പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/6/2024 )

മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിഷാര്‍ഹം മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293 അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826 റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214 തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203 കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/06/2024 )

ഉദ്യോഗസ്ഥര്‍ ഹാജരാകണം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല. മസ്റ്ററിംഗ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/06/2024 )

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ  16.01.2024 ല്‍  നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ്  സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നടത്തും. ഫോണ്‍ : 0468 2222665. കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. ഏകദിനശില്പശാല           നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ  നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്‍പ്പശാല ഇന്ന്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/06/2024 )

വാര്‍ഷിക മസ്റ്ററിംഗ് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം മുഖേന വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. 2023 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാവരും മസ്റ്ററിംഗ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ മൂന്നിന് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂലൈ മൂന്നിന് കേന്ദ്രീയ വിദ്യാലത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468 2256000. ഇന്റേണ്‍ഷിപ്പ് പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായവര്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളിലെ സീനിയര്‍ അഡ്വക്കേറ്റ്സ്/ ഗവ. പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/06/2024 )

യോഗ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ  അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  യോഗ പരിശീലനം ആരംഭിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമായ് കുന്നന്താനത്തെ രൂപപ്പെടുത്തിയ യോഗ-കുങ് ഫു ട്രെയ്നര്‍ മാസ്റ്റര്‍ എം.ജി. ദീലീപാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫോണ്‍ : 9495999688,6235732523. പ്രീഡിഡിസി യോഗം മാറ്റിവെച്ചു ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസനസമിതി പ്രീഡിഡിസി യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും. മസ്റ്ററിംഗ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍  അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും  മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577. ഇ-ഗ്രാന്റ്‌സ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/06/2024 )

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  (ഹോമിയോ) ആവശ്യത്തിലേക്കായി ഏഴ് സീറ്റര്‍ ടാക്‌സി വാഹനം ( ഡ്രൈവര്‍ സഹിതം) ജൂലൈ ഒന്നു മുതല്‍ മൂന്നുമാസ കാലയളവിലേയ്ക്ക്  വാടകയ്ക്ക് നല്‍കാനായി താത്പര്യമുള്ള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കില്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 പകല്‍ മൂന്നു വരെ.  ക്വട്ടേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 226063. ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍ കൗണ്‍സിലിംഗ് 24 ന് 2024-25 അധ്യയന വര്‍ഷം ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/ കേപ്പ് / സ്വാശ്രയ / പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/06/2024 )

ശബരിമല: മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നു ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണില്‍ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസര്‍മാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി. രാവിലെ 10.30 ന് ആരംഭിച്ച യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്‍, പത്തനംതിട്ട…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 18/06/2024 )

കടമുറി ലേലം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ അഞ്ചാം നമ്പര്‍ കടമുറി (ജനറല്‍), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കടുവാക്കുഴി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള 22 ാം നമ്പര്‍ കടമുറി(ജനറല്‍) എന്നിവയുടെ ലേലം ജൂണ്‍ 20 രാവിലെ 11:30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/06/2024 )

ആകാശിനും നാട് വിട നല്‍കി.പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം നടന്നു കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം സ്വവസതിയില്‍ നടന്നു. രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതുമുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍ അന്തിമോപചാരമര്‍പ്പിച്ചു.   പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2024 )

രജിസ്ട്രേഷന്‍ റദ്ദാക്കും പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള തലച്ചിറ വനിതാ ഐസിഎസ് ലിമിറ്റഡ്, റാന്നി മോഡല്‍ എസ്‌സി എസ്റ്റി വനിതാ ഐസിഎസ് ലിമിറ്റഡ്, കോന്നി ബ്ലോക്ക് സമിതി ഐസിഎസ് ലിമിറ്റഡ്, മലങ്കര വനിതാ ഐസിഎസ് ലിമിറ്റഡ്, കൈപ്പട്ടൂര്‍ കാര്‍പ്പന്ററി ഐസിഎസ് ലിമിറ്റഡ്, കൃപാ വനിതാ ഐസിഎസ് ലിമിറ്റഡ്, മെഴുവേലി ഐസിഎസ് ലിമിറ്റഡ്, ബെല്‍മറ്റല്‍ ഐസിഎസ് ലിമിറ്റഡ്, കുറിച്ചിമുട്ടം ബാംബൂ ഐസിഎസ് ലിമിറ്റഡ് എന്നിവയെ ആര്‍എന്‍എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ആക്ഷേപമുള്ള സംഘങ്ങള്‍ ജൂണ്‍ 22-ന് മുന്‍പായി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ലിക്വിഡേറ്റര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ – 9995180955, 9446939854, 9744064235. തൊഴില്‍ അന്വേഷകര്‍ക്ക് അടിസ്ഥാന നൈപുണ്യ പരിശീലനമൊരുക്കി തിരുവല്ല ജോബ്‌സ്റ്റേഷന്‍ ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് ആദ്യഘട്ട അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന അടിസ്ഥാന നൈപുണ്യ പരിശീലനം…

Read More