthitta (Konni): Honoring 999 sacred hills and preserving the age-old faith practices of the Adi Dravida Naga tribal community, the Karkidaka Vavu Bali, Pitru Tarpanam, First Uru Manian Pooja, Parna Shala Pooja, Offering of 1001 Tender Coconuts, Submission of 1001 Murukkan, and the Vavoot Pooja will be held on July 24, starting from 4:00 AM, at the Kalleli Oorali Appooppan Temple (Moolasthanam) in Konni. The arrangements for the Karkidaka Vavu Bali ritual are being carried out with the necessary approvals from various departments of the central and state governments. The…
Read Moreജീവിതസൗകര്യം കുറവ് : പുതുതലമുറ കൊക്കാത്തോട് ഗ്രാമം വിടുന്നു
konnivartha.com: കോന്നിയിലെ കുടിയേറ്റ കര്‍ഷക ഗ്രാമമായ കൊക്കാത്തോട്ടില്‍ ജീവിതസൗകര്യം കുറവാണ് എന്ന് മനസ്സിലാക്കിയ പുതു തലമുറ കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് വീട് വെച്ചു മാറുന്നു . ഈ പ്രവണത കൂടിയതോടെ നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ജനകീയ കർഷകസമിതി എന്ന പേരില്‍ഉള്ള കൂട്ടായ്മ യോഗം വിളിച്ചു ചേര്‍ത്തു .19-ന് 2.30-ന് കൊക്കാത്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമിതിയുടെ യോഗം ചേരും എന്നാണ് അറിയിപ്പ് . റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി സ്വയംപുനരധിവാസത്തിന്റെ ഭാഗമായി കൊക്കാത്തോട് പ്രദേശത്തുനിന്ന് കുടിയേറ്റ കർഷകരെ ഒഴിപ്പിക്കുന്ന വനംവകുപ്പ് നടപടികള്‍ക്ക് എതിരെ ആണ് ജനകീയ കൂട്ടായ്മ . അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ള കൊക്കാത്തോട് ,വയക്കര , നെല്ലിക്കാപ്പാറ മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ കുടുംബത്തിലെ പുതിയ തലമുറകള്‍ക്ക് വനാന്തര ഗ്രാമമായ കൊക്കാതോട്ടില്‍ കഴിയാന്‍ ഇഷ്ടം അല്ല . ഗ്രാമത്തിന് വെളിയിലും അന്യ…
Read Moreഅപൂർവ കാന്തിക സിഗ്നൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി
konnivartha.com: ശ്രദ്ധേയമായ കണ്ടെത്തൽ നടത്തി തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (IIST) ജ്യോതിശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം. ശൈശവാവസ്ഥയിലുള്ള ബൃഹദ് നക്ഷത്രത്തിനു സമീപം ചാക്രിക ധ്രുവീകരണം (Circular polarisation) എന്നറിയപ്പെടുന്ന പ്രത്യേക ഗുണമുള്ള റേഡിയോ വികിരണം കണ്ടെത്തി. വൈദ്യുതകാന്തിക തരംഗത്തിലുണ്ടാകുന്ന ഒരു ഘടകമാണു ചാക്രിക ധ്രുവീകരണം. ഇവിടെ ഇതു റേഡിയോ തരംഗങ്ങളാണ്. ഇവയ്ക്കു വൈദ്യുത-കാന്തികമണ്ഡല വെക്‌ടറുകളുണ്ട്. ചാക്രിക ധ്രുവീകരണം നടക്കുമ്പോൾ ഈ മണ്ഡലങ്ങൾ വൃത്താകൃതിയിൽ കറങ്ങുന്നു. തരംഗം ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ദിശയ്ക്കു ചുറ്റുമാണ് ഈ ഭ്രമണം സംഭവിക്കുന്നത്. രൂപംകൊള്ളുന്ന ബൃഹദ് നക്ഷത്രത്തിന്റെ തൊട്ടരികിലായി കാന്തികമണ്ഡലങ്ങളുടെ ശക്തിയെക്കുറിച്ചുള്ള നേരിട്ടുള്ള ആദ്യ സൂചന ഈ വികിരണം നൽകുന്നു. എല്ലാ ഗാലക്സികളെയും രൂപപ്പെടുത്തുന്ന ഭീമൻ നക്ഷത്രങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിലേക്ക് ആവേശകരമായ ജാലകം തുറക്കുകയാണു പുതിയ ഈ കണ്ടെത്തൽ. ‘ദി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )
വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന് വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും. കരാര്‍ നിയമനം റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല്‍ മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478. അതിഥി അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള…
Read Moreഅയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ്പ് അവാര്‍ഡ്
konnivartha.com: പത്തനംതിട്ട ജില്ലാ വിഭാഗത്തില്‍ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58ശതാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി ഹോമിയോ-ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കുന്നന്താം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കവിയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി. ആരോഗ്യ…
Read Moreഫുഡ്‌സ്‌കേപ്പിഗ് പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം
പത്തനംതിട്ട നഗരസഭ ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്സ്‌കേപ്പിംഗ് പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയില്‍ നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷണശാലയിലെ ജൈവ മാലിന്യം ശേഖരിച്ച് തയാറാക്കിയ വളം കൃഷിക്ക് ഉപയോഗിക്കും. ഹരിത കര്‍മസേന പരിപാലനം ഉറപ്പു വരുത്തും. നഗരസഭ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിതോട്ടം ആരംഭിക്കുന്നത്. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജെറി അലക്‌സ്, അംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, നഗരസഭ ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രനാഥന്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, കൃഷി ഓഫീസര്‍ ഷിബി എന്നിവര്‍ പങ്കെടുത്തു
Read Moreഅക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപു
നാലു പുസ്തകങ്ങള്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് konnivartha.com: അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ. പഠനത്തില്‍ മികവുപുലര്‍ത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറില്‍ നിന്ന് ഒരു പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു. പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2023ല്‍ ആദ്യ പുസ്തകം ‘എ ഗേള്‍സ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയന്‍സ് ഓഫ് ഗയ, ആര്‍ ആന്‍ഡ് എ…
Read More