345 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽനിന്ന് ഒഴിവാക്കും : കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ

  konnivartha.com: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ (RUPP) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ (ECI). 2019നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന അവശ്യവ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലും ഇത്തരം പാർട്ടികളുടെ ഓഫീസുകൾ എവിടെയും ഇല്ലാത്തതിനാലുമാണ് ഇവയെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ളവയാണ് ഈ 345 RUPP-കൾ.​ നിലവിൽ ECI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2800-ലധികം RUPP-കളിൽ, പല RUPP-കളും RUPP-യായി തുടരുന്നതിനാവശ്യമായ അവശ്യവ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അത്തരം RUPP-കളെ തിരിച്ചറിയുന്നതിനായി ECI രാജ്യവ്യാപകമായി പരിശോധന നടത്തി. ഇതുവരെ അത്തരത്തിൽ 345 പാർട്ടികളാണുള്ളതെന്നു കണ്ടെത്തി. പട്ടികയിൽനിന്ന് തെറ്റായി പാർട്ടികൾ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, അതതു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരോട് അത്തരം RUPPകൾക്കു കാരണം കാണിക്കൽ…

Read More

പ്രളയ സാധ്യത മുന്നറിയിപ്പ് (27/06/2025 )

  അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട : പമ്പ (മടമൺ സ്റ്റേഷൻ) ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ) ഏതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. image:file 

Read More

അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണം

konnivartha.com: വന്യമൃഗ ശല്യം മൂലം ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്ന കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹന ചെലവും സമയനഷ്ടവും ഒഴിവാക്കുന്നതിനായി അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു . ഈ ആവിശ്യം ഉന്നയിച്ചു കൊണ്ട് കർഷക സമതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമതിക്ക് നിവേദനം നൽകി. അരുവാപ്പുലം മേഖലയിലെ അന്‍പതോളം കര്‍ഷകരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത് . കൊക്കാതോട് ,കല്ലേലി ,അരുവാപ്പുലം ,ഐരവണ്‍ മേഖലയില്‍ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചു വരുന്ന പരമ്പരാഗത കര്‍ഷകര്‍ നിരവധി ഉണ്ട് . മുന്‍പ് കല്ലേലിയില്‍ മാതൃകാ ചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നു . കൃഷി ആവശ്യങ്ങള്‍ക്ക് ഹാരിസന്‍ മലയാളം കമ്പനിയ്ക്ക് സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ സ്ഥലത്ത് വര്‍ഷങ്ങളോളം ചന്ത പ്രവര്‍ത്തിച്ചിരുന്നു . അന്ന് കോന്നിയില്‍ നിന്നടക്കം കച്ചവടക്കാര്‍ കല്ലേലി ചന്തയില്‍…

Read More

7 ജില്ലകളിലെയും നിലമ്പൂർ,ചേർത്തല,കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

  konnivartha.com: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി .( 27/06/2025 )

Read More

6 ജില്ലയിലും നിലമ്പൂർ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്( 27/06/2025) അവധി

  konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ,എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂൺ 27) കലക്ടർമാർ അവധി പ്രഖ്യാപിച്ചു

Read More

കനത്ത മഴ :പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി (27/06/2025 )

  konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( 27/06/2025 )ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/06/2025 )

അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു.  ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സനില്‍ നിര്‍വഹിച്ചു. യുവതലമുറ ലഹരിക്ക്  അടിമപ്പെടാതിരിക്കാന്‍ വിമുക്തി മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അര്‍ഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് മൊമന്റോ നല്‍കി. പത്തനംതിട്ട മാര്‍ത്തോമാ സ്‌കൂളില്‍ നിന്നും സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന്‍ വരെ റാലിയും സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍, വിമുക്തി…

Read More

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് : ഒമ്പത് പരാതി തീര്‍പ്പാക്കി

  konnivartha.com:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ ഒമ്പത് പരാതി തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 19 കേസുകള്‍ പരിഗണിച്ചു.10 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാല് പരാതി ലഭിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതിയും ലഹരിക്കെതിരായി കാമ്പയിനുകളും നടപ്പാക്കി വരികയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി ആനൂകൂല്യം ലഭിക്കുന്നത്, ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്, പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത ഹോക്കി പരിശീലകരുടെ ജോലി സ്ഥിരപ്പെടുത്തുന്നത്, ഹോസ്റ്റല്‍ ഡെപ്പോസിറ്റ് ഫീസ് തിരികെ ലഭിക്കുന്നത്, ഗാര്‍ഹിക പീഡനം, പി.എസ്.സി നിയമനം, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

Read More

മുക്തധാര 2025′

  konnivartha.com:ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ‘മുക്തധാര 2025’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രകാശനം, സിഗ്‌നേച്ചര്‍ കാമ്പയിന്‍ എന്നിവ പ്രസിഡന്റ് നിര്‍വഹിച്ചു. അധ്യക്ഷ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി അന്നമ്മ , ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആശ.ജി.ഉണ്ണി, കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഇഷാര ആനന്ദ് എന്നിവര്‍ പങ്കെടുത്തു.  

Read More

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

  konnivartha.com:അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ എല്‍. അനിതകുമാരി നിര്‍വഹിച്ചു. കൗമാര സൗഹൃദ ആരോഗ്യ പരിപാടിയുടെ ഭാഗമായി പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന ‘കര്‍മ’ ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. ജില്ലയില്‍ പരിശീലനം ലഭിച്ച 1193 പിയര്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ അധ്യക്ഷനായി. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ശ്രീകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ്…

Read More