Konnivartha. Com :ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് യുവാവിനെ അടിച്ചു കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി പിടിയില്‍. കലഞ്ഞൂര്‍ സ്വദേശി ശ്രീകുമാര്‍ ആണ് കൂടല്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാര്‍ക്കും പരുക്കേറ്റു. കലഞ്ഞൂര്‍ അനന്തുഭവനില്‍ അനന്തുവാ(28)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കാരുവേലില്‍ കനാലിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം കണ്ടെടുത്ത് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന സമീപവാസി ശ്രീകുമാര്‍ ഒളിവില്‍പ്പോയി. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറുമായി നേരത്തേയും വാക്കേറ്റം ഉണ്ടായിട്ടുള്ളതായി പറയുന്നു. കുളത്തുമണ്ണിലുള്ള ബന്ധുവീട്ടിലാണ് ശ്രീകുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ വനത്തോടു ചേര്‍ന്നുള്ള ഷെഡിലായിരുന്നു രാത്രി വിശ്രമം. പകല്‍ വനത്തിലേക്ക് കയറിപ്പോകും. ഈ വിവരം അറിഞ്ഞ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി ഷെഡിന് സമീപം…
Read More