ടെന്‍ഡര്‍ മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ്സോണ്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ട്രോള് റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന് പിക് അപ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ നാല്. ഫോണ്‍ : 0468 2222426. ഡിജിറ്റല്‍ സര്‍വെ: സ്ഥലം ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ അവസരം ഡിജിറ്റല്‍ റിസര്‍വെ പദ്ധതിയിലൂടെ റാന്നി താലൂക്കിലെ ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി, കോഴഞ്ചേരി താലൂക്കിലെ ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മൈലപ്ര, കോന്നി താലൂക്കിലെ തണ്ണിത്തോട്, പ്രമാടം, കോന്നിത്താഴം വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഈ വില്ലേജുകളില്‍ ഭൂ ഉടമകള്‍ ഒക്ടോബര്‍ 30 നു മുമ്പ് എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിച്ച് സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവസരം. കോന്നിത്താഴം, തണ്ണിത്തോട്, മൈലപ്ര, പ്രമാടം വില്ലേജുകളിലെ ഭൂ ഉടമകള്‍ അടുര്‍…
Read More