മതി എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയ സര്‍ക്കാര്‍ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനച്ചടങ്ങില്‍ വ്യവസായമന്ത്രി പി.രാജീവ്, പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടറും പ്രദർശനത്തിന്റെ പോലീസ് നോഡല്‍ ഓഫീസറുമായ വി.പി.പ്രമോദ് കുമാറിനും സംഘത്തിനും ട്രോഫി സമ്മാനിച്ചു. മറൈന്‍ ഡ്രൈവിലെ പവലിയനില്‍ 1200 ചതുരശ്രയടി വലുപ്പത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്താണ് കേരള പോലീസിന്റെ സ്റ്റാളുകള്‍ സജ്ജീകരിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കു പ്രത്യേകം പ്രാധാന്യം നല്‍കിയാണ് സ്റ്റാളുകള്‍ ക്രമീകരിച്ചത്. വനിതകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സ്വരക്ഷയുടെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന വനിത സ്വയം പ്രതിരോധ പരിപാടി സ്റ്റാളില്‍ പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കുകയുണ്ടായി. എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ വനിതാ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പ്രതിരോധ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.…
Read More