കോന്നി വാര്‍ത്ത :കോന്നിയിലും വ്യാജ ഡീസല്‍ എത്തുന്നു വ്യാപക പരാതി ഉയര്‍ന്നിട്ടു മാസങ്ങളായി . അധികൃതര്‍ അന്വേഷിച്ചു എങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല എങ്കിലും വ്യാജ ഡീസല്‍ ചില പാറമടകളില്‍ എത്തുന്നു എന്നാണ് ചില പാറമട തൊഴിലാളികള്‍ “ഇടവേളകളില്‍ ഒന്നു മിനുങ്ങിയാല്‍ ” പറയുന്നത് .ഇതിന് ഇടയില്‍ ആണ് സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തിരുമാനിച്ചത് . വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസൽ വാഹനങ്ങളിൽ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ്…
Read More