കോന്നി അരുവാപ്പുലം:ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27, ബുധന്‍) മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി

  മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.…

Read More