ആകെ വോട്ടര്‍മാര്‍ 14,29,700; ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം സുസജ്ജം: ജില്ലാ കളക്ടര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ആകെ 1,783 ബാലറ്റ് യൂണിറ്റ്, 1,773 കണ്ട്രോള്‍ യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം (25) നടക്കും. (26) രാവിലെ 5.30 ന് മോക്പോള്‍ നടക്കും. പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30 ന് മുന്‍പായി ബൂത്തുകളിലെത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട്…
Read Moreടാഗ്: തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )
തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )
സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍;എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ)മാരായി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണം. 18 വയസ് പൂര്‍ത്തിയായ എന്‍സിസി, സ്‌കൗട്ട്, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അര്‍ദ്ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍-ഇഡിസി വോട്ട്;അപേക്ഷ 13 വരെ സ്വീകരിക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ 13…
Read More