konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…
Read Moreകൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
konnivartha.com; കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . 40 വയസ്സിന് താഴെയുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 നവംബർ 28. അപേക്ഷാ ഫോമും വിശദാംശങ്ങളും കൊച്ചിയിലെ ആർപിഒയുടെ വെബ്സൈറ്റിലെ ഹോം പേജിലെ (www.passportindia.gov.in) “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.
Read Moreഎറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും
konnivartha.com; പ്രധാനമന്ത്രി നരേന്ദ്ര മോദി, 2025 നവംബർ 08 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും. ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് – ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ – സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്‌നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന…
Read Moreപത്താംതരാം തുല്യതാപരീക്ഷ നവംബർ 18 വരെ, ഷാർജയിലും സെന്റർ
konnivartha.com; കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. 5 വർഷങ്ങൾക്ക് ശേഷം യു.എ.ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്. കേരളത്തിലും യു.എ.ഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 9 പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം. കേരള കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന…
Read Moreതിരുവനന്തപുരം മുഖച്ഛായ മാറും; മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റ് അംഗീകരിച്ചു
konnivartha.com; തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ…
Read Moreതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കും
konnivartha.com; ദീര്‍ഘകാലം ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്‍മാനും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു . ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും . ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് നിലവില്‍ ഉള്ള പ്രസിഡണ്ട് പി.എസ്.പ്രശാന്തിനെ നീക്കം ചെയ്തു പകരം ജന സമ്മതനായ ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് . മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് പരിഗണിച്ചത് . തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സ്വീകാര്യനുമായ വ്യക്തിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കുറവ് വരുമെന്ന കണക്കുകൂട്ടലുകള്‍ ഇതിനു പിന്നിലുണ്ട് . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്.…
Read Moreകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്രിസ്റ്റൽ മെത്താംഫെറ്റമിൻ പിടികൂടി
konnivartha.com; മയക്കുമരുന്നുകടത്ത് അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) നടത്തിയ വിജയകരമായ മറ്റൊരു ദൗത്യത്തില്‍ മസ്‌കറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃശൂര്‍ സ്വദേശിയെ പിടികൂടി. കൃത്യമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി മേഖലാ കേന്ദ്രത്തിന് കീഴിലെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ യാത്രക്കാരനെ തടയുകയും ഡയപ്പർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 974.5 ഗ്രാം ഭാരംവരുന്ന 19 പാക്കറ്റ് ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കണ്ടെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര കരിഞ്ചന്തയിൽ ഏകദേശം 1.95 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇയാള്‍ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച് കടത്തിയത്. മയക്കുമരുന്ന് ലഹരിപദാര്‍ത്ഥ (എന്‍ഡിപിഎസ്) നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനും കടത്തിലുള്‍പ്പെട്ട വലിയ ശൃംഖലയെ തിരിച്ചറിയാനും അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിൻ്റെ ‘നശാ മുക്ത് ഭാരത്’ (മയക്കുമരുന്ന് രഹിത ഇന്ത്യ) ആശയത്തിൻ്റെ…
Read Moreകോന്നി താലൂക്ക് ആശുപത്രി: പ്രധാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു
konnivartha.com; കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയതായി പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അഗ്നി സുരക്ഷ വാഹനം, ആമ്പുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന തരത്തിലാണ് പ്രധാന പാത നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷികപദ്ധതിയിൽ 21 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച പാതയുടെ കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, പ്രവേശന കവാടം ഉൾപ്പെടെ 2025 – 26 വാർഷിപദ്ധതിയിൽ വകയിരുത്തിയ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തുളസീ മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ…
Read MoreSSMB29ന്‍റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി
konnivartha.com; എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/11/2025 )
PHOTO;Yahiya H. Pathanamthitta നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്വട്ടേഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.…
Read More