konnivartha.com : ഒതേനന്റെ സ്മരണ നില നിര്‍ത്താന്‍ അത് പുതു തലമുറയ്ക്ക് പകര്‍ന്നു നല്കാന് ചരിത്ര മ്യൂസിയം തന്നെ വേണം എന്നാണ് പഴമക്കാരുടെ ആഗ്രഹം . ചരിത്രം കഥ പറയട്ടെ തലമുറകളുടെ സിരകളിൽ പോരാട്ട വീര്യത്തിന്റെ അഗ്നി കോരിയിട്ട വടക്കൻ പാട്ടുകൾക്ക് അഞ്ഞൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടാവും. കടൽ പുലിയായ കുഞ്ഞാലി മരയ്ക്കാരുടെ ഉറ്റമിത്രമാണെന്നത് കൊണ്ടു തന്നെ ഒതേനന്റെ ജീവിതകാലം കണക്കാക്കാനും പ്രയാസമില്ല . വടകര മേപ്പയിലെ തച്ചോളി മാണിക്കോത്ത് തറവാട്ടിലെ പന്ത്രണ്ട് സഹോദരങ്ങളുടെ വീരഗാഥകളാണ് തച്ചോളി പാട്ടുകളിലെ കാതൽ.ഇവയിലെല്ലാം മയ്യഴി എന്ന പ്രദേശം കടന്നു വരുന്നുണ്ട്. മയ്യഴി പുഴയ്ക്ക് പാലമില്ലാതിരുന്ന കാലത്ത് അഴിയൂർ ഭാഗത്തെ കോട്ടമല കടവ് കടന്നാണ് അക്കരെയെത്തിയിരുന്നത്. ഇപ്പോഴും ഇവിടെ ഒരു കളരിയുണ്ട്.ഒരിക്കൽ പുഴയിൽ ചൂണ്ടയിട്ടിരുന്ന മീൻപിടുത്തക്കാരന് വിചിത്രമായ ഒരനുഭവമുണ്ടായി. മറുകരയിലുള്ള തോണിക്കാരനേയും കാത്ത് നിന്നിരുന്ന ആരോഗ്യ ദൃഢഗാത്രനായ അതികായൻ…
Read More