അത്യാധുനിക സൗകര്യം ഒരുക്കി കോന്നി മെഡിക്കല്‍ കോളജ്

    konnivartha.com: ആതുര സേവന രംഗത്ത് വികസന കുതിപ്പോടെ കോന്നി മെഡിക്കല്‍ കോളജ്. കുറഞ്ഞ ചിലവില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി. പത്തനംതിട്ട ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സി.ടി, അള്‍ട്രാസൗണ്ട്, എക്‌സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം. ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300…

Read More

വായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

  അറിവിനൊപ്പം ചിന്തയേയും ഉണര്‍ത്തുന്നതാണ് വായനയെന്ന് ജില്ലാ കലക്ടര്‍ konnivartha.com: വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സര്‍ഗാത്മകതയേയും വളര്‍ത്തും. പുതിയ തലമുറയുടെ വായനാരീതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. പഠനത്തോടൊപ്പം ദിനപത്രമുള്‍പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മത്സര വിജയികളായ ആര്‍. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്‍ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്‍സ് വിദ്യാമന്ദിര്‍ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്‍), അഭിരാമി അഭിലാഷ് (ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി) എന്നിവര്‍ കലക്ടറില്‍ നിന്ന് സമ്മാനവും സര്‍ട്ടിഫിക്കറ്റും…

Read More

റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റം: മന്ത്രി കെ രാജന്‍

  റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റം തുടരുമെന്ന് വകുപ്പ് മന്ത്രി കെ രാജന്‍. എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക് വേഗതയില്‍ സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ കാര്‍ഡ് ഒരുക്കുകയാണ് റവന്യു വകുപ്പ്. ഇതിലൂടെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം ചിപ്പുകള്‍ പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാല് വര്‍ഷമായി സംസ്ഥാനത്ത് 2,23,000ല്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. ‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുദ്രവാക്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വേയിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. സമഗ്രവും ജനകീയവും…

Read More

കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…

Read More

കനത്ത മഴ :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ജൂലായ്-18) അവധി

  കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച (ജൂലായ്-18) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

Read More

കെ എസ് ഇ ബിയുടെ അനാസ്ഥ :നല്‍കേണ്ടി വന്നത് ഒരു ജീവന്‍

എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അത് മാത്രം അറിയാം’; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛന്‍ കൊല്ലം: ”എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ കൊണ്ട് വിട്ട മകൻ്റെ അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു. കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. കുവൈത്തില്‍ ഹോം നഴ്‌സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. കൊല്ലം…

Read More

കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

  തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ…

Read More

സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി

  കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം.വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ്: മനോജ്, മാതാവ്: സുജി (ഗൾഫ്), സഹോദരൻ: സുജിൻ.

Read More

കോന്നിയില്‍ “സ്‌കിൽ ലോൺ ഹെൽപ്പ്ഡെസ്‌ക്ക്” പ്രവര്‍ത്തനം ആരംഭിച്ചു

  konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ആരംഭിച്ച “സ്‌കിൽ ലോൺ ഹെൽപ്പ്ഡെസ്‌ക്ക്” പഞ്ചായത്ത് അംഗം ഉദയകുമാർ കെ ജി ഉദ്ഘാടനം ചെയ്തു. സ്‌കിൽ കോഴ്സുകൾ പഠിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ലോൺ എടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ആണ് സ്‌കിൽ ലോൺ ഹെൽപ്പ് ഡെസ്‌ക്ക് മുഖാന്തരം നടപ്പാക്കുന്നത്. phone:+91 91889 10571

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം :വിവിധ മുന്നറിയിപ്പുകള്‍ ( 17/07/2025 )

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 17/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 18/07/2025: വയനാട്, കണ്ണൂർ, കാസർഗോഡ്. 19/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 20/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 17/07/2025: തൃശൂർ, പാലക്കാട്, മലപ്പുറം. 18/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട് 19/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം 20/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് 21/07/2025: കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര…

Read More