പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസ് അറിയിപ്പ് : എല്ലാ രജിസ്ട്രേര്‍ഡ് ഏജന്റുമാരും ശ്രദ്ധിക്കുക

KONNI VARTHA.COM : കേന്ദ്ര ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998 പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന, വലിയ തോതില്‍ ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ സെറ്റായി വില്‍ക്കുക, സോഷ്യല്‍ മീഡിയ വഴി എഴുത്തുലോട്ടറി നടത്തുക തുടങ്ങിയ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.   ഇത്തരം പ്രവണതകള്‍ക്കെതിരെ ഏജന്റുമാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് മാര്‍ച്ച് 15 ന് ഉച്ചക്ക് 2.30-ന് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വില്‍പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള, ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി. ബി. സുബൈര്‍, പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍, ലോട്ടറി ഉപദേശസമിതി അംഗങ്ങള്‍ എന്നിവര്‍…

Read More