നവീൻ ബാബുവിന്‍റെ  മരണം: സിപിഎം നിലപാട് വേട്ടക്കാർക്കൊപ്പം: അഡ്വ പഴകുളം മധു

  പത്തനംതിട്ട : കണ്ണൂർ എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുകുന്നത് കള്ളക്കണ്ണു നീർ ആണെന്നും പി പി ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും പഴകുളം മധു പറഞ്ഞു. മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് നവീൻ ബാബുവിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ സഹായം ഒരുക്കി…

Read More