ക്ഷീരോൽപാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആര്യോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുശേരിഭാഗം ക്ഷീരോല്പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്കുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട് വന്യ ജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നല്കി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നതെന്നും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂട്ടായ സഹകരണത്തോടെ ക്ഷീര സംഘവും മില്‍മയും, മുംബൈ മലയാളികളും, വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് നാല് പശുക്കളെ നഷ്ടപെട്ട ക്ഷീര കര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ…
Read More