കോന്നി വാര്‍ത്ത ഡോട്ട് കോം : ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ആയുഷ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.സുനിത, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്. കൊടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്,…
Read Moreടാഗ്: പത്തനംതിട്ട ജില്ലയ്ക്ക് മുപ്പത്തി അഞ്ചിന്‍റെ പക്വത: ടൂറിസം മേഖലയ്ക്കു യൌവന കാലം
പത്തനംതിട്ട ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് ജനുവരി 14 വ്യാഴം സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയ്ക്ക് മുപ്പത്തി അഞ്ചിന്‍റെ പക്വത: ടൂറിസം മേഖലയ്ക്കു യൌവന കാലം
നമ്മുടെ ജില്ലയ്ക്കു ഇരുത്തം വന്ന പ്രായമായി .35 വയസ്സില്‍ കടന്നു പോയ കാഴ്ചകള്‍ നിരവധി .കെ കെ നായര്‍ എന്ന കാരണ ഭൂതന് മുന്നില്‍ പ്രണാമം . 1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിന്റെ ഒരു വലിയ ഭാഗവും, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ ഒരു ഭാഗവും, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന തിരുവല്ലാ താലൂക്കും, മാവേലിക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയ്ക്ക് രൂപം നല്‍കിയത്. പത്തനം എന്നാല്‍ മനോഹരമായ വീടുകള്‍ എന്നും തിട്ട എന്നാല്‍ നദീതടം എന്നുമാണ് അര്‍ത്ഥം. നദീതീരത്ത് നിരനിരയായി വീടുകളുള്ള സ്ഥലംഎന്നതില്‍ നിന്നാണ് പത്തനംതിട്ട എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതാം.രാജവശത്തിന്‍റെ കഥ പറയുന്ന നാട്…
Read More