71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )

  നെഹ്‌റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…

Read More

നെഹ്‌റു ട്രോഫി വള്ളംകളി :വിശേഷങ്ങള്‍ ( 22/08/2025 )

71 -മത് നെഹ്‌റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന്‍ വള്ളങ്ങള്‍ konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ: 1. വീയപുരം ചുണ്ടന്‍ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) 2. പായിപ്പാടന്‍ ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) 3. ചെറുതന ചുണ്ടന്‍ (തെക്കേക്കര ബോട്ട് ക്ലബ്) 4. ആലപ്പാടന്‍ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ) 5. കാരിച്ചാല്‍…

Read More

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി ബഡ്ജറ്റ് ടൂറിസം സെൽ

  നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്റു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര…

Read More

നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം

  konnivartha.com : നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.

Read More