konnivartha.com/ എഡിസൺ, ന്യൂജേഴ്സി: ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണിയും നിയന്ത്രണങ്ങളും നേരിടുകയാണെന്നും അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ലെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് അബിപ്രായപ്പെട്ടു. എഡിസണ് ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി നീതിയുക്തമായി ജനങ്ങള്‍ക്കു വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് മാധ്യമപ്രവര്‍ത്തനം. അത് ഇന്ന് വലിയ ഭീഷണിയും നിയന്ത്രണങ്ങളും നേരിടുന്നു എന്നു പറഞ്ഞാല്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.കെ ശ്രീകണ്ഠന് പറഞ്ഞു. ”ഇവിടെ ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെട്ടു. ലോകം അതിവേഗം മാറുകയാണ്. പ്രിന്റ് മീഡിയയില്‍ നിന്ന് വിഷ്വല്‍ മീഡിയയിലേക്കും ഡിജിറ്റല്‍ മീഡിയയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും അത് പടര്‍ന്ന്…
Read More