കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം പ്രളയ സാധ്യത മുന്നറിയിപ്പ് അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ) തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു…
Read MoreWelcome to the Space Station, Axiom Mission 4
konnivartha.com:As part of NASA’s efforts to expand access to space, four private astronauts are in orbit following the successful launch of the fourth all private astronaut mission to the International Space Station. A SpaceX Dragon spacecraft lifted off at 2:31 a.m. EDT Wednesday from Launch Complex 39A at NASA’s Kennedy Space Center in Florida, carrying Axiom Mission 4 crew members Peggy Whitson, former NASA astronaut and director of human spaceflight at Axiom Space as commander, ISRO (Indian Space Research Organisation) astronaut and pilot Shubhanshu Shukla, and mission specialists…
Read Moreടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന് പുതിയ നേതൃത്വം.
ടിഎസ്ഐ കേരളാ ചാപ്റ്ററിനെ ഇനി ഡോ. വിവേക് നമ്പ്യാർ നയിക്കും konnivartha.com:കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിൻ്റെ പുതിയ നേതൃത്വം ചുമതലയേറ്റു. നേരത്തെ വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന നേരത്തെ ചുമതല വഹിച്ചിരുന്ന അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ടെലി മെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന നേതൃമാറ്റ ചടങ്ങിൽ ടിഎസ്ഐ കേരളാ ചാപ്റ്റർ സെക്രട്ടറി ബിജോയ് എംജി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ഭാരവാഹികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. ഡോ. വിവേക് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പുതിയ 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിയുക്ത കേരള ചാപ്റ്റർ സെക്രട്ടറി ഡോ. നിത പണിക്കർ ചടങ്ങിൽ പരിചയപ്പെടുത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രശ്മി ആയിഷ വൈസ്…
Read Moreപ്രധാന വാർത്തകൾ ( 28/06/2025 )
◾ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം തന്നെ ഉണ്ടായേക്കാമായിരുന്നുവെന്നും ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്നും വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ മികച്ച ചില കാര്യങ്ങള്‍ ചെയ്തുവെന്നും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ◾ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ◾ തൃശ്ശൂര്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട്…
Read Moreകനത്ത മഴ സാധ്യത :എറണാകുളം (ഓറഞ്ച് അലർട്ട്)
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം (മഞ്ഞ അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall (5-15mm/ hour) with surface wind speed occasionally reaching 50 Kmph (in gusts) very likely to occur at a few places in the Ernakulam (ORANGE ALERT: Alert valid…
Read Moreപുതുക്കിയ ഉയർന്ന തിരമാല/ കള്ളക്കടൽ ജാഗ്രത നിർദേശം (ഓറഞ്ച് അലേർട്ട്)(28/06/2025)
കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 2.0 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് (28/06/2025) ഉച്ചയ്‌ക്ക് 02.30 വരെ 2.9 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) നാളെ (29/06/2025) രാവിലെ 8.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…
Read Moreഇരവികുളം : ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു
konnivartha.com: കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു.92.97% മാർക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്. പുൽമേടുകളും ഷോലവനങ്ങളുമുള്ള നീലഗിരി ഇരവികുളം താർ (വരയാട്) വാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ്.നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ അപൂർവതയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തം വും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു. വിആർ ഉൾപ്പെടെ…
Read Moreവുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ചര വര്‍ഷം: വൈറസ് എവിടെ നിന്ന് ..?
കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി konnivartha.com: ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു . വൈറസ് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല . കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി.സാർസ് കോവ്–2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന് ലോകാരോഗ്യ (ഡബ്ല്യുഎച്ച്ഒ) സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു . “ഏതോ” അജ്ഞാത കേന്ദ്രത്തില്‍ നിന്നും പൊട്ടി പുറപ്പെട്ട വൈറസ് ലോകത്തെയാകെ പിടിച്ചു കുലുക്കി .അനേകായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി . ലോക രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോയത്…
Read Moreവ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും
ഭക്ഷ്യസുരക്ഷ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന konnivartha.com: സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്നും ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന സംശയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്താനും മന്ത്രി നിർദേശം നൽകി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് സഹായകരമായി കാരുണ്യ ഫാർമസികൾ വഴി വളരെ…
Read Moreകൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം
കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് നിയമനം.പ്രായപരിധി 41 വയസ്സ്. പ്രതിമാസം 25,740/- രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്കകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇമെയിൽ [email protected]കൂടുതൽ വിവരങ്ങൾക്ക് www.gmchkollam.edu.in സന്ദർശിക്കുക.
Read More