എറണാകുളം ജില്ലാ നൃത്തോത്സവം: ചിലങ്ക 2025 ഉദ്ഘാടനം ചെയ്തു

  konnivartha.com: എറണാകുളം ജില്ലാ പഞ്ചായത്ത്, ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക നിര്‍വ്വഹിച്ചു . സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം കലാരൂപങ്ങളും സംസ്കാരവും ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കലയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. നൃത്തോത്സവത്തിൽ 8 നൃത്ത വിദ്യാലയങ്ങളിൽ നിന്നായി നൂറിൽപരം കലാകാരൻമാരാണ് പരിപാടി അവതരിപ്പിക്കുന്നത്.

Read More