ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.പാലക്കാട് കലക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. എറണാകുളം ജില്ലാ കലക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി നിയമിച്ചു . ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറാക്കി. ഇടുക്കി കലക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ്…
Read Moreടാഗ്: എറണാകുളം
അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും
കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര്‍ ആറ് മുതല്‍ റാലി സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റിന്റെ മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും 2000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന റാലിയില്‍ പങ്കെടുത്തു (തിരുവനന്തപുരം -568, കൊല്ലം-730, കോട്ടയം-54, പത്തനംതിട്ട-154, ആലപ്പുഴ-350, ഇടുക്കി-31, എറണാകുളം-63). സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാര്‍മ, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലായി 158 ഉദ്യോഗാര്‍ഥികളും ഹാജരായി. റിക്രൂട്ട്മെന്റ് റാലി വിജയിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരെ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണ്‍ ആസ്ഥാനം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഹരി ഭാസ്‌കരന്‍ പിള്ള ഉപഹാരം നല്‍കി ആദരിച്ചു.
Read Moreകനത്ത മഴ സാധ്യത : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 22/10/2024 & 23/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreകനത്ത മഴ സാധ്യത :പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (20/08/2024)
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 20/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 19/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 20/08/2024: ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ 21/08/2024: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read Moreമഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)
konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.
Read Moreഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( കോട്ടയം,എറണാകുളം,കുട്ടനാട് താലൂക്ക് )(31/08/2022)
konnivartha.com : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം എറണാകുളം ജില്ലകളിൽ പൂർണമായും പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്ക് അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.
Read Moreഎം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട ഒരുങ്ങി : 300 കോളേജുകളിലെ പ്രതിഭകള്‍
konnivartha.com : എല്ലാ മത്സരങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരംനൽകുന്ന ആദ്യ കലോത്സവമാകാൻ എംജി കലോത്സവം തയ്യാറെടുക്കുന്നു. മുമ്പ് ചില മത്സരയിനങ്ങളിൽ മാത്രമാണ് അവസരം നൽകിയിരുന്നത്. പെൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമായി പ്രത്യേക ഹെൽപ്പ് ഡെസ്‌കും കലോത്സവത്തിലുണ്ടാകും. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ട നഗരത്തിൽ നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ് വേദികളിലാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാത്രി എട്ടിന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും. ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാനാവുന്ന പന്തൽ ക്രമീകരിച്ചു. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക. ഏപ്രിൽ ഒന്നിന് വൈകിട്ട്…
Read Moreയു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എയും, ബി.ജെ.പിക്ക് വീണ്ടും തോല്‍വി
അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി. ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി. മഞ്ചേശ്വരം പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.…
Read Moreകോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21 ന് വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണൽ. മഞ്ചേശ്വരം, എറണാകുളം, അരൂർ , വട്ടിയൂർക്കാവ് എന്നിവിടെയും ഉപതിരഞ്ഞെടുപ്പുകൾ : കോന്നി രാഷ്ട്രീയ ചൂടിലേക്ക്. യു ഡി എഫ്, എൽ ഡി എഫ് തികഞ്ഞ വിജയ പ്രതീക്ഷയിൽ ബി ജെ പി യുടെ വിജയ സാധ്യതാ ലിസ്റ്റിൽ കോന്നിയും. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കോന്നി, മഞ്ചേശ്വരം , എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്
Read More